യുക്രെയ്ൻ പുറത്തു വിട്ട ദൃശ്യങ്ങളിൽ നിന്ന്
കീവ് : അമേരിക്കയുടെയും പാശ്ചാത്യ ശക്തികളുടെയും അകമഴിഞ്ഞ സൈനിക സഹായം മുതലാക്കി റഷ്യക്കെതിരെ ആക്രമം ശക്തമാക്കി യുക്രെയ്ൻ. കരിങ്കടലിൽ നങ്കൂരമിട്ടിരുന്ന റഷ്യൻ പടക്കപ്പലിന് കഴിഞ്ഞ ദിവസം അർധരാത്രി നടന്ന നാവിക ഡ്രോൺ ആക്രമണത്തിൽ വൻതോതിൽ നാശനഷ്ടം സംഭവിച്ചതായി യുക്രെയ്ൻ അവകാശപ്പെട്ടു. നൂറിലധികം റഷ്യൻ സൈനികരും ജീവനക്കാരും കപ്പലിനുള്ളിൽ ഉണ്ടായിരിക്കെയാണ് ആക്രമണമെന്ന് യുക്രെയ്ൻ ഇന്റലിജൻസ് വൃത്തങ്ങൾ അവകാശപ്പെട്ടു. 450 കിലോയിലധികം സ്ഫോടകവസ്തുക്കളുമായാണ് ഡ്രോൺ ആക്രമണം നടത്തിയതെന്നും അവർ വ്യക്തമാക്കി. നൊവോറോസിസ്കിലെ നേവൽ ബേസിലാണ് ആക്രമണം നടന്നതെന്നാണ് വിവരം. സ്വന്തം തീരത്തുനിന്നും ഏറെ മാറി റഷ്യൻ യുദ്ധക്കപ്പലിനെതിരെ ഡ്രോൺ ഉപയോഗിച്ച് നടത്തിയ ആക്രമണം യുക്രെയ്ന് കൂടുതൽ ആത്മവിശ്വാസം നൽകുന്നതാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്.
റഷ്യയിൽ നിന്നുള്ള കയറ്റുമതികളുടെ പ്രധാന കേന്ദ്രമാണ് നൊവോറോസിസ്കിലെ നേവൽ ബേസ്. ലോകത്തെ ആകെ ഇന്ധന വിതരണത്തിന്റെ 2 ശതമാനവും ഇവിടെയാണ് കൈകാര്യം ചെയ്യുന്നത് എന്നാണ് കണക്ക്. ആക്രമണത്തെ തുടർന്ന് താത്കാലികമായി നിർത്തി വച്ച ഇതുവഴിയുള്ള കപ്പൽ ഗതാഗതം ഇടവേളയ്ക്കു ശേഷമാണ് പുനരാരംഭിച്ചത്. റഷ്യൻ യുദ്ധക്കപ്പലിനു നേരെയുള്ള ഡ്രോൺ ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുന്നുണ്ട്.
എന്നാൽ യുക്രെയ്ന്റെ അവകാശവാദം റഷ്യ തള്ളിക്കളഞ്ഞിരിക്കുകയാണ്. നാവിക താവളത്തിലെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് രണ്ട് നാവിക ഡ്രോണുകൾ ഉപയോഗിച്ച് യുക്രെയ്ൻ നടത്തിയ ആക്രമണ ശ്രമം തകർത്തതായാണ് റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടത്. കപ്പലിനോ നാവിക താവളത്തിനോ ഏതെങ്കിലും വിധത്തിലുള്ള നാശനഷ്ടം സംഭവിച്ചതായി അവരുടെ പ്രസ്താവനയിലില്ല.
ഇസ്രയേലിലേക്കുള്ള വിമാന സര്വീസുകളില് പാകിസ്ഥാന് പൈലറ്റുമാര്ക്കും ക്യാബിന് ക്രൂ അംഗങ്ങള്ക്കും എയര് ഫ്രാന്സ് വിലക്കേര്പ്പെടുത്തി. ഫ്ലൈദുബായ് സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് ഈ…
റിയാദ്: സൗദി തലസ്ഥാനമായ റിയാദിന് നേരെ യമനിലെ ഹൂതി വിമതര് നടത്തിയ പുതിയ ബാലിസ്റ്റിക് മിസൈലാക്രമണം സൗദി വ്യോമപ്രതിരോധ സേന…
ബെര്ലിന് : ജര്മനിയിലെ ബോസും നഗരത്തിലെ റസിഡന്ഷ്യല് കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില് 2 മലയാളികള് ഉള്പ്പെടെ മൂന്ന് ഇന്ത്യക്കാര് കൊല്ലപ്പെട്ടു. അഞ്ച്…
റിയാദ്: റിയാദില് നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില് വെച്ച് കാണാതായ സംഭവത്തില് നിര്ണ്ണായക വഴിതിരിവ്. അവധിക്ക്…
ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…
തെരുവുകളില് ഉയരുന്ന പ്രതിഷേധങ്ങള്ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്ക്കും പിന്നില് പ്രവര്ത്തിക്കുന്ന യഥാര്ത്ഥ മാസ്റ്റര്മൈന്ഡുകള് ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…