ലണ്ടന്‍: പഞ്ചാബ് നാഷണല്‍ ബാങ്കില്‍നിന്ന് 12000 കോടി രൂപ വായ്പയെടുത്ത് ലണ്ടനിലേക്ക് മുങ്ങിയ രത്നവ്യാപാരി നീരവ് മോദിയുടെ റിമാന്റ് ജൂണ്‍ 27 വരെ നീട്ടി. 48 കാരനായ നീരവ് മോദി വാന്ഡ്സ് വര്‍ത്ത് ജയിലിലാണ് കഴിയുന്നത്. നാലാം തവണയാണ് നീരവ് മോദിയുടെ ജാമ്യാപേക്ഷ യുകെയിലെ വെസ്റ്റ്മിന്‍സ്റ്റര്‍ കോടതി തള്ളുന്നത്. കഴിഞ്ഞ ദിവസം നീരവ് മോദിയെ കോടതിയില്‍ ഹാജരാക്കി.
നീരവ് മോദിയെ വിട്ടു നല്കിയാല് ഏത് ജയിലിലായിരിക്കും തടവിലിടുക എന്നതിനെ സംബന്ധിച്ച് 14 ദിവസത്തിനകം വിവരങ്ങള്‍ നല്‍കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ബാങ്കിനെ കബളിപ്പിച്ചതിലൂടെ നീരവ് മോദിയാണോ പ്രധാന നേട്ടമുണ്ടാക്കിയതെന്ന് വിചാരണ വേളയില്‍ ജഡ്ജി ആരാഞ്ഞു. മാർച്ച് 19നാണ് നീരവ് ലണ്ടനിൽ സ്കോട്ട്ലന്‍ഡ് യാര്‍ഡിന്റെ അറസ്റ്റിലായത്. നീരവ്മോദിക്കെതിരേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച തിരിച്ചയയ്ക്കൽ ഹർജിയിൽ ലണ്ടൻ കോടതി വാറന്റ് പുറപ്പെടുവിച്ചതിനെത്തുടർന്നായിരുന്നു അറസ്റ്റ്.
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…
തിരുവനന്തപുരം : എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ED) കത്തുമായി ബന്ധപ്പെട്ട പ്രാഥമിക അന്വേഷണ വിഷയത്തില്‍ മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്മേല്‍ ഉടന്‍…
കൊച്ചി : കേരള ട്രാവല്‍ മാര്‍ട്ട് ഉദ്ഘാടന വേദിയില്‍ വന്‍ പ്രഖ്യാപനങ്ങളുമായി മുഖ്യമന്ത്രി വി.ഡി. സതീശന്. തിരുവനന്തപുരം മൃഗശാലയുടെ സ്ഥലത്ത്…
തിരുവനന്തപുരം : വഴിത്തര്‍ക്കത്തെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ സഹോദരനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരിക്കും മക്കള്‍ക്കും ജീവപര്യന്തം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു.…
ന്യൂഡല്‍ഹി : ഏഷ്യന്‍ ഗെയിംസ് ഷൂട്ടിങ് സ്കീറ്റ് മിക്സഡ് ടീം ഇനത്തില്‍ വെങ്കല മെഡല്‍ സ്വന്തമാക്കിയ പരിനാസ് ധാലിവാള്‍, അനന്ത്ജീത്…
മലപ്പുറത്തെ മഴക്കെടുതിയും പ്രളയവും വിലയിരുത്താന്‍ മുഖ്യമന്ത്രി നടത്തിയ യാത്രയ്ക്കായി ഉപയോഗിച്ച ചാര്‍ട്ടേഡ് വിമാനത്തിന് ജി.എസ്.ടി ഉള്‍പ്പെടെ 19.88 ലക്ഷം രൂപ…