ukraine-russia
കീവ്: റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം ആരംഭിച്ചിട്ട് ഒരുമാസം പിന്നിടുമ്പോൾ, ഇരു ഭാഗത്തും വന്‍ ആള്‍നാശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.എന്നാൽ, കൊല്ലപ്പെട്ടവരുടെ വിവരങ്ങള്‍ റഷ്യയും യുക്രെയ്‌നും പുറത്തുവിട്ടിട്ടില്ല. റഷ്യന്‍ ആക്രമണത്തെ യുക്രൈൻ ഇപ്പോഴും ശക്തമായി പ്രതിരോധിക്കുന്നു എന്ന തരത്തിലെ റിപ്പോർട്ടുകളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്.
പക്ഷെ, ഇതിനിടെ യുക്രെയ്‌നില്‍ നിന്നും ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. വിഷം കലര്‍ത്തിയ കേക്കും മദ്യവും നല്‍കി റഷ്യന്‍ സൈനികരെ യുക്രൈൻ പൗരന്മാര്‍ കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട്. ഖാര്‍കിവ് മേഖലയിലെ ഇസിയം എന്ന നഗരത്തിലാണ് സംഭവമെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
റഷ്യയുടെ മൂന്നാം മോട്ടര്‍ റൈഫിള്‍ ഡിവിഷന്റെ ഭാഗമായ സൈനികരാണ് കൊല്ലപ്പെട്ടതെന്ന് യുക്രൈൻ ഡയറക്ടറേറ്റ് ഓഫ് ഇന്റലിജന്‍സിന്റെ ഫേസ്ബുക് കുറിപ്പില്‍ വ്യക്തമാക്കി. കേക്കുകളില്‍ വിഷം കലര്‍ത്തി സൈനികര്‍ക്കു നല്‍കുകയായിരുന്നു. രണ്ടു പേരാണ് കൊല്ലപ്പെട്ടത്. 28 പേര്‍ അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലാണ്.
ന്യൂഡല്‍ഹി: ട്രായ് ഡാറ്റയെ അടിസ്ഥാനപ്പെടുത്തിയുള്ള പുതിയ ഐഐഎഫ്എല്‍ ക്യാപിറ്റല്‍ റിപ്പോര്‍ട്ട് അനുസരിച്ച് അഞ്ചിലൊരു വിഐ ഉപയോക്താവും നിഷ്‌ക്രിയം. ഐഐഎഫ്എല്‍ ക്യാപിറ്റലിന്റെ…
പാലക്കാട് : രണ്ട് ബലാത്സംഗ കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ടതിനെത്തുടര്‍ന്ന് 15 ദിവസമായി ഒളിവിലായിരുന്ന പാലക്കാട് എം.എല്‍.എ. രാഹുല്‍ മാങ്കൂട്ടത്തില്‍. എംഎല്‍എ ബോര്‍ഡ്…
ധർമ്മസ്ഥല ആരോപണങ്ങളിൽ റിപ്പോർട്ട് സമർപ്പിച്ച് എസ് ഐ ടി ! ഉയർന്നത് വ്യാജ ആരോപണങ്ങൾ ! പിന്നിൽ ക്ഷേത്ര വിരുദ്ധ…
തിരുപ്പറം കുണ്ഡ്രം വിഷയത്തിൽ വേണ്ടിവന്നാൽ ഇടപെടുമെന്ന് ആർഎസ്എസ് സർസംഘചാലക് മോഹൻജി ഭാഗവത്. തമിഴ്നാട്ടിലെ ഹിന്ദുക്കൾ വളരെ ആത്മവിശ്വാസത്തോടുകൂടിയാണ് വിഷയത്തിൽ പ്രതികരിക്കുന്നത്…
2026 ജനുവരി 1 മുതല്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും എട്ടാം ശമ്പള കമ്മീഷന്റെ കുടിശ്ശിക നല്‍കാന്‍ പോകുകയാണോ എന്നതാണ്.…
ദിലീപിനെ നായകനാക്കി, ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന ‘ഭഭബ’യുടെ ട്രെയിലർ പുറത്ത്. ധനഞ്ജയ് ശങ്കർ എന്ന നവാഗതൻ…