Monday, December 15, 2025

യുക്രെയ്ൻ-റഷ്യ സംഘർഷം !സമാധാനം പുനഃസ്ഥാപിക്കാൻ ഭാരതത്തിന്റെ ഉറച്ച നിലപാട്; പ്രധാനമന്ത്രി നരേന്ദ്രമോദിയും യുക്രെയ്ൻ പ്രസിഡന്റ് സെലെൻസ്‌കിയും ടെലിഫോണിൽ ചർച്ച നടത്തി

ദില്ലി : യുക്രെയ്ൻ-റഷ്യ സംഘർഷം കാര്യക്ഷമമായി പരിഹരിക്കുന്നതിനും മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനുമുള്ള ശ്രമങ്ങൾക്ക് ഭാരതത്തിന്റെ പൂർണ്ണ പിന്തുണ ഉറപ്പുനൽകി പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ന് യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്‌കിയുമായി നടത്തിയ ടെലിഫോൺ സംഭാഷണത്തിലാണ് പ്രധാനമന്ത്രി ഈ ഉറച്ച നിലപാട് ആവർത്തിച്ചത് .

യുക്രെയ്നുമായി ബന്ധപ്പെട്ട സമീപകാല സംഭവവികാസങ്ങളെക്കുറിച്ച് പ്രസിഡന്റ് സെലെൻസ്‌കി പ്രധാനമന്ത്രിയോട് വിശദീകരിച്ചു. സംഭാഷണത്തിൽ, സമാധാനപരമായ ഒരു പരിഹാരത്തിനായി സാധ്യമായ എല്ലാ പിന്തുണയും നൽകാനുള്ള ഭാരതത്തിന്റെ പ്രതിബദ്ധത പ്രധാനമന്ത്രി ആവർത്തിച്ചു.

ഇന്ത്യ-യുക്രെയ്ൻ ഉഭയകക്ഷി പങ്കാളിത്തത്തിലെ പുരോഗതിയും ഇരു നേതാക്കളും അവലോകനം ചെയ്തു. പരസ്പര താൽപ്പര്യമുള്ള മേഖലകളിൽ സഹകരണം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ചും അവർ ചർച്ച നടത്തി. ഉഭയകക്ഷി ബന്ധം ശക്തമായി തുടരുമെന്ന് ഇരുനേതാക്കളും ഉറപ്പുനൽകി. റഷ്യ-യുക്രെയ്ൻ യുദ്ധം തുടങ്ങിയത് മുതൽ വിവിധ ലോക നേതാക്കളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോൺ സംഭാഷണങ്ങൾ നടത്തിയിരുന്നു. സമാധാനപരമായ ചർച്ചകളിലൂടെ പ്രശ്നപരിഹാരം കണ്ടെത്തണമെന്നാണ് ഭാരതം തുടക്കം മുതൽ സ്വീകരിച്ച നിലപാട്.

Related Articles

Latest Articles