India

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച! മുഖ്യസൂത്രധാരനായ പൂനെയിലെ കെമിസ്ട്രി പ്രൊഫസറെ അറസ്റ്റ് ചെയ്ത് സിബിഐ

പൂനെ: രാജ്യത്തെ ലക്ഷക്കണക്കിന് മെഡിക്കൽ വിദ്യാർത്ഥികളുടെ ഭാവി ആശങ്കയിലാക്കിയ നീറ്റ് (NEET) പരീക്ഷാ ചോദ്യപ്പേപ്പർ ചോർച്ചക്കേസിൽ നിർണായക വഴിത്തിരിവ്. സംഭവത്തിന്റെ മുഖ്യസൂത്രധാരനും കെമിസ്ട്രി പ്രൊഫസറുമായ പി.വി. കുൽക്കർണിയെ സിബിഐ അറസ്റ്റ് ചെയ്തു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിക്ക് വേണ്ടി പരീക്ഷാ നടപടികളുടെ ഭാഗമായി പ്രവർത്തിച്ചിരുന്ന കുൽക്കർണിക്ക് ചോദ്യപ്പേപ്പറുകൾ കൈകാര്യം ചെയ്യാനുള്ള ഔദ്യോഗിക അനുമതിയുണ്ടായിരുന്നുവെന്നും, ഈ പദവി ദുരുപയോഗം ചെയ്താണ് ഇയാൾ ചോദ്യങ്ങൾ ചോർത്തിയതെന്നും സിബിഐ. വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി നടത്തുന്ന എട്ടാമത്തെ അറസ്റ്റാണിത്.

മഹാരാഷ്ട്രയിലെ ലാത്തൂർ സ്വദേശിയായ കുൽക്കർണി പൂനെയിലെ സ്വന്തം വസതിയിൽ ‘രാജ് കോച്ചിംഗ് ക്ലാസസ്’ എന്ന പേരിൽ സ്വകാര്യ ട്യൂഷൻ നടത്തിവരികയായിരുന്നു. മേയ് മൂന്നിന് നടന്ന നീറ്റ് പരീക്ഷയ്ക്ക് തൊട്ടുമുമ്പ്, ഏപ്രിൽ അവസാന വാരത്തിൽ ഇയാൾ തന്റെ വിദ്യാർത്ഥികൾക്കായി പ്രത്യേക ക്ലാസ് സംഘടിപ്പിച്ചു. ഈ സെഷനിൽ പരീക്ഷയ്ക്ക് വരാനിരിക്കുന്ന ചോദ്യങ്ങളും അവയുടെ ഓപ്ഷനുകളും കൃത്യമായ ഉത്തരങ്ങളും അദ്ദേഹം വിദ്യാർത്ഥികൾക്ക് കുറിച്ചുകൊടുത്തു. പിന്നീട് പരീക്ഷാ പേപ്പറുമായി ഒത്തുനോക്കിയപ്പോൾ വിദ്യാർത്ഥികളുടെ നോട്ടുബുക്കിലെ ചോദ്യങ്ങൾ അതേപടി ഒത്തുപോയതായി സിബിഐ കണ്ടെത്തി. പരീക്ഷാ നടത്തിപ്പുമായി നേരിട്ട് ബന്ധമുള്ള വ്യക്തി തന്നെയാണ് ചോർച്ചയ്ക്ക് പിന്നിലെന്ന് ഉറപ്പിക്കാൻ ഈ തെളിവ് അന്വേഷണസംഘത്തെ സഹായിച്ചു.

കേസുമായി ബന്ധപ്പെട്ട് കുൽക്കർണിയുടെ കൂട്ടാളിയായ മനീഷ വാഗ്മറെ എന്ന സ്ത്രീയെ കഴിഞ്ഞ ദിവസം സിബിഐ. അറസ്റ്റ് ചെയ്തിരുന്നു. ബ്യൂട്ടി പാർലർ നടത്തിപ്പുകാരിയായ മനീഷ, മെഡിക്കൽ പ്രവേശനവും ചോദ്യപ്പേപ്പറും വാഗ്ദാനം ചെയ്ത് വിദ്യാർത്ഥികളെ ആകർഷിക്കുകയും അവരിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വാങ്ങി പ്രൊഫസർ കുൽക്കർണിയുടെ അടുത്തേക്ക് അയക്കുകയുമായിരുന്നു ചെയ്തിരുന്നത്. ഈ റാക്കറ്റിൽ ഉൾപ്പെട്ടിട്ടുള്ള മറ്റ് കണ്ണികളെ കണ്ടെത്താനുള്ള ഊർജിത ശ്രമത്തിലാണ് ഇപ്പോൾ അന്വേഷണ സംഘം.

ചോദ്യപ്പേപ്പർ ചോർച്ചാ ശൃംഖല രാജ്യത്തിന്റെ ഏതൊക്കെ ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടുണ്ടെന്ന് കണ്ടെത്താൻ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രാജ്യവ്യാപകമായി സിബിഐ. വ്യാപക റെയ്ഡുകൾ നടത്തി. പരിശോധനകളിൽ നിരവധി നിർണായക രേഖകളും മൊബൈൽ ഫോണുകളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവ വിശദമായ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സി.ബി.ഐ. കേസ് രജിസ്റ്റർ ചെയ്ത് പ്രത്യേക സംഘ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചത്. ജയ്പൂർ, ഗുരുഗ്രാം, നാസിക്, പൂനെ, അഹല്യാനഗർ എന്നിവിടങ്ങളിൽ നിന്നായി ഇതുവരെ എട്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിൽ അഞ്ച് പ്രതികളെ കോടതി ഏഴ് ദിവസത്തേക്ക് സിബിഐ കസ്റ്റഡിയിൽ വിട്ടു.

B4 Admin

Recent Posts

ശബരിമല തീർത്ഥാടകർക്ക് കവചമായി കേന്ദ്ര സർക്കാർ: റെയിൽവേ സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി, കൂടുതൽ സ്പെഷ്യൽ ട്രെയിനുകൾ അനുവദിക്കും

ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…

10 hours ago

ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ തുലാമാസ പൂജകൾക്കായി ശബരിമല നട തുറന്നു; പുതിയ മേൽശാന്തിമാരുടെ നറുക്കെടുപ്പ് നാളെ സന്നിധാനത്ത് നടക്കും

ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…

10 hours ago

കേരളത്തിന്റെ റെയിൽ ടൂറിസത്തിൽ ചരിത്രപരമായ കുതിപ്പ് : ആദ്യ വിസ്റ്റാഡോം സർവീസ് ഒക്ടോബർ 22 മുതൽ

കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…

14 hours ago

അക്ഷരവെളിച്ചം പകരാൻ പൗർണ്ണമിക്കാവ് ഒരുങ്ങി: നവരാത്രി മഹോത്സവത്തിന് ഇന്ന് തുടക്കം

മഹോത്സവത്തിന് ഇന്ന് മുതൽ തുടക്കമാകുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും തികച്ചും വ്യത്യസ്തമായി, പൂജവെയ്പ്പോടുകൂടി ആരംഭിച്ച് ഈ മാസം 26 തിങ്കളാഴ്ച…

19 hours ago

കാടിന്റെ താളത്തിൽ പ്രണയകഥ: ഗോത്രജീവിതത്തിന്റെ നേർക്കാഴ്ചയുമായി ‘ചിരം’

സിനിമ വിനോദത്തിനപ്പുറം സാമൂഹിക യാഥാർഥ്യങ്ങളിലേക്കും അവഗണിക്കപ്പെടുന്ന മനുഷ്യരുടെ ജീവിതാനുഭവങ്ങളിലേക്കും കടന്നുചെല്ലുമ്പോൾ അതിന്റെ ആവിഷ്കാരത്തിന് പുതിയ മാനങ്ങൾ കൈവരുന്നു. അത്തരമൊരു ശ്രമവുമായി…

2 days ago

ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം: ഭരണഘടനാ സംരക്ഷണമോ പ്രതിപക്ഷത്തിന്റെ രാഷ്ട്രീയ അതിജീവന തന്ത്രമോ?

ഭാരതത്തിന്റെ ജനാധിപത്യ സംവിധാനങ്ങളും തിരഞ്ഞെടുപ്പ് പ്രക്രിയയുടെ വിശ്വാസ്യതയും വീണ്ടും രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രത്തിലെത്തിയിരിക്കുകയാണ്. ചീഫ് ഇലക്ഷൻ കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ…

2 days ago