വിശ്വാസത്തിന്റെയും വിശ്വാസികളുടെയും ധർമ്മവിജയം; നാളെ[ നവംബർ 16 ശനിയാഴ്ച] വൈകിട്ട് കേരളത്തിന്റെ തെരുവീഥികളിൽ, ശബരിമല കർമ്മ സമിതിയുടെ നാമജപയാത്ര

ശബരിമല വിശ്വാസ സംരക്ഷണത്തിനു വേണ്ടിയുള്ള നിയമ പോരാട്ടത്തിന്റെ രണ്ടാംഘട്ട വിജയം സുപ്രീം കോടതിയുടെ ഭരണഘടനാ ബഞ്ചിന്റെ ഭൂരിപക്ഷ വിധിയോടെ ശബരിമല വിശ്വാസികൾ നേടിയതായും കോടാനുകോടി അയ്യപ്പഭക്തരുടെ പ്രാർത്ഥനയുടെ ഫലമായി ശ്രീ അയ്യപ്പസ്വാമിയുടെ അനുഗ്രഹത്താൽ ശബരിമലയുടെ മാത്രമല്ല, മറ്റു ക്ഷേത്രങ്ങളിൽ നിലനിന്നുപോരുന്ന വിശ്വാസങ്ങളെയും എല്ലാ മതവിഭാഗങ്ങളുടെ വിശ്വാസങ്ങളെത്തന്നെയും പൂർണ്ണമായും കോടതിയുടെ ഇടപെടലുകളിൽ നിന്നും മുക്തമാക്കുന്ന നടപടികളിലേക്ക് വരെ എത്തിച്ചേരാനുള്ള സാധ്യത ഈ വിധിയിൽ തെളിഞ്ഞു കാണുന്നുണ്ടെന്നും ശബരിമല കർമ്മസമിതി വ്യക്തമാക്കി.

ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ സാധ്യതയുള്ളതും കോടതി തീർപ്പ് കൽപ്പിക്കേണ്ട ഒരു വിഷയമാണോ എന്നു പോലും ചിന്തിക്കേണ്ട ഒരു വിഷയത്തെ സംബന്ധിച്ച ഒരു കേസ് ഒരു അഞ്ചംഗ ഭരണഘടനാ ബെഞ്ചാണോ തീർപ്പ് കൽപ്പിക്കേണ്ടത് എന്ന വളരെ പ്രസക്തമായ ഒരു നിരീക്ഷണവും ഈ വിധിയിലുണ്ട്.

1950 ൽ സുപ്രീം കോടതിയിൽ ആകെ 7 ജഡ്ജിമാർ മാത്രമുണ്ടായിരുന്നപ്പോൾ സ്ഥാപിതമായ അഞ്ചംഗങ്ങൾ ഉള്ള ഭരണഘടനാ ബഞ്ച് ഇപ്പോൾ നിലവിലുള്ള സുപ്രീം കോടതി ജഡ്ജിമാരുടെ അംഗസംഖ്യയുമായി താരതമ്യം ചെയ്യുമ്പോൾ സുപ്രധാന വിഷയങ്ങളിൽ തീരുമാനമെടുക്കുന്നതിന്റെ അനൗചിത്യവും ഈ വിധിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്നും, ഈ നിരീക്ഷണം 2018 സെപ്തംബർ 28 ന് സ്ത്രീ പ്രവേശനത്തിന് അനുകൂലമായി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ ഭൂരിപക്ഷ വിധിയുടെ പോരായ്മയെ തന്നെയാണ് ചൂണ്ടിക്കാട്ടുന്നത് എന്നും സമിതി അഭിപ്രായപ്പെട്ടു.

ഏത് കാരണത്താലാണോ ശബരിമല കേസിൽ ഭക്തജനങ്ങളുടെ വിശ്വാസത്തെ തീർത്തും അവഗണിച്ചു കൊണ്ട് യുവതീ പ്രവേശനം നടത്താമെന്ന അഞ്ചംഗ ബഞ്ച് ഭൂരിപക്ഷ വിധി പ്രസ്താവിച്ചത് അതേ സാഹചര്യം നിലനിൽക്കുന്ന മറ്റ് മതസ്ഥരുടെ ആരാധനാലയങ്ങളും ഉണ്ട് എന്നും, ഇത്തരം വിഷയങ്ങളിൽ സുപ്രീം കോടതിയിൽ വത്യസ്തങ്ങളായ കേസുകൾ നില നിൽക്കുമ്പോൾ അത് വെവ്വേറെ പരിഗണിക്കുന്നതിലുള്ള അസാംഗത്യവും ഈ വിധിയിൽ വ്യക്തമാണ്.

വിശ്വാസ സംരക്ഷണത്തിന്റെ ഒരു പുതുയുഗപ്പിറവിക്ക് നാന്ദിക്കുറിക്കുന്ന ഈ വിധി ശ്രീ അയ്യപ്പസ്വാമിയുടെ ശക്തിയുടെ വിജയമാണ്, ഭക്തജനങ്ങളുടെ വിജയമാണ് ശരീരവും മനസ്സും പൂർണ്ണമായി അർപ്പിച്ച് വിശ്വാസ സംരക്ഷണത്തിനായി നാമജപം നടത്തിയും പ്രക്ഷോഭങ്ങളിൽ പങ്കെടുത്തും പോലീസിന്റെ ക്രൂരമായ മർദ്ദനങ്ങളും ജയിൽ വാസവും ഏറ്റുവാങ്ങുകയും ബലിദാനികളാകുകയും ചെയ്തിട്ടുള്ള സാധാരക്കാരായ
വിശ്വാസികളുടെ വിജയമാണെന്നും സമിതി പത്രക്കുറിപ്പിൽ പറഞ്ഞു.

വിശ്വാസ സംരക്ഷണത്തിനായി പ്രവർത്തിച്ച എല്ലാ അമ്മമാരെയും ഭക്തജനങ്ങളെയും സാമുദായിക സാംസ്കാരിക ധാർമ്മിക സംഘടനകളെയും പങ്കെടുപ്പിച്ചു കൊണ്ട് നാളെ [ 2019 നവംബർ 16] വൈകിട്ട് കേരളത്തിന്റെ തെരുവീഥികൾ അയ്യപ്പ മന്ത്രത്താൽ മുഖരിതമാകുന്ന സമാധാനപരമായ നാമജപ ഘോഷയാത്രകൾ സംഘടിപ്പിക്കും എന്നും ശബരിമല കർമ്മ സമിതി അറിയിച്ചു.

B4 Admin

Recent Posts

വീട്ടില്‍ പാറ്റ ശല്യം കൂടിയാല്‍ എന്താണ് പരിഹാരം ?

അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…

9 hours ago

വിമാനത്തില്‍ നിന്നിറങ്ങാന്‍ പോലും അനുവദിച്ചില്ല. സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്‌കേയെയും വക്താക്കളെയും റണ്‍വേയില്‍ വെച്ച് കസ്റ്റഡിയിലെടുത്ത് ദില്ലി പോലീസ്

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…

10 hours ago

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടുള്ള സിജെപി പ്രതിഷേധം: പിണറായി വിജയനും എം എ ബേബിയും അടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കളെ ദില്ലി പൊലീസ് കൂട്ടത്തോടെ കസ്റ്റഡിയിലെടുത്തു

ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…

10 hours ago

ഹൈക്കോടതി ഉത്തരവില്‍ ഞെട്ടി പിണറായി. മാസപ്പടി കേസില്‍ എസ്‌ഐടിയെ തള്ളി കോടതി, പിണറായി വിജയനെ ഒന്നാം പ്രതിയാക്കി കേസെടുക്കാന്‍ വിജിലന്‍സ് സ്‌പെഷ്യല്‍ യൂണിറ്റ്

തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…

10 hours ago

മുന്നില്‍ രമേശ് ചെന്നിത്തലയും കെ.എം. ഷാജിയും. സെപ്റ്റംബറില്‍ വിദേശത്ത് പറന്നത് ആറ് ജനപ്രതിനിധികള്‍, യാത്രകളില്‍ സുതാര്യതയില്ലെന്ന് വ്യാപക ആക്ഷേപം

കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…

11 hours ago

രാഷ്ട്രപതി വോട്ട് ചോരി ആരോപണം അനുകൂലിച്ചെന്ന രാഹുല്‍ ഗാന്ധിയുടെ വാദം വ്യാജം. കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ തള്ളി

ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…

11 hours ago