കൊല്ലം: പൂതക്കുളത്ത് യുവാവ് ജീവനൊടുക്കിയ നിലയിൽ. ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള വീട്ടിൽ വിജയൻ മഞ്ജുഷ ദമ്പതികളുടെ മകൻ വിശാഖ് (22) ആണ് ആത്മഹത്യ ചെയ്തത്. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. കിടപ്പ് മുറിയിലായിരുന്നു വിശാഖിനെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.
കാറ്ററിംഗ് ജീവനക്കാരൻ ആണ് വിശാഖ്. രണ്ട് ആഴ്ച മുൻപായിരുന്നു വിശാഖിന്റെ വിവാഹം. പരവൂർ സ്വദേശിനിയാണ് ഭാര്യ. വിശാഖിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടത്തി വീട്ടുകാർക്ക് വിട്ടു കൊടുത്തു. കഴിഞ്ഞ ദിവസമായിരുന്നു സംസ്‌കാരം.

