Friday, December 19, 2025

തൃക്കാക്കരയില്‍ ഉമാ തോമസ് യുഡിഎഫ് സ്ഥാനാര്‍ഥി

തിരുവനന്തപുരം: തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായി അന്തരിച്ച മുന്‍ എംഎല്‍എ പിടി തോമസിന്റ പത്‌നി ഉമാ തോമസ് മത്സരിക്കും. തിരുവനന്തപുരത്ത് നേതാക്കള്‍ നടത്തിയ കൂടിയാലോചനയിലാണ് തീരുമാനം.

എന്നാൽ, ഉമയുടെ പേര് ഹൈക്കമാൻഡിൻ്റെ അന്തിമ അംഗീകാരത്തിനായി കൈമാറിയിട്ടുണ്ട്. ഔദ്യോഗിക പ്രഖ്യാപനം ദില്ലിയിൽ നിന്നും ഇന്നുണ്ടായേക്കും. മാത്രമല്ല സ്ഥാനാര്‍ഥിയെ കെപിസിസി തീരുമാനിച്ചതായും നിര്‍ദ്ദേശം എഐസിസിക്ക് കൈമാറിയതായും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു. പ്രഖ്യാപനം ഇന്ന് വൈകീട്ടുണ്ടാകുമെന്നാണ് പ്രതീക്ഷ- സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം സ്ഥാനാര്‍ഥിയെ ഏകകണ്ഠമായാണ് തീരുമാനിച്ചത്. തൃക്കാക്കരയില്‍ വിജയം സുനിശ്ചിതമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു.പിടി തോമസിന് കിട്ടിയതിനെക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കാന്‍ കഴിയും. സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് ഒരസ്വാരസ്യവും ഉണ്ടായിട്ടില്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

 

Related Articles

Latest Articles