വിദഗ്ധ ചികിത്സക്കായി മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയെ ഇന്ന് ബംഗളുരുവിലെ ആശുപതിയിലേക്ക് മാറ്റും. ഇതിന് മുമ്പ് ചികിത്സ നടത്തിയ എച്ച്സിജി ആശുപത്രിയിലേക്കാകും ഉമ്മൻചാണ്ടിയെ മാറ്റുക. ഇതിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും കോൺഗ്രസ് പൂർത്തിയാക്കിയിട്ടുണ്ട്. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യനിലയെക്കുറിച്ച് മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു.
ഉമ്മൻചാണ്ടിയുടെ ന്യുമോണിയ അണുബാധ പൂർണമായും മാറിയാതായി അറിയിച്ചു. അതിനാലാണ് മറ്റ് അസുഖങ്ങൾക്കുള്ള വിദഗ്ധ ചികിത്സക്കായി ഇദ്ദേഹത്തെ ബംഗളുരുവിലെ ആശുപതിയിലേക്ക് കൊണ്ടുപോവുന്നത്. .ഇന്ന് വൈകീട്ട് തിരുവനന്തപുരത്ത് നിന്ന് പ്രത്യേകം തയ്യാറാക്കിയ വിമാനത്തിലാകും ഉമ്മൻചാണ്ടി ബംഗളൂരുവിലേക്ക് പോവുക.

