ദില്ലി: അസാധ്യമായത് സാധ്യമാക്കിയ ചാരിതാർഥ്യത്തിലാണ് മുഖ്യമന്ത്രി പുഷ്‌കർസിംഗ് ധാമിയുടെ നേതൃത്വത്തിലുള്ള ഉത്തരാഖണ്ഡ് സർക്കാർ. ഇന്ത്യയിൽ ആദ്യമായി ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി ഉത്തരാഖണ്ഡ്. യു സി സി പോർട്ടലിന്റെ ഉദ്‌ഘാടനം ഇന്ന് മുഖ്യമന്ത്രി നിർവ്വഹിക്കും. കഴിഞ്ഞ വർഷമാണ് സംസ്ഥാനം നിയമം പാസാക്കിയത്. കഴിഞ്ഞവർഷം തന്നെ രാഷ്ട്രപതി ബില്ലിന് അംഗീകാരം നൽകി. കഴിഞ്ഞ ദിവസം ചട്ടങ്ങൾ വിജ്ഞാപനം ചെയ്‌തിരുന്നു. ഇന്ന് പോർട്ടൽ ഉദ്‌ഘാടനം ചെയ്യുന്നതോടെ സംസ്ഥാനത്ത് നിയമം നടപ്പിലാകും.
വിവാഹം, വിവാഹമോചനം, പിന്തുടർച്ചാവകാശം, സ്വത്തവകാശം തുടങ്ങിയ വിഷയങ്ങളിൽ ജാതി മത ഭേദമന്യേ എല്ലാവർക്കും ഒരേനിയമം ബാധകമാക്കുന്നതാണ് ഏകീകൃത സിവിൽ കോഡ്. ചില വനവാസി വിഭാഗങ്ങളെ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നിലവിൽ മതാടിസ്ഥാനത്തിലാണ് രാജ്യത്ത് വ്യക്തിനിയമങ്ങൾ. ഏകീകൃത സിവിൽ കോഡ് വേണമെന്ന ആവശ്യം രാജ്യത്ത് ഉയരുന്നതിനിടെയാണ് ഉത്തരാഖണ്ഡ് നിയമം നടപ്പിലാക്കുന്നത്.
ഏതു മതാചാരപ്രകാരം വിവാഹം നടന്നാലും യു സി സി പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. ലിവ് ഇൻ ബന്ധത്തിലുള്ള ദമ്പതികൾ അടക്കം പോർട്ടലിൽ രജിസ്റ്റർ ചെയ്യണം. സംസ്ഥാനത്തിന് പുറത്ത് താമസിക്കുന്നവർക്കടക്കം നിയമം ബാധകമാകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏകീകൃത സിവിൽ കോഡ് ബിജെപിയുടെ മുഖ്യ തെരഞ്ഞെടുപ്പ് വാഗ്‌ദാനമായിരുന്നു. ആ വാഗ്‌ദാനമാണ് ഇപ്പോൾ സർക്കാർ നിറവേറ്റുന്നത്. ബിജെപി ഭരിക്കുന്ന മറ്റ് സംസ്ഥാനങ്ങളും ഈ മാതൃക പിന്തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്ര നിയമവും പരിഗണനയിലാണ്. ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിന്

