Saturday, December 13, 2025

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വശീകരിച്ച് വീട്ടിൽ കൊണ്ടുവന്ന് പീഡിപ്പിച്ചത് ഒരുവർഷത്തോളം; പീഡനം സഹിക്ക വയ്യാതെ പെൺകുട്ടി ആത്മഹത്യ ചെയ്തു: സംഭവം പുറത്തറിഞ്ഞതോടെ തിരുവനന്തപുരത്ത് 71 കാരനുൾപ്പെടെ രണ്ട് പേർ പിടിയിൽ

തിരുവനന്തപുരം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിരന്തരം പീഡിപ്പിച്ച രണ്ടുപേർ പിടിയിൽ.
വഞ്ചിയൂർ സ്വദേശി ബിജു ( 46) ഇയാളുടെ സുഹൃത്ത് ബാബു (71) എന്നിവരാണ് പോലീസ് പിടിയിലായത്. കിളിമാനൂരിലാണ് സംഭവം.

കേസിനാസ്പദമായ സംഭവം 2021 മുതലാണ് നടക്കുന്നത്. പ്രതികളിൽ ഒരാളായ ബിജു വിവാഹിതനാണ്. ഇയാൾ അയൽവാസിയായ പെൺകുട്ടിയെ വശീകരിച്ച് തന്റെ വീട്ടിൽ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. പുറത്ത് പറയാതിരിക്കാൻ ഭീഷണിപ്പെടുത്തുകയും ചെയ്തു. സുഹൃത്തായ ബാബുവിന് ഇക്കാര്യങ്ങൾ എല്ലാം അറിയാമായിരുന്നു. പെൺകുട്ടിയെ പീഡിപ്പിക്കുന്നതിന് ബിജുവിന് വേണ്ട സഹായങ്ങൾ ചെയ്തു നൽകിയത് ബാബുവാണ്.

പീഡനം സഹിക്കാൻ കഴിയാത്തതിനെ തുടർന്ന് കഴിഞ്ഞ ദിവസം പെൺകുട്ടി ആത്മഹത്യയ്‌ക്ക് ശ്രമിച്ചു. ഇതോടെയാണ് വിവരം പുറത്തറിയുന്നത്. പിന്നാലെ പ്രതികൾക്കെതിരെ പെൺകുട്ടിയും അമ്മയും ചേർന്ന് നഗരൂർ പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്.

Related Articles

Latest Articles