India

പ്രത്യേക പൂജയാണെന്നു പറഞ്ഞ് അദ്ധ്യാപകരായ കമിതാക്കളെ നഗ്നരായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർബന്ധിച്ചു; ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ കണ്ണിലും, ശരീരത്തിലേയ്ക്കും 51 സൂപ്പർഗ്ലൂ ഒഴിച്ചു: പശ വീണ് ഒട്ടിപ്പിടിച്ച ശരീരം വേർപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ സ്വകാര്യ ഭാഗങ്ങളടക്കം അറ്റുവീണു! കമിതാക്കളെ കഴുത്തറുത്ത് കുത്തി കൊലപ്പെടുത്തിയ പൂജാരി അറസ്റ്റിൽ

ഉദയ്പൂർ: അദ്ധ്യാപകരായ കമിതാക്കളെ പശ ഒഴിച്ച് കൊലപ്പെടുത്തിയ പൂജാരി പിടിയിൽ. രാജസ്ഥാനിലെ ഉദയ്‌പൂരിലാണ് ദാരുണ സംഭവം നടന്നത്. ഭധവി ഗുഡാഹിലെ ഇച്ഛാപൂർണ ഷെഷ്‌നാഗ് ഭാവ്‌ജി ക്ഷേത്രത്തിലെ പൂജാരി ഭലേഷ് കുമാറാണ് അറസ്റ്റിലായത്. ഇയാൾ എട്ടുവർഷമായി പ്രദേശത്ത് താമസിക്കുകയാണ്. ഉദയ്‌പൂരിലെ കെലാബവാദി വനപ്രദേശത്തായി യുവതിയുടെയും യുവാവിന്റെയും നഗ്നമായ മൃതശരീരങ്ങൾ കണ്ടെത്തിയ സംഭവത്തിലാണ് പൂജാരി പിടിയിലായത്. പ്രത്യേക പൂജയുടെ പേരിലായിരുന്നു ഇയാൾ കമിതാക്കളെ കൊലപ്പെടുത്തിയത്.

നവംബർ 15നായിരുന്നു ഇരുവരും കൊല്ലപ്പെട്ടത്.സർക്കാർ അദ്ധ്യാപകരായ രാഹുൽ മീന (30) സോനു കൻവർ (28) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇരുവരുടെയും ജാതിവ്യത്യാസമായതിനാൽ ദുരഭിമാന കൊലയെന്നായിരുന്നു തുടക്കത്തിൽ പോലീസ് കരുതിയിരുന്നെങ്കിലും പിന്നീടാണ് സിസിടിവി ദൃശ്യങ്ങളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ പൂജാരി ഭലേഷ് കുമാറിനെ കസ്റ്റഡിയിൽ എടുത്തതും ചോദ്യം ചെയ്യലിൽ ഇയാൾ കൊലപ്പെടുത്തിയെന്ന് സമ്മതിക്കുകയും ചെയ്തത്.

സോനു കൻവാറിന്റെയും രാഹുൽ മീണയുടെയും ബന്ധുക്കൾ ഈ ക്ഷേത്രത്തിലെ നിത്യ സന്ദർശകനായിരുന്നു. ക്ഷേത്രദർശനത്തിനിടെയാണ് അദ്ധ്യാപകർ തമ്മിൽ സൗഹൃദത്തിലാകുന്നതും, പിന്നീട് പ്രണയത്തിലായതും. സോനുവുമായുള്ള ബന്ധത്തെത്തുടർന്ന് രാഹുൽ സ്വന്തം ഭാര്യയുമായി വഴക്കിടുന്നത് പതിവായി. ഇതിന് പിന്നാലെ രാഹുലിന്റെ ഭാര്യ പൂജാരിയോട് സഹായമഭ്യർത്ഥിച്ചു. ഇതിനിടെ സോനുവുമായി പൂജാരിയും അടുത്തിരുന്നു. ഈ ബന്ധം തകർക്കാൻ രാഹുൽ സോനുവുമായി അടുപ്പത്തിലാണെന്ന വിവരം പൂജാരി അറിയിച്ചു. ഇരുവരുടെയും ബന്ധം വീട്ടിൽ അറിഞ്ഞതോടെ വ്യാജ പീഡനക്കേസിൽ കുടുക്കുമെന്ന് കമിതാക്കൾ ഭീഷണിപ്പെടുത്തി.

ഭക്തർക്കിടയിൽ ഉണ്ടാക്കിയ പേരും ഐഡന്റിറ്റിയും നശിപ്പിക്കുമെന്ന ഭയം മൂലം ഇരുവരെയും കൊലപ്പെടുത്താൻ പദ്ധതിയിടുകയായിരുന്നു. ഇതിനായി അമ്പതോളം ഫെവിക്വിക്ക് കടയിൽ നിന്ന് വാങ്ങി കുപ്പിയിൽ സൂക്ഷിച്ചു. ശേഷം പ്രത്യേക പൂജയുടെ പേരിൽ ഇരുവരെയും നവംബർ 15ന് ഒറ്റപ്പെട്ട വനപ്രദേശത്ത് എത്തിക്കുകയും, ഇരുവരെയും നഗ്നരായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ നിർദ്ദേശിക്കുകയും ചെയ്തു.

ശാരീരിക ബന്ധത്തിൽ ഏർപ്പെടുന്നതിനിടെ കണ്ണിലും, ശരീരത്തിലേയ്ക്കും ഫെവിക്വിക്ക് ഒഴിച്ചു. പശ വീണതോടെ ഇരുവരുടെയും ശരീരം പരസ്പരം ഒട്ടിപ്പിടിച്ചു. ആളുകൾ ഇരുവരുടെയും മൃതശരീരം ഇങ്ങനെ കണ്ടെത്തിയാൽ തനിക്ക് രക്ഷപെടാൻ ആകുമെന്ന വിശ്വാസത്തിലായിരുന്നു ക്രൂരകൃത്യം ഇങ്ങനെ പ്ലാൻ ചെയ്തത്. പശ വീണ് ഒട്ടിപ്പിടിച്ച ശരീരം വേർപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ ഇരുവരുടെയും സ്വകാര്യ ഭാഗങ്ങൾക്ക് ഗുരുതരമായി മുറിവേറ്റുവെന്നും വേർപ്പെട്ടുപോയെന്നും പോലീസ് പറയുന്നു. ഇതിനിടെ പൂജാരി രാഹുലിന്റെ കഴുത്തറുക്കുകയും സോനുവിനെ കുത്തി കൊലപ്പെടുത്തുകയുമായിരുന്നു.

ശേഷം അവിടെ നിന്ന് രക്ഷപ്പെടുകയും ചെയ്തു. അന്വേഷണത്തിനിടെ പൊലീസ് പ്രദേശത്തെ 50 സിസിടിവി ക്യാമറകൾ പരിശോധിക്കുകയും ഇരുന്നൂറോളം ആളുകളെ ചോദ്യം ചെയ്യുകയും ചെയ്തു. തെളിവുകളുടെ അടിസ്ഥാനത്തിൽ പൂജാരിയെ അറസ്റ്റ് ചെയ്തതോടെ കൊലപാതക വിവരം പുറത്തുവരികയായിരുന്നു. ഇയാൾ കുറ്റം സമ്മതിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കേസിൽ ത്രികോണ പ്രണയത്തിന്റെ സാദ്ധ്യത അന്വേഷിക്കുമെന്ന് പോലീസ് പറഞ്ഞു.

B4 Admin

Recent Posts

തിരുവനന്തപുരം നഗരസഭയില്‍ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ചു. ബില്‍ കളക്ടറെ മേയര്‍ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം : നഗരസഭയിലെ കമ്പ്യൂട്ടര്‍ ദുരുപയോഗം ചെയ്ത് വ്യാജ രസീതുകള്‍ നിര്‍മ്മിച്ച് സാമ്പത്തിക ക്രമക്കേട് നടത്തിയ ബില്‍ കളക്ടര്‍/ക്ലാര്‍ക്ക് ശ്രീ.…

13 minutes ago

അഹിംസയുടെ ശക്തി നിങ്ങള്‍ ലോകത്തിന് കാണിച്ചു കൊടുത്തു. പ്രധാനമന്തി മോദി പൈലറ്റ് സ്മിത്തിനോട്. ഹനുമാന്‍ചാലിസ ചൊല്ലി പ്രതിസന്ധി നേരിട്ടെന്ന് സ്മിത് മച്ചാര്‍

ദുബായില്‍ നിന്ന് ടെല്‍ അവീവിലേക്കുള്ള യാത്രയ്ക്കിടയില്‍ കോ-പൈലറ്റ് കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിക്കുകയും വിമാനം തകര്‍ക്കാന്‍ ശ്രമിക്കുകയും ചെയ്ത വലിയ ദുരന്തം ഒഴിവാക്കിയ…

32 minutes ago

അടൂര്‍ പ്രകാശിന് പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം മുഖ്യമന്ത്രി അറിയിക്കാറുണ്ടെന്ന് കെ മുരളീധരന്‍

തിരുവനന്തപുരം : അടൂര്‍ പ്രകാശിന്റെ പരസ്യപ്രതികരണത്തിനെതിരെ മന്ത്രി കെ മുരളീധരന്‍. പറയാനുള്ളത് പാര്‍ട്ടി വേദികളില്‍ പറയണം. തന്നെ അറിയിക്കേണ്ട കാര്യങ്ങളെല്ലാം…

50 minutes ago

ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ഒരു കിലോ മുടി പുറത്തെടുത്തു. കുട്ടിയ്ക്ക് നൂറില്‍ താഴെ ആളുകളില്‍ മാത്രം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ള അപൂര്‍വ രോഗം

തിരുവനന്തപുരം: തുടര്‍ച്ചയായ വയറുവേദനയെ തുടര്‍ന്ന് നിംസ് മെഡിസിറ്റിയില്‍ ചികിത്സ തേടിയ ഒന്‍പതുകാരിയുടെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് ഒരു കിലോ…

56 minutes ago

ബ്രിട്ടീഷ് ഭരണകാലത്ത്, 1920-ൽ സുഭാഷ് ചന്ദ്രബോസ് സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയത് സംസ്‌കൃതത്തില്‍. യു.പി.എസ്.സി. ശതാബ്ദി ആഘോഷങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി

ദില്ലി : ബ്രിട്ടീഷ് ഭരണകാലത്ത് 1920-ല്‍ സ്വാതന്ത്ര്യസമര സേനാനി സുഭാഷ് ചന്ദ്രബോസ് സംസ്‌കൃതത്തില്‍ സിവില്‍ സര്‍വീസ് പരീക്ഷ എഴുതിയതിനെ പ്രധാനമന്ത്രി…

1 hour ago

യു.ഡി.എഫില്‍ പടയൊരുക്കം ശക്തം. വി.ഡി. സതീശനെതിരെ രൂക്ഷ വിമര്‍ശനവുമായി അടൂര്‍ പ്രകാശ്

യു.ഡി.എഫ് കണ്‍വീനറായത് മുതല്‍ തനിക്ക് കടുത്ത അവഗണന നേരിടേണ്ടി വന്നെന്ന് അടൂര്‍ പ്രകാശ്. മുന്നണിയിലെ പല നിര്‍ണ്ണായക കാര്യങ്ങളും മാധ്യമങ്ങളിലൂടെയാണ്…

2 hours ago