തൃശ്ശൂര്‍: ജില്ലയിലെ കുടിവെള്ള പ്രശ്‌നം ചൂണ്ടിക്കാട്ടി തൃശൂർ കോര്‍പ്പറേഷനില്‍ യുഡിഎഫ് കൗണ്‍സിലര്‍മാരുടെ ശക്തമായ പ്രതിഷേധം. ബഹളത്തിനിടെ കൗണ്‍സില്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയ മേയര്‍ എം.കെ വര്‍ഗീസ് പ്രതിഷേധിച്ച കൗണ്‍സിലര്‍മാര്‍ക്ക് നേരെ വാഹനം ഓടിച്ചുകയറ്റിയെന്ന് പ്രതിപക്ഷം ആരോപിച്ചു. ഇന്ന് കൗണ്‍സില്‍ യോഗം പിരിച്ചുവിട്ട് കാറില്‍ കയറിയ മേയര്‍ക്ക് പിന്നാലെ ചെന്ന് കൗണ്‍സിലര്‍മാര്‍ മുദ്രാവാക്യം വിളിച്ച് പ്രതിഷേധിക്കുകയായിരുന്നു. തുടർന്ന് മേയറുടെ വാഹനം തടഞ്ഞ് കൗണ്‍സിലര്‍മാര്‍ക്ക് പ്രതിഷേധിച്ചതോടെ തര്‍ക്കം രൂക്ഷമായി.
അതേസമയം മേയറുടെ കോലത്തില്‍ കൗണ്‍സിലര്‍മാര്‍ ചെളിവെള്ളമൊഴിച്ചു. പ്രതിഷേധക്കാരെ കാറിന് മുന്നില്‍നിന്ന് മാറ്റിയശേഷമാണ് മേയറുടെ വാഹനത്തിന് കടന്നുപോകാനായത്. പിന്നീട് മേയര്‍ കാര്‍ ഇടിപ്പിച്ച് കയറ്റിയെന്ന് ആരോപിച്ച് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ ചേംമ്പറിനുള്ളിലും പ്രതിഷേധം തുടർന്നു.എന്നാൽ പ്രതിപക്ഷ പ്രതിഷേധത്തിനിടെ സമാധാനപരമായി സംസാരിക്കേണ്ട മേയര്‍ കാര്‍ മുന്നോട്ട് പോട്ടെയെന്നാണ് ഡ്രൈവര്‍ക്ക് നിര്‍ദേശം നല്‍കിയതെന്നും അപകടത്തില്‍ ചില യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്ക് പരിക്കേറ്റതായും പ്രതിപക്ഷം ശക്തമായി ആരോപിച്ചു.
സര്‍ക്കാര്‍ ബസില്‍ വച്ച് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയെന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ, തെലങ്കാന കോണ്‍ഗ്രസ് എംഎല്‍എ…
ദില്ലി : ഭരണത്തലവനായി 25 വര്‍ഷം തികയ്ക്കുന്ന വേളയില്‍ രാജ്യസേവനത്തിനായി പൂര്‍ണ്ണമനസ്സോടെ സമര്‍പ്പിക്കുമെന്ന പ്രതിജ്ഞ പുതുക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി.…
തിരുവനന്തപുരം : സംസ്ഥാനം നേരിടുന്ന കടുത്ത വൈദ്യുതി ക്ഷാമത്തിന് ശാശ്വത പരിഹാരമെന്നോണം, വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനും ദീര്‍ഘകാല ഊര്‍ജസുരക്ഷ ഉറപ്പാക്കുന്നതിനുമായി…
ഭരണത്തലവനെന്ന നിലയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കാനായത് ജനങ്ങളുടെ ആശിര്‍വാദം കൊണ്ടാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2001 ഒക്ടോബര്‍ ഏഴിന് ഗുജറാത്ത്…
ചെന്നൈ : എ.ടി.എം. കവര്‍ച്ചകള്‍ക്കായി ഹരിയാനയില്‍ പ്രത്യേക രഹസ്യ പരിശീലനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി തമിഴ്നാട് പോലീസ് കണ്ടെത്തി. ചെന്നൈയിലും സമീപപ്രദേശങ്ങളിലും അടുത്തിടെ…
2023 ഒക്ടോബര്‍ 7-ന് പശ്ചിമേഷ്യന്‍ രാഷ്ട്രീയത്തിന്റെയും ആഗോള ചരിത്രത്തിന്റെയും ഗതി മാറ്റിയെഴുതിയ ദിനമാണ്. ഗാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫലസ്തീന്‍ സായുധ…