അബുദാബി: രാജ്യത്ത് സാമ്പത്തിക കുറ്റകൃത്യങ്ങളെ ചെറുക്കുന്നതിനുള്ള നടപടികൾ ഊർജ്ജിതമാക്കാനൊരുങ്ങി യുഎഇ. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ നിയന്ത്രിക്കുന്നതിന് വേണ്ടിയാണ് യുഎഇ പുതിയ നടപടികൾ ആവിഷ്‌ക്കരിക്കാനൊരുങ്ങുന്നത്. നിയന്ത്രണ ചട്ടക്കൂട് ശക്തിപ്പെടുത്തുന്നതിനുള്ള പ്രതിബദ്ധതയാണ് യുഎഇ ഉയർത്തിക്കാട്ടുന്നത്.
മാത്രമല്ല ആഗോള സാമ്പത്തിക വ്യവസ്ഥയുടെ സമഗ്രതയും സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിന് കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ തടയുന്നതിനായി യുഎഇ പ്രവർത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര നിലവാരത്തിലും, ദേശീയ തന്ത്രത്തിലും ഊന്നിയുള്ള ശക്തമായ സ്‌ക്രീനിംഗ് സംവിധാനങ്ങൾ ഉപയോഗിച്ച് കൊണ്ടുള്ള പ്രവർത്തനങ്ങൾ ഇതിനായി യുഎഇ നടത്തുന്നുണ്ട്.
അതേസമയം രാജ്യത്തിന്റെ സാമ്പത്തിക അന്തരീക്ഷം സംരക്ഷിക്കുന്നതിനുള്ള ഫലപ്രദമായ നടപടികളും സജീവമായ നിയന്ത്രണ നടപടികളും യു എ ഇ സെൻട്രൽ ബാങ്ക്, സെക്യൂരിറ്റീസ് ആൻഡ് കമ്മോഡിറ്റീസ് അതോറിറ്റി, സാമ്പത്തിക മന്ത്രാലയം, നീതിന്യായ മന്ത്രാലയം, അബുദാബി ഗ്ലോബൽ മാർക്കറ്റ്, ദുബായ് ഫൈനാൻഷ്യൽ സർവീസസ് അതോറിറ്റി എന്നിവ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുമായി ചേർന്ന് യുഎഇ നടപ്പിലാക്കിയിട്ടുണ്ട്.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…