Wednesday, May 15, 2024
spot_img

ഓണകാലത്ത് മലയാളികളെ ഊറ്റാന്‍ വിമാന കമ്പനികൾ; യുഎഇയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ ഉയര്‍ന്നു

ദില്ലി: കൊവിഡ് പശ്ചാത്തലത്തിൽ തുടര്‍ന്ന് ഏര്‍പ്പെടുത്തിയിരുന്ന യാത്രാ വിലക്ക് പിന്‍വലിച്ചതിന് പിന്നാലെ ടിക്കറ്റ് നിരക്ക് മൂന്ന് മടങ്ങ് വര്‍ദ്ധിപ്പിച്ച്‌ വിമാന കമ്പനികൾ. ദുബായിലേക്ക് ദില്ലി , മുംബൈ, കൊല്‍ക്കത്ത, കൊച്ചി എന്നിവിടങ്ങളില്‍ നിന്നുള്ള ടിക്കറ്റ് വില 40,000 രൂപയായിരുന്നത് 70,000 രൂപയായി ഉയര്‍ന്നു. അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ ശരാശരി 70 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.

യുഎഇയിലേക്കുള്ള ഏറ്റവും കുറഞ്ഞ ടിക്കറ്റ് വില 40,000 രൂപയാണ്. യുഎഇ ആസ്ഥാനമായുള്ള എമിറേറ്റ്സിനും ഇത്തിഹാദിനും യഥാക്രമം 52,364 രൂപയും 53,874 രൂപയുമാണ് ടിക്കറ്റ് നിരക്ക്.
എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ എക്കണോമി ക്ലാസ് ടിക്കറ്റിന് 39,811 രൂപയാണ് നിരക്ക്. എയര്‍ അറേബ്യയില്‍ ഇത് 40,845 രൂപയും ഇന്‍ഡിഗോയില്‍ 41,868 രൂപയുമാണ് ടിക്കറ്റ് വില.

അതേസമയം ഇന്ത്യയില്‍ നിന്ന് യുഎഇയിലേയിക്കുള്ള വിമാന സർവീസ് പുനഃരാരംഭിച്ച് ഇന്‍ഡിഗോ. ഇന്നു രാത്രി 1.30 മുതൽ സർവീസ് തുടങ്ങും. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യാത്രക്കാരെ ദുബായില്‍ എത്തിച്ചതിനെത്തുടര്‍ന്നാണ് ഇൻഡിഗോ വിമാനസർവീസുകൾക്ക് യുഎഇ വിലക്ക് ഏർപ്പെടുത്തിയത്.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles