Kerala

താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച സംഭവം ; പോലീസ് പ്രതിക്കൂട്ടിൽ; പോലീസ് മർദനവും മരണകാരണമായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്

മലപ്പുറം : താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച താമിർ ജിഫ്രിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. പോലീസ് മർദനവും മരണകാരണമായതായാണ് റിപ്പോർട്ട്. താമിർ ജിഫ്രിയുടെ ശരീരത്തിൽ 21 മുറിവുകളും ശ്വാസകോശത്തില്‍ നീർക്കെട്ട് ഉണ്ടായിരുന്നതായും കണ്ടെത്തിയിട്ടുണ്ട്. മാത്രമല്ല മയക്കുമരുന്ന് ഉപയോഗത്തിന്റെ നിരവധി പ്രശ്നങ്ങളും ശരീരത്തിൽ ഉണ്ടായിരുന്നു.

പോസ്റ്റുമോർട്ടം റിപ്പോർട്ട് എത്രയും പെട്ടെന്ന് ലഭിക്കണമെന്നാവശ്യപ്പെട്ട് താമിർ ജിഫ്രിയുടെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. കേസിൽ ഇപ്പോൾ നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. പോലീസിനെതിരായ അന്വേഷണം പോലീസ് വിഭാഗം തന്നെ അന്വേഷിച്ചാൽ സത്യം പുറത്തുവരില്ല എന്നാണ് കുടുംബം പറയുന്നത്. മറ്റൊരു ഏജൻസിയെ കേസന്വേഷണമേൽപ്പിക്കണമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർക്ക് കുടുംബം നിവേദനം നൽകിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് എസ്ഐ ഉൾപ്പെടെ 8 പേരെ സസ്പെന്റ് ചെയ്തിരുന്നു. അന്വേഷണത്തിനു മുന്നോടിയായി കുറ്റാരോപിതരെ മാറ്റി നിർത്തുന്നതിന്റെ ഭാഗമായാണു സസ്‌പെൻഷൻ നടപടി. എസ്ഐ കൃഷ്ണലാൽ, പൊലീസുകാരായ കെ.മനോജ്, ശ്രീകുമാർ, ആഷിഷ് സ്റ്റീഫൻ, ജിനേഷ്, അഭിമന്യു, വിപിൻ, ആൽബിൻ അഗസ്റ്റിൻ എന്നിവരെയാണ് തൃശൂർ ഡിഐജി സസ്പെൻഡ് ചെയ്തത്.

മയക്കുമരുന്ന് കൈവശം വെച്ചതിന്റെ പേരിലാണ് തിരൂരങ്ങാടി മൂഴിക്കല്‍ മമ്പുറം മാളിയേക്കല്‍ താമിര്‍ ജിഫ്രി (30) താനൂര്‍ പോലീസിന്റെ പിടിയിലാകുന്നത്. ഇയാളടക്കം അഞ്ചുപേരെയാണ് പുലര്‍ച്ചെ ഒന്നേകാലോടെ പോലീസ് പിടികൂടിയത്. എന്നാല്‍ പുലര്‍ച്ചെ നാലരയോടെ യുവാവ് മരിച്ചു.

Anandhu Ajitha

Recent Posts

നഴ്‌സറി കുട്ടികള്‍ പോലും കാണിക്കാത്ത തരത്തിലുള്ള നിലവാരം കുറഞ്ഞ പണികൾ! ആഞ്ഞടിച്ച് വി വി രാജേഷ്

നഴ്‌സറി കുട്ടികള്‍ പോലും കാണിക്കാത്ത തരത്തിലുള്ള നിലവാരം കുറഞ്ഞ പണികൾ! ആഞ്ഞടിച്ച് വി വി രാജേഷ്

19 mins ago

പിത്രോദക്കും അധീർ രഞ്ജനും പിന്നാലെ വിവാദ പ്രസ്താവനയുമായി മണി ശങ്കർ അയ്യരും! | mani shankar aiyer

പിത്രോദക്കും അധീർ രഞ്ജനും പിന്നാലെ വിവാദ പ്രസ്താവനയുമായി മണി ശങ്കർ അയ്യരും! | mani shankar aiyer

21 mins ago

എന്താണ് റോഡമിൻ ബി ?

പഞ്ഞി മിഠായിയിലെ റോഡമിൻ ബി കാൻസറിന് കാരണമാകുന്നതെങ്ങനെ ? ഡോ. മിനി മേരി പ്രകാശ് പറയുന്നത് കേൾക്കാം

44 mins ago

ജെസ്‌ന തിരോധാന കേസ് ;തുടരന്വേഷണത്തിന് ഉത്തരവിട്ട് കോടതി

തിരുവനന്തപുരം: ജെസ്ന തിരോധാന കേസില്‍ തുടരന്വേഷണത്തിന് ഉത്തരവ്. ജസ്നയുടെ പിതാവിൻ്റെ ഹര്‍ജിയില്‍ തിരുവനന്തപുരം സിജെഎം കോടതിയാണ് ഉത്തരവിട്ടത്. പിതാവ് നല്‍കിയ…

45 mins ago

ഇതാണ് യഥാർത്ഥ പാക് പ്രണയം ! കോൺ​ഗ്രസിന്റെ പാകിസ്ഥാൻ പ്രേമം ഒരിക്കലും അവസാനിക്കില്ല ; മണിശങ്കർ അയ്യരുടെ വിവാദ പ്രസ്താവയ്‌ക്കെതിരെ ആഞ്ഞടിച്ച് ബിജെപി

ദില്ലി : മുതിർന്ന കോൺ​ഗ്രസ് നേതാവ് മണിശങ്കർ അയ്യരുടെ വിവാദ പ്രസ്താവയ്‌ക്കെതിരെ പ്രതിഷേധം ശക്തം. കോൺ​ഗ്രസിന്റെ നിലപാടാണ് മണിശങ്കർ അയ്യരിലൂടെ…

1 hour ago

ഭാരതവുമായുള്ള ബന്ധം യൂറോപ്പിന് പരമ പ്രധാനം! ഭാരതവും യൂറോപ്യൻ യൂണിയനുമായുള്ള പരസ്പര ബന്ധത്തെ പ്രശംസിച്ചുകൊണ്ട് യൂറോപ്യൻ യൂണിയൻ പ്രതിനിധി

ഭാരതവും യൂറോപ്യൻ യൂണിയനുമായുള്ള പരസ്പര ബന്ധത്തെ പ്രശംസിച്ചുകൊണ്ട് യൂറോപ്യൻ യൂണിയൻ പ്രതിനിധി ഹെർവ് ഡെൽഫിൻ. യൂറോപ്പ് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന…

1 hour ago