Kerala

യുഡിഎഫ് മന്ത്രിസഭാ രൂപീകരണം അന്തിമഘട്ടത്തിൽ; ഘടകകക്ഷികളുമായി ഇന്ന് ഉഭയകക്ഷിചർച്ച ; തിങ്കളാഴ്ച സത്യപ്രതിജ്ഞ, ഭിന്നതകൾക്കൊടുവിൽ അനുനയം

തിരുവനന്തപുരം: സംസ്ഥാനത്ത് സർക്കാർ അധികാരമേൽക്കാനുള്ള നടപടികൾ വേഗത്തിലാക്കി യുഡിഎഫ് സർക്കാർ . ഘടകകക്ഷികളുമായുള്ള മന്ത്രിസ്ഥാനം, വകുപ്പ് വിഭജനം എന്നിവയിൽ അന്തിമ ധാരണയിലെത്തുന്നതിനായുള്ള ഔദ്യോഗിക ഉഭയകക്ഷി ചർച്ചകൾ ഇന്ന് നടക്കും. തിങ്കളാഴ്ച രാവിലെ 10 മണിക്ക് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലാണ് പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങ് നിശ്ചയിച്ചിരിക്കുന്നത്.

തുടക്കത്തിൽത്തന്നെ മുന്നണിയിൽ ഉടലെടുത്ത ആഭ്യന്തര ഭിന്നതകൾ പരിഹരിക്കാനുള്ള ഊർജിത നീക്കങ്ങളാണ് കഴിഞ്ഞ മണിക്കൂറുകളിൽ തലസ്ഥാനത്ത് നടന്നത്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്ന മുതിർന്ന നേതാവ് രമേശ് ചെന്നിത്തല മാറിനിൽക്കുമെന്ന സൂചനകൾ ആദ്യഘട്ടത്തിൽ കല്ലുകടിയായെങ്കിലും, നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശനും ഹൈക്കമാൻഡ് പ്രതിനിധി ദീപാ ദാസ്‌മുൻഷിയും നേരിട്ടെത്തി നടത്തിയ ചർച്ചകൾക്കൊടുവിൽ അനുനയത്തിന്റെ വഴി തുറന്നു. സുപ്രധാനമായ ആഭ്യന്തരവകുപ്പ് ലഭിച്ചാൽ മന്ത്രിസഭയുടെ ഭാഗമാകാമെന്ന നിലപാടിലേക്ക് രമേശ് ചെന്നിത്തല എത്തിയതായാണ് സൂചന.
മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്‌ലിംലീഗ് അഞ്ച് മന്ത്രിസ്ഥാനങ്ങൾക്ക് അവകാശവാദമുന്നയിച്ചിട്ടുണ്ടെങ്കിലും, നാല് മന്ത്രിസ്ഥാനങ്ങളും കാബിനറ്റ് റാങ്കുള്ള മറ്റൊരു പദവിയും നൽകി ഒത്തുതീർപ്പിലെത്താനാണ് നിലവിലെ ആലോചന. കോൺഗ്രസിന് മുഖ്യമന്ത്രിയടക്കം 12 മന്ത്രിസ്ഥാനങ്ങളും സ്പീക്കർ പദവിയും ലഭിച്ചേക്കും. മറ്റ് ഘടകകക്ഷികൾക്ക് ഒരോ മന്ത്രിസ്ഥാനം വീതവും സഭയിലെ അംഗബലം അനുസരിച്ച് മറ്റ് പദവികളും നൽകാനാണ് യു.ഡി.എഫ്. നേതൃത്വം ഉദ്ദേശിക്കുന്നത്. കഴിഞ്ഞ ദിവസം ചേർന്ന യു.ഡി.എഫ്. ഉന്നതാധികാരസമിതി യോഗത്തിൽ, ആദ്യ മന്ത്രിസഭായോഗത്തിൽ പരിഗണിക്കേണ്ട അടിയന്തര വിഷയങ്ങളെക്കുറിച്ചുള്ള നിർദേശങ്ങൾ സമർപ്പിക്കാൻ കക്ഷികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.

B4 Admin

Recent Posts

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

32 minutes ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

14 hours ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

21 hours ago

അഷ്ടമി തിഥി നേരത്തേ അവസാനിക്കും : പൂജവെപ്പ് ഇന്ന് തന്നെ,ഒക്ടോബർ 21 വിജയദശമി ദിനത്തിൽ കുരുന്നുകൾ ഹരിശ്രീ കുറിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…

22 hours ago

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

1 day ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

1 day ago