ദില്ലി: കൊവിഡ് പശ്ചാത്തലത്തിൽ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ വിലക്ക് പിന്‍വലിച്ചതിന് പിന്നാലെ ടിക്കറ്റ് നിരക്ക് മൂന്ന് മടങ്ങ് വര്‍ദ്ധിപ്പിച്ച് വിമാന കമ്പനികൾ. ദുബായിലേക്ക് ദില്ലി , മുംബൈ, കൊല്‍ക്കത്ത, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള ടിക്കറ്റ് വില 40,000 രൂപയായിരുന്നത് 70,000 രൂപയായി ഉയര്‍ന്നു. അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ശരാശരി 70 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.
യുഎഇയിലേക്കുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് വില 40,000 രൂപയാണ്. യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്സിനും ഇത്തിഹാദിനും യഥാക്രമം 52,364 രൂപയും 53,874 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എക്കണോമി ക്ലാസ് ടിക്കറ്റിന് 39,811 രൂപയാണ് നിരക്ക്. എയര്‍ അറേബ്യയില്‍ ഇത് 40,845 രൂപയും ഇന്‍ഡിഗോയില്‍ 41,868 രൂപയുമാണ് ടിക്കറ്റ് വില.
അതേസമയം ഇന്ത്യയില്‍ നിന്ന് യുഎഇയിലേയിക്കുള്ള വിമാന സർവീസ് പുനഃരാരംഭിച്ച് ഇന്‍ഡിഗോ. ഇന്നു രാത്രി 1.30 മുതൽ സർവീസ് തുടങ്ങും. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യാത്രക്കാരെ ദുബായില്‍ എത്തിച്ചതിനെത്തുടര്‍ന്നാണ് ഇൻഡിഗോ വിമാനസർവീസുകൾക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തിയത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…