SDPI
ആലപ്പുഴ: ആലപ്പുഴയിൽ പോപ്പുലര്‍ ഫ്രണ്ട് ജനമഹാസമ്മേളനത്തിന്റെ റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കേസില്‍ 2പേര്‍ പോലീസ് കസ്റ്റഡിയില്‍. പോപ്പുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്റ് നവാസ്, കുട്ടിയെ തോളിലേറ്റിയ ഈരാറ്റുപേട്ട സ്വദേശി അന്‍സാര്‍ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. ഇന്ന് രാവിലെ ഈരാറ്റുപേട്ടയിലെത്തിയ ആലപ്പുഴ സൗത്ത് പോലീസിനെതിരേ പോപ്പുലർ ഫ്രണ്ട് പ്രവർത്തകരുടെ പ്രതിഷേധമുണ്ടായിരുന്നു. അതേസമയം ഡിജിറ്റല്‍ തെളിവുകളടക്കം പരിശോധിച്ചാണ് പോലീസ് നീക്കം. അഭിഭാഷക പരിഷത്ത് നല്‍കിയ പരാതിയിലാണ് പോലീസ് നടപടി.
അതേസമയം റാലിക്കിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ച കുട്ടിയെ തിരിച്ചറിഞ്ഞ ശേഷം കുട്ടിയുടെ മാതാപിതാക്കളേയും ചോദ്യംചെയ്യും.കുട്ടിയെ മറയാക്കി വിദ്വേഷ മുദ്രാവാക്യം പ്രചരിപ്പിച്ചവരും കേസില്‍ പ്രതികളാകുമെന്നും ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി. ജയ്‌ദേവ് പറഞ്ഞു. കുട്ടി ആരാണെന്ന് തിരിച്ചറിഞ്ഞ ശേഷം രക്ഷിതാക്കളോട് കാര്യങ്ങള്‍ തിരക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗൂഡാലോചന നടന്നിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. എന്നാല്‍ റാലിക്കിടെ കുട്ടി വിളിച്ച മുദ്രാവാക്യം സംഘപരിവാറിനും ഭരണകൂടവേട്ടയ്ക്കും എതിരാണെന്നുമാണ് പോപ്പുലര്‍ ഫ്രണ്ട് പറയുന്നത്.
തിരുവനന്തപുരം : പണം വാങ്ങി തടവുകാർക്ക് അനധികൃതമായി സൗകര്യങ്ങൾ ഏർപ്പെടുത്തിക്കൊടുത്തെന്ന ആരോപണം നേരിടുന്ന ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിന്…
ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…
സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…
ആറ്റുകാൽ ചിന്മയ സ്കൂളിൽ കൃസ്തുമസ് ആഘോഷം തടഞ്ഞുവെന്ന ആരോപണത്തിൽ സത്യാവസ്ഥ പുറത്ത്. ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ ശശി കല ടീച്ചറാണ്…
ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…
ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…