Wednesday, December 24, 2025

പാലക്കാട് ഉമ്മിനിയിൽ തള്ള പുലി ഉപേക്ഷിച്ച പുലി കുഞ്ഞ് ചത്തു; മരണകാരണം ഇതോ ?

തൃശ്ശൂർ പാലക്കാട് ഉമ്മിനിയിൽ തള്ള പുലി ഉപേക്ഷിച്ച പുലി കുഞ്ഞ് ചത്തു.ആന്തരിക രക്തസ്രാവം ആണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. മണ്ണുത്തി വെറ്റിനറി കോളേജിൽ കുഞ്ഞിന്റെ പോസ്റ്റ്മോർട്ടം ( post-mortem) നടക്കും. ഇതിന് ശേഷമേ മരണകാരണം വ്യക്തമാകൂ. തൃശൂർ അകമലയിലെ വനം വകുപ്പ് ചികിത്സാകേന്ദ്രത്തിൽ പരിചരണത്തിൽ ആയിരുന്നു പുലി കുട്ടി.

പുലി കുഞ്ഞിനു കുറച്ച് ദിവസങ്ങളായി ക്ഷീണവും തളർച്ചയും അനുഭവപ്പെട്ടിരുന്നു. വനപാലകരുടെ പരിചരണത്തിൽ പുലിക്കുഞ്ഞ് ആരോഗ്യം വീണ്ടെടുത്ത് വരികയായിരുന്നു. കഴിഞ്ഞ നുവരി ഒമ്പതിനായിരുന്നു പാലക്കാട് ഉമ്മിനിയിലെ പൂട്ടിയിട്ട വീട്ടിൽ രണ്ട് പുലിക്കുട്ടികളെ കണ്ടെത്തിയത്. അമ്മപ്പുലിയെ കണ്ടെത്താൻ കുഞ്ഞുങ്ങളെ കൂട്ടിലാക്കി കെണിയൊരുക്കിയെങ്കിലും ഒന്നിനെ മാത്രം പുലി കൊണ്ടുപോകുകയായിരുന്നു. അവശേഷിച്ച കുഞ്ഞിനെ ചൊവ്വാഴ്ച വീണ്ടും കെണിയിൽ വച്ചെങ്കിലും പുലി വന്നില്ല. ഇതോടെ അവശനിലയിലായ പുലിക്കുഞ്ഞിനെ അകമലയിലെത്തിച്ച് ചികിത്സ നൽകുകയായിരുന്നു.

Related Articles

Latest Articles