സ്ഫോടനമുണ്ടായ സ്ഥലത്ത് നിന്നുള്ള ദൃശ്യം
ദില്ലി : ഇക്കഴിഞ്ഞ നവംബറിൽ ദില്ലി ചെങ്കോട്ടയ്ക്ക് സമീപം നടന്ന സ്‌ഫോടനത്തിന് പിന്നിൽ അൽ-ഖ്വയ്ദയുടെ ഉപ സംഘടനയായ എക്യുഐഎസ് ആണെന്ന് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയുടെ നിരീക്ഷണ റിപ്പോർട്ട്. ആക്രമണത്തിന് പിന്നിൽ അന്താരാഷ്ട്ര തലത്തിലുള്ള ഭീകരബന്ധങ്ങളുണ്ടെന്ന അന്വേഷണ ഏജൻസികളുടെ കണ്ടെത്തലിന് ബലം നൽകുന്നതാണ് പുതിയ യു.എൻ റിപ്പോർട്ട്. കാബൂൾ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന എക്യൂഐഎസ് ഭീകരർ അഫ്ഗാൻ തിരിച്ചറിയൽ രേഖകളാണ് ഉപയോഗിക്കുന്നതെന്നും, ഇവരുടെ ശൃംഖല ഇപ്പോൾ ബംഗ്ലാദേശിലേക്ക് വ്യാപിച്ചിട്ടുണ്ടെന്നും സ്ലീപ്പർ സെല്ലുകൾ അടക്കമുള്ള രീതിയിലേക്ക് പ്രവർത്തനങ്ങൾ മാറിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കേസ് അന്വേഷിക്കുന്ന ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) അൻസർ ഗസ്വത്-ഉൽ-ഹിന്ദ് ഉൾപ്പെടെയുള്ള സംഘടനകളുമായുള്ള ബന്ധം പരിശോധിച്ചുവരികയാണെന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നു. അൽ-ഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റ് അനുകൂല സംഘടനകളും രാസ-ജൈവ ആയുധ ഭീഷണികൾക്കായി ശ്രമിക്കുന്നതിലും ഫണ്ട് ശേഖരണത്തിനായി ക്രിപ്‌റ്റോകറൻസികൾ വ്യാപകമായി ഉപയോഗിക്കുന്നതിലും യു.എൻ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ത്യയുടെ 80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി ദില്ലിയിലും ചെങ്കോട്ടയ്ക്ക് ചുറ്റും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
ദില്ലി പോലീസ്, അർദ്ധസൈനിക വിഭാഗങ്ങൾ, നാഷണൽ സെക്യൂരിറ്റി ഗാർഡ് (എൻ.എസ്.ജി) എന്നിവരുൾപ്പെടെ ഏകദേശം 20,000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് പ്രദേശത്ത് വിന്യസിച്ചിരിക്കുന്നത് . മുഖം തിരിച്ചറിയുന്ന ക്യാമറകളും നമ്പർ പ്ലേറ്റ് കണ്ടെത്താനുള്ള സംവിധാനങ്ങളും കൂടാതെ, കുറ്റവാളികളുടെ വിവരങ്ങൾ പരിശോധിക്കുന്നതിനായി ‘അഭിജ്ഞാൻ’ ആപ്പും സുരക്ഷാ സേന ഉപയോഗിക്കുന്നുണ്ട്. വ്യോമാക്രമണങ്ങൾ ഉൾപ്പെടെയുള്ള എല്ലാ സുരക്ഷാ ഭീഷണികളും പ്രതിരോധിക്കാൻ വിപുലമായ ആന്റി-ഡ്രോൺ സംവിധാനങ്ങളും സ്നിപ്പർമാരെയും സ്ഥലത്ത് നിയോഗിച്ചിട്ടുണ്ട്.
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…