Saturday, May 18, 2024
spot_img

ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് ഇനി ദുബൈയിലേക്ക് പറക്കാം… വിലക്ക് പിൻവലിച്ച് യുഎഇ

ദുബൈ: ഇൻഡിഗോ ഇന്നു മുതൽ ദുബൈയിലേക്കുള്ള വിമാന സർവീസുകൾ വീണ്ടും പുനഃരാരംഭിക്കും. നേരത്തെ യുഎഇയിലേക്ക് ഇന്‍ഡിഗോ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിന് താല്‍ക്കാലിക വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഒരാഴ്ചത്തേക്കാണ് യുഎഇ ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നത്.

ഇന്ത്യയിലെ വിമാനത്താവളത്തില്‍ നിന്ന് റാപിഡ് പി സി ആര്‍ ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബൈയില്‍ എത്തിച്ചതിനായിരുന്നു നടപടി. ചൊവ്വാഴ്ച മുതലാണ് ഇന്‍ഡിഗോയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയത്. ഓഗസ്റ്റ് 24 വരെ യുഎഇയിലേക്ക് ഇന്‍ഡിഗോ സര്‍വീസ് നടത്തില്ലെന്ന് വിമാന കമ്പനി പ്രസ്താവനയില്‍ അറിയിച്ചിരുന്നു. ഈ വിലക്കാണ് ഇപ്പോൾ നീക്കിയത്. യാത്രക്കാർക്ക് ഇത് വളരെയധികം ബുദ്ധിമുട്ടാകും എന്നതിനാലാണ് യു എ ഇ അധികൃതര്‍ വിലക്ക് പിന്‍വലിച്ചത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles