Categories: Indiapolitics

‘ദേശീയ പൗരത്വ പട്ടികയെക്കുറിച്ച്‌ ആശങ്കപ്പെടേണ്ട കാര്യമില്ല’: മഹാരാഷ്ട്രയില്‍ ജനസംഖ്യാ രജിസ്റ്ററുമായി സഹകരിക്കുമെന്ന് ഉദ്ധവ് താക്കറെ

 മഹാരാഷ്ട്രയില്‍ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കാന്‍ സഹകരിക്കുമെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഉദ്ധവ് താക്കറെയുടെ പ്രതികരണം. രാജ്യവ്യാപകമായി ദേശീയ പൗരത്വപ്പട്ടിക നടപ്പാക്കില്ലെന്ന്​ പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക്​ ഉറപ്പുനല്‍കിയതായും അദ്ദേഹം പറഞ്ഞു.

ദേശീയ പൗരത്വപ്പട്ടികയെക്കുറിച്ച്‌​ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് ഉദ്ധവ് പറഞ്ഞു. പീഡിപ്പിക്കപ്പെടുന്ന ന്യൂനപക്ഷങ്ങള്‍ക്ക്​ അതി​ന്റെ ഗുണഫലം ലഭിക്കും. രാജ്യം മുഴുവന്‍ പൗരത്വപ്പട്ടിക നടപ്പാക്കില്ല. പൗരന്മാര്‍ക്ക്‌എന്തെങ്കിലും അപകടം സംഭവിക്കുമ്പോള്‍ ഞങ്ങളതിനെ എതിര്‍ക്കുമെന്നും ഉദ്ധവ്​ പറഞ്ഞു. മകനും മഹാരാഷ്​ട്ര സര്‍ക്കാറില്‍ മന്ത്രിയുമായ ആദിത്യ താക്കറെയും ഉദ്ധവിനൊപ്പമുണ്ടായിരുന്നു.

അതേസമയം മഹാരാഷ്​ട്രയില്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസുമായും എന്‍.സി.പിയുമായും ഇടഞ്ഞു നില്‍ക്കുന്നതിനിടെ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് രാഷ്ട്രീയമായി ഏറെ പ്രാധാന്യമുണ്ടെന്നാണ് വിലയിരുത്തല്‍.

B4 Admin

Recent Posts

‘ധീരതയുടെ ഉന്നത മാതൃക’: ഇന്ത്യൻ വീരനായകൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി; ആഗോള തലത്തിൽ ഭാരതത്തിന്റെ പെരുമ വാനോളമുയർത്തി പൈലറ്റ്

അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…

12 minutes ago

അന്താരാഷ്ട്ര വിപണിയിൽ വില കൂടിയപ്പോഴും ജനങ്ങൾക്ക് കവചമായി കേന്ദ്ര സർക്കാർ: നയാര എനർജി വില കൂട്ടിയപ്പോഴും പൊതുമേഖലാ പമ്പുകളിൽ മാറ്റമില്ല, ഇന്ധനവില വർദ്ധിപ്പിക്കാതെ ജനങ്ങൾക്ക് ആശ്വാസമേകി മോദി സർക്കാർ

അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണവിലയും ഉൽപാദനച്ചെലവും കുതിച്ചുയരുന്നതിനിടെ രാജ്യത്തെ സ്വകാര്യ ഇന്ധന വിതരണ കമ്പനിയായ 'നയാര എനർജി' (Nayara Energy)…

30 minutes ago

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ്

ചില വിജയങ്ങൾക്ക് മെഡലുകളുടെ തിളക്കത്തേക്കാൾ കൂടുതൽ, തകർന്നുപോയ പ്രതീക്ഷകളുടെ വീണ്ടെടുപ്പിന്റെ കഥയാണ് പറയാനുണ്ടാകും.കണ്ണടച്ച് കഴിഞ്ഞ വർഷങ്ങളിലേക്ക് ഒന്നോടിച്ചു നോക്കൂ. ഒളിമ്പിക്സ്…

2 hours ago

മുളയിൽ ടെക്നോളജി! അസ്സമിൽ ഹിമന്തയുടെ പുതിയ നീക്കം

ഗുവാഹത്തി: അസ്സമിന്റെ പരമ്പരാഗത മുള സമ്പത്തിനെ ആധുനിക സാങ്കേതികവിദ്യയുമായി ബന്ധിപ്പിച്ച് പുതിയൊരു സാമ്പത്തിക സാധ്യത തുറക്കാനുള്ള ശ്രമത്തിലാണ് മുഖ്യമന്ത്രി ഹിമന്ത…

2 hours ago

ഏഷ്യൻ ഗെയിംസ് 2026: വാനോളമുയർന്ന് ഭാരതത്തിന്റെ അഭിമാനം; മെഡൽ വേട്ടയിൽ ചരിത്ര കുതിപ്പുമായി ഇന്ത്യൻ താരങ്ങൾ

ഏഷ്യൻ ഗെയിംസ് 2026-ൽ ഏഷ്യൻ കായിക ഭൂപടത്തിൽ ഭാരതത്തിന്റെ വെന്നിക്കൊടി വീണ്ടും വാനോളമുയരുന്നു. തപ്പിയുണർന്ന കായികശേഷിയും ഉറച്ച ആത്മവിശ്വാസവുമായി കളത്തിലിറങ്ങിയ…

3 hours ago

റീലിനായി അമ്പലമുറ്റം അരങ്ങാകുമ്പോൾ നഷ്ടമാകുന്നത് നൂറ്റാണ്ടുകളുടെ പവിത്രത

പ്രാർത്ഥനയ്ക്കും ആത്മീയ ശാന്തിക്കുമായി നാം കെട്ടിപ്പടുത്ത പുണ്യസങ്കേതങ്ങളാണ് നമ്മളുടെ ക്ഷേത്രങ്ങൾ. എന്നാൽ ഇന്ന് പല പുരാതന ക്ഷേത്രങ്ങളും കേവലം വിനോദസഞ്ചാര…

3 hours ago