മലപ്പുറം : കോണ്‍ഗ്രസ് സ്വതന്ത്ര കൂറുമാറി വോട്ട് ചെയ്തതോടെ ഏലംകുളം പഞ്ചായത്തില്‍ അവിശ്വാസ പ്രമേയത്തിലൂടെ പഞ്ചായത്ത് പ്രസിഡന്റ് പുറത്ത്. കോണ്‍ഗ്രസിലെ സി. സുകുമാരനെയാണ് പുറത്താക്കിയത്. എല്‍ഡിഎഫ്. കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തിൽ യു.ഡി.എഫിന് അനുകൂലമായി ഏഴു വോട്ടും എതിരായി ഒന്‍പത് വോട്ടും ലഭിച്ചു. ഇതോടെ അവിശ്വാസ പ്രമേയം പാസാവുകയും പഞ്ചായത്ത് പ്രസിഡന്റ്പുറത്താവുകയുമായിരുന്നു. ആറാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്വതന്ത്ര രമ്യ മാണിത്തൊടി കൂറുമാറി വോട്ടു ചെയ്തതത്.
ഇരുപക്ഷത്തും എട്ടുപേര്‍ വീതമാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ നറുക്കെടുപ്പിലൂടെയാണ് യു.ഡി.എഫിന് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. സി.പി.എമ്മില്‍നിന്ന് 40 വര്‍ഷത്തിനു ശേഷം പിടിച്ചെടുത്ത ഭരണമാണ് യുഡിഎഫ് കൈവിട്ടത്. വൈസ് പ്രസിഡന്റിനെതിരെയുള്ള അവിശ്വാസം നാളെ പരിഗണിക്കും.

