നാടകീയതകൾക്കൊടുവിൽ . ചെയർമാൻ സ്ഥാനാർത്ഥിയെ ചൊല്ലിയുള്ള യുഡിഎഫിലെ കലഹം മൂലം ലീഗ് അംഗങ്ങൾ എൽഡിഎഫിന് വോട്ട് ചെയ്തതോടെ തൊടുപുഴ നഗരസഭാ ഭരണം നിലനിർത്തി എൽഡിഎഫ്. യുഡിഎഫ് വോട്ട് ഭിന്നിച്ചതോടെ 14വോട്ടുകള്‍ നേടിയായിരുന്നു എൽഡിഎഫ് സ്ഥാനാർത്ഥി സബീന ബിഞ്ചുവിന്റെ വിജയം. അന്തിമ റൗണ്ടില്‍ മുസ്ലീംലീഗിലെ നാല് അംഗങ്ങള്‍ ഇടത് സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്തു. കോണ്‍ഗ്രസ് സ്ഥാനാർത്ഥി കെ ദീപക്കിന് 10 വോട്ട് ലഭിച്ചു.
ചെയർമാൻ സ്ഥാനത്തേക്ക് മുസ്ലിം ലീഗ് സ്ഥാനാർത്ഥിയെ പിന്തുണയ്ക്കുന്നതിനായിരുന്നു യുഡിഎഫിലെ ചര്‍ച്ച. എന്നാല്‍ ഇന്ന് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയെ നിര്‍ത്തിയതോടെ കൗണ്‍സിലിനകത്തും പുറത്തും കോണ്‍ഗ്രസ് ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമായി. ചെയര്‍മാന്‍ സ്ഥാനത്തേക്ക് നാലുസ്ഥാനാർത്ഥികള്‍ വന്നതോടെ തിരഞ്ഞെടുപ്പ് മൂന്നുറൗണ്ട് നീണ്ടു.
എല്‍ഡിഎഫില്‍ നിന്ന് സബീന ബിഞ്ചു, കോണ്‍ഗ്രസ് അംഗം കെ ദീപക്ക്, മുസ്ലിം ലീഗ് അംഗം എം എ കരീം ബിജെപി അംഗം ജിനേഷ് ഇഞ്ചക്കാട്ട് എന്നിവരാണ് നാമനിര്‍ദേശ പത്രിക നല്‍കിയത്. ആദ്യ റൗണ്ടില്‍ എല്‍ഡിഎഫിന് 10ഉം കോണ്‍ഗ്രസിന് 7ഉം ലീഗിന് 6ഉം ബിജെപിക്ക് 8ഉം വോട്ടുകള്‍ ലഭിച്ചു. ഒരു വോട്ട് അസാധുവായി.
എറ്റവും കുറവ് വോട്ട് ലഭിച്ച ലീഗ് സ്ഥാനാർത്ഥി ആദ്യ റൗണ്ടില്‍ പുറത്തായി. തുടര്‍ന്ന് എല്‍ഡിഎഫും കോണ്‍ഗ്രസും ബിജെപിയും തമ്മിലായി മത്സരം. രണ്ടാം റൗണ്ടില്‍ എല്‍ഡിഎഫിന് 10 ഉം കോണ്‍ഗ്രസിന് 9ഉം ബിജെപിക്ക് 8ഉം വോട്ടുകള്‍ ലഭിച്ചു.
നാടകീയ സംഭവങ്ങള്‍ക്കാണ് മൂന്നാംറൗണ്ടില്‍ കണ്ടത്. ലീഗിലെ 4 അംഗങ്ങള്‍ പിന്തുണച്ചതോടെ എല്‍ഡിഎഫിന് 14 വോട്ടുകള്‍ ലഭിച്ചു. കോണ്‍ഗ്രസിന് ലഭിച്ചതാകട്ടെ 10 വോട്ടും. എല്‍ഡിഎഫ് സ്വതന്ത്രന്റെ വോട്ടും കോണ്‍ഗ്രസ് സ്ഥാനാർത്ഥിക്ക് ലഭിച്ചു. ബിജെപി അംഗങ്ങള്‍ വിട്ടു നിന്നു.
കൂടുതല്‍ വോട്ടു നേടിയ എല്‍ഡിഎഫ് സ്ഥാനാർത്ഥി സബീന ബിഞ്ചു അധ്യക്ഷയായി തിരഞ്ഞെടുക്കപ്പെട്ടതോടെ മുസ്ലിം ലീഗ്- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റവും ഉന്തും തള്ളുമായി. അഴിമതി ആരോപണം നേരിട്ട സിപിഎമ്മിന്റെ സനീഷ് ജോര്‍ജ് രാജിവച്ചതോടെയാണ് തിരഞ്ഞെടുപ്പ് വേണ്ടിവന്നത്.
കൊച്ചി : പ്ലസ് ടു വിദ്യാര്‍ഥിനിയോട് അധിക്ഷേപകരമായി സംസാരിച്ചെന്ന പരാതിയില്‍ സസ്‌പെന്‍ഷനിലായ കെഎസ്ആര്‍ടിസി കണ്ടക്ടറുടെ വിശദീകരണം മറ്റൊരു രീതിയില്‍. കുമ്പളം…
കേരളത്തില്‍ ലഹരി മാഫിയയ്ക്കെതിരെ സര്‍ക്കാര്‍ ശക്തമായ നടപടികളുമായി മുന്നോട്ട് പോവുകയാണ്. മലപ്പുറം വേങ്ങരയില്‍ വെച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല…
ജീവന്‍ രക്ഷാ മരുന്നുകളുടെ അമിതവില നിയന്ത്രിക്കുന്നതിന് സര്‍ക്കാരിന് നിയമപരമായി തന്നെ ഇടപെടാമെന്ന് വ്യക്തമാക്കിക്കൊണ്ട് കേരള ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ്, സാധാരണക്കാരായ…
കൊച്ചി ഇടപ്പള്ളി ആസ്ഥാനമായി പ്രവര്‍ത്തിച്ചിരുന്ന 'ആംസ്റ്റര്‍ ഓവര്‍സീസ്' (Amster Overseas Pvt Ltd) എന്ന പ്രവാസി/ഇമിഗ്രേഷന്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനത്തിന്റെ ഫൗണ്ടറും…
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…