Categories: KeralaPolitics

പന്തീരാങ്കാവ് യുഎപിഎ അറസ്റ്റ്; അറസ്റ്റിലായ താഹ ഫസല്‍, അലന്‍ ഷുഹൈബ് എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടി

കോഴിക്കോട്: യുഎപിഎ കേസില്‍ അറസ്റ്റിലായ താഹ ഫസല്‍, അലന്‍ ഷുഹൈബ് എന്നിവരുടെ കസ്റ്റഡി കാലാവധി മൂന്ന് ദിവസത്തേക്ക് കൂടി നീട്ടി. വിശദമായി ചോദ്യം ചെയ്യാനും, തെളിവെടുപ്പിനുമായി തിങ്കളാഴ്ചവരെയാണ് ഇരുവരെയും കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്. അതേസമയം, താഹയും അലനും അന്വേഷണ ഉദ്യോഗസ്ഥരോട് സഹകരിക്കുന്നില്ലെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

തങ്ങളെ അന്വേഷണ വിധേയമായി പാര്‍ട്ടിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെന്ന് പാര്‍ട്ടി അറിയിച്ചുണ്ടെന്നും, അത് സ്വാഭാവിക നടപടി മാത്രമാണെന്നും താഹ ഫസല്‍ പറഞ്ഞു.

പാര്‍ട്ടി തങ്ങള്‍ക്കൊപ്പമുണ്ടെന്ന് വിശ്വസിക്കുന്നുവെന്നും താഹ പറഞ്ഞു . മാവോയിസ്റ്റ് ആണോ എന്ന ചോദ്യത്തിന് അല്ലെന്നായിരുന്നു താഹയുടെ മറുപടി. പൊലീസ് ആദ്യ ദിവസം തന്നെ മര്‍ദിച്ചുവെന്ന് താഹ പരാതിപ്പെട്ടു.

അതേസമയം, നിലവിലുള്ള അന്വേഷണ സംഘത്തെ വിപുലപ്പെടുത്താനും ആലോചന. നാളെ നടക്കുന്ന അവലോകന യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടാകും.

നവംബര്‍ 2നാണ് കോഴിക്കോട് പന്തീരങ്കാവില്‍ നിന്ന് മാവോയിസ്റ്റ് ബന്ധം ആരോപിച്ച് വിദ്യാര്‍ത്ഥികളെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമ ബിരുദ വിദ്യാര്‍ത്ഥിയും കോഴിക്കോട് സ്വദേശിയുമായ അലന്‍ ഷുഹൈബിനെയാണ് അറസ്റ്റ് ചെയ്തത്. പാലക്കാട് ഏറ്റുമുട്ടലില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ ലഘുലേഖകള്‍ വിതരണം ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

admin

Recent Posts

തൃശ്ശൂർ, പാലക്കാട് ജില്ലകളില്‍ വീണ്ടും ഭൂചലനം; ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍

തൃശ്ശൂർ: തൃശ്ശൂർ പാലക്കാടും ഇന്നും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസവും ഈ മേഖലകളില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. തൃശ്ശൂരില്‍ ഇന്ന്…

16 mins ago

നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI

നിങ്ങളുടെ ഈയാഴ്ച എങ്ങനെ ? രാശി ഫലമറിയാൻ ചൈതന്യം I PALKULANGARA GANAPATHI POTTI

19 mins ago

മലമൂത്ര വിസർജനത്തിന് ശേഷം മദ്രസ അദ്ധ്യാപകൻ കുട്ടികളെകൊണ്ട് തന്റെ സ്വകാര്യ ഭാഗങ്ങൾ ബലമായി കഴുകിക്കുന്നു !ഗുരുതര ആരോപണവുമായി വിദ്യാർത്ഥികൾ !

ഉത്തർപ്രദേശിലെ ബസ്തി ജില്ലയിലെ മദ്രസയിൽ പഠിക്കുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെക്കൊണ്ട് മതപഠന സ്ഥാപനത്തിലെ മൗലവി തന്റെ സ്വകാര്യ ഭാഗങ്ങൾ കഴുകിച്ചതായി പരാതി.…

8 hours ago

ലോകകേരള സഭ പലസ്തീന് പിന്തുണ പ്രഖ്യാപിച്ച് പ്രമേയം പാസ്സാക്കി| പലസ്തീന്‍ കഫിയ പിണറായിക്ക്

ലോക കേരള സഭയെന്നാല്‍ മലയാളികളായ എല്ലാ പ്രവാസികളേയും ഉള്‍പ്പെടുന്നതാണെന്നാണ് സങ്കല്‍പ്പം. ഏറെ വിവാദങ്ങളും ധൂര്‍ത്തും ആരോപിക്കപ്പെടുന്ന ഈ കൂട്ടായ്മ ഇപ്പോള്‍…

9 hours ago

ഗ്വാളിയോർ വിമാനത്താവളത്തിൽ ഇറങ്ങുന്നതിനിടെ എയർ ഇന്ത്യാ എക്സ്പ്രസ് വിമാനത്തിൽ പക്ഷി ഇടിച്ചു ! യാത്രക്കാർ സുരക്ഷിതർ

ദില്ലിയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള എയര്‍ ഇന്ത്യാ എക്‌സപ്രസ് വിമാനത്തില്‍ പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് യാത്ര വൈകി. ഗ്വാളിയോര്‍ വിമാനത്താവളത്തില്‍ ഇറങ്ങുന്നതിനിടെയാണ്…

10 hours ago

കാഫിര്‍ പ്രയോഗം: അന്വേഷണത്തിനു പോലീസ് മടിക്കുന്നത് എന്തുകൊണ്ടാണ് ?

കാഫിര്‍ പ്രയോഗത്തില്‍ ആരെയെങ്കിലും അറസ്‌ററു ചെയ്യുന്നെങ്കില്‍ അതു സിപിഎമ്മുകാരെ ആയിരിക്കും എന്നതാണ് ഇപ്പോഴത്തെ നില. ലോക്‌സഭാ തിരഞ്ഞെടുപ്പിനിടെ വടകര മണ്ഡലത്തില്‍…

10 hours ago