two-usbekisthan-arrested-for-false-identity-in-uttarpradesh
ഉത്തർപ്രദേശ് : വ്യാജ ഐഡന്റിറ്റിയിൽ രാജ്യത്ത് താമസിച്ച ഉസ്ബക്കിസ്ഥാൻ യുവതികൾ അറസ്റ്റിൽ. ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. പേരും മറ്റ് വ്യക്തിഗത വിവരങ്ങളും മറച്ച് വെച്ച് വ്യാജ ഐഡന്റിറ്റിയിൽ താമസിക്കുകയായിരുന്നു ഇവർ. ഇവരിൽ നിന്ന് രണ്ട് ആധാർ കാർഡുകളും 35,000 രൂപയും രണ്ട് മൊബൈലുകളും പോലീസ് കണ്ടെടുത്തു. കണ്ടെടുത്ത ആധാർ കാർഡുകളിൽ ദില്ലിയിലെ വിലാസം രേഖപ്പെടുത്തിയിട്ടുണ്ട്.
ആധാർ കാർഡിൽ ഒരു പെൺകുട്ടിയുടെ പേര് ലൈല ഖാൻ എന്നും മറ്റേയാളുടെ പേര് ഡെനിസ് എന്നും രേഖപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. ലോക്കൽ ഇന്റലിജൻസ് യൂണിറ്റിന്റെ (എൽഐയു) റിപ്പോർട്ട് ലഭിച്ചതിനെത്തുടർന്ന് പോലീസ് ഹോട്ടലിൽ നടത്തിയ പരിശോധനയിലാണ് ഇടുവരെയും പിടി കൂടിയത്. പെൺക്കുട്ടികളെ ചോദ്യം ചെയ്തപ്പോൾ ഇരുവരും കുറ്റം സമ്മതിക്കുകയായിരുന്നു.
ഉസ്ബക്കിസ്ഥാൻ സ്വദേശികളായ ഇവരുടെ പേര് ദിലിയോര, മാക്‌സോറെ മാക്‌സൺ എന്നാണ്. രാജ്യത്ത് അനധികൃതമായി താമസിച്ചതിന് ഇരുവർക്കുമെതിരെ പോലീസ് കേസെടുത്തു. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 420, 467, 468, 471, ഫോറിനേഴ്സ് ആക്ട് 1946 സെക്ഷൻ 14 എന്നിവ പ്രകാരം കേസെടുത്തു.
ന്യൂയോർക്കിലെ ക്വീൻസിലുള്ള സിനഗോഗിന് പുറത്ത് നടന്ന പ്രതിഷേധ പ്രകടനത്തിനിടെ ഹമാസിനെ അനുകൂലിച്ച് മുദ്രാവാക്യങ്ങൾ ഉയർന്ന സംഭവത്തെ അപലപിച്ച് മേയർ സോഹ്‌റാൻ…
മിസിസിപ്പി: അമേരിക്കയിലെ മിസിസിപ്പിയിലുള്ള ക്ലേ കൗണ്ടിയിലുണ്ടായ വെടിവെപ്പിൽ ആറുപേർ കൊല്ലപ്പെട്ടു. മൂന്ന് വ്യത്യസ്ത സ്ഥലങ്ങളിലായാണ് ആക്രമണം നടന്നതെന്ന് പ്രാദേശിക മാദ്ധ്യമങ്ങൾ…
സമൂഹ മാദ്ധ്യമമായ ഇൻസ്റ്റഗ്രാമിലെ 1.75 കോടി ഉപഭോക്താക്കളുടെ വിവരങ്ങൾ ചോർന്നുവെന്ന് സൈബർ സുരക്ഷാ കമ്പനിയായ മാൽവെയർബൈറ്റ്‌സ്. ഈ വിവരങ്ങൾ ഡാർക്ക്…
അടൂര്‍ പ്രകാശും ആന്റോ ആന്റണിയും ഉണ്ണികൃഷ്ണന് പോറ്റിയും വ്യവസായിയുമായി സോണിയ ഗാന്ധിയെ കണ്ടത് ശബരിമലയിലെ സ്വര്‍ണ്ണത്തിന് മാര്‍ക്കറ്റ് കണ്ടെത്താനാണെന്ന് ബിജെപി…
തിരുവനന്തപുരം : ശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ സിപിഎം- കോണ്‍ഗ്രസ് കുറുവാ സംഘമാണെന്ന ഗുരുതരാരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.…
അയോദ്ധ്യ ശ്രീരാമക്ഷേത്ര സമുച്ചയത്തിനുള്ളിൽ നുഴഞ്ഞുകയറി നിസ്കരിക്കാൻ ശ്രമിച്ച കശ്മീർ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ നിന്നുള്ള…