India

ഝാർഖണ്ഡിൽ മദ്രസ നിർമിക്കാൻ മതതീവ്രവാദികളുടെ പീഡനം; കൂട്ടത്തോടെ നാടുവിട്ടത് 50 ഓളം ഹിന്ദു ദളിത് കുടുംബങ്ങൾ

റായ്പൂർ: ഝാർഖണ്ഡിൽ മതതീവ്രവാദികളുടെ പീഡനം സഹിക്ക വയ്യാതെ കൂട്ടത്തോടെ നാടുവിട്ട് ദളിത് കുടുംബങ്ങൾ. പലമു ജില്ലയിലെ മുർമ്മാട്ടു ഗ്രാമത്തിലുള്ള 50 ഓളം കുടുംബങ്ങളാണ് മറ്റ് നാടുകളിലേക്ക് പലായനം ചെയ്യുന്നത്. മതതീവ്രവാദികളുടെ ഉപദ്രവങ്ങളെ തുടർന്ന് ജീവിതം ദുസ്സഹമായതായി ഇവർ വ്യക്തമാക്കുന്നു.

കഴിഞ്ഞ ദിവസങ്ങളിലാണ് ദളിത് കുടുംബങ്ങൾ വീട് ഉപേക്ഷിച്ച് കൂട്ടത്തോടെ പോകാൻ തുടങ്ങിയത്. മുസ്ലീം കുടുംബങ്ങൾ ധാരാളമായി തിങ്ങിപ്പാർക്കുന്ന മേഖലയാണ് ഇവിടം. കഴിഞ്ഞ ഏതാനും വർഷങ്ങളായി കൊടിയ പീഡനങ്ങളാണ് മുസ്ലീം കുടുംബങ്ങളിൽ നിന്നും ദളിതർക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. അടുത്തിടെ ചില ദളിതരുടെ വീടിന് നേരെ മതതീവ്രവാദികൾ ആക്രമണം നടത്തിയിരുന്നു. ഇതേ തുടർന്നാണ് വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യാൻ ദളിത് കുടുംബങ്ങൾ തീരുമാനിച്ചത്. ഗ്രാമം വിട്ട കുടുംബങ്ങൾ സമീപത്തെ ടോംഗ്രി പഹഡിയിലാണ് തമ്പടിച്ചിരിക്കുന്നത്.

സംഭവം സബ് ഡിവിഷണൽ ഓഫീസറുടെ ശ്രദ്ധയിൽപ്പെട്ടതോടെ നടപടി ആരംഭിച്ചിട്ടുണ്ട്. ദളിതരെ ആക്രമിച്ച സംഭവത്തിൽ 12 പേർക്കെതിരെ ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തു. സംഭവത്തിൽ ഗവർണർ രമേശ് ബായിസ് ഡെപ്യൂട്ടി കമ്മീഷണറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. സർക്കാരാണ് ദളിത് കുടുംബങ്ങൾക്ക് പ്രദേശത്ത് ഭൂമി അനുവദിച്ചത്. എന്നാൽ ഈ ഭൂമി തങ്ങളുടേത് ആണെന്നാണ് മതതീവ്രവാദികളുടെ അവകാശവാദം. ഇവിടെ മദ്രസ നിർമ്മിക്കുകയാണ് ഇവരുടെ ഉദ്ദേശ്യമെന്ന് ദളിത് കുടുംബങ്ങൾ വ്യക്തമാക്കുന്നു .

admin

Recent Posts

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

രാജ്‌നാഥ് സിംഗ് സ്വന്തം തട്ടകത്തിലെ രാജാവ് തന്നെ ! |BJP|

41 mins ago

ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി; ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയെക്കുറിച്ച് ഇപ്പോഴും സൂചനകളില്ല; ജീവനോടെ ആരും അവശേഷിക്കാൻ സാധ്യതയില്ലെന്ന് രക്ഷാപ്രവർത്തകർ; തിരച്ചിൽ ഉർജ്ജിതം

ടെഹ്‌റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്ന സ്ഥലം കണ്ടെത്തി. രക്ഷാപ്രവർത്തനത്തിന് സഹായിക്കാനെത്തിയ തുർക്കി സൈന്യത്തിന്റെ ഡ്രോണാണ്…

46 mins ago

എളമക്കര ലഹരിവേട്ട; അന്വേഷണം മോഡലിംഗ് രംഗത്തേക്ക്; ബോസ് ഉടൻ കുടുങ്ങും!

കൊച്ചി: എളമക്കര ലഹരിവേട്ട കേസിൽ അന്വേഷണം മോഡലിംഗ് രംഗത്തേക്ക്. കഴിഞ്ഞ ദിവസം അറസ്റ്റിലായ ആറംഗ സംഘത്തിലെ മോഡൽ അൽക്ക ബോണിയുടെ…

50 mins ago

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

ഭാരതം കുതിപ്പിൽ മുന്നോട്ട് !തിരിച്ചടി ഇറാഖിനും സൗദിക്കും

1 hour ago

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം വീണ്ടും സിനിമയാകുന്നു; സത്യരാജ് മോദിയായെത്തും; ബയോ ഒരുങ്ങുന്നത് വമ്പൻ ബജറ്റിൽ

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജീവിതം ആസ്പദമാക്കി വീണ്ടും ഒരു സിനിമ കൂടി അണിയറയിൽ ഒരുങ്ങുന്നതായി റിപ്പോർട്ട്. തെന്നിന്ത്യൻ താരം സത്യരാജാണ് മോദിയായി…

2 hours ago

വിവാദം തീരുന്നില്ല! ഇടതു ചായ്‌വുള്ള ഒരാൾ ഗണഗീതം ഉദ്ധരിക്കുകയില്ലെന്ന് ഡോ. എൻ.ആർ ഗ്രാമപ്രകാശ്;പോസ്റ്റിന് മറുപടിയുമായി ദീപയും

കോഴിക്കോട്: ഇടത് സഹയാത്രികയും അദ്ധ്യാപികയുമായ ദീപ നിശാന്ത് ആർ.എസ്.എസിന്റെ ഗണഗീതത്തിലെ വരികൾ ഫേസ്ബുക്ക് പോസ്റ്റിനോടൊപ്പം ഉൾപ്പെ​ടുത്തിയതിൽ വിവാദം ഒഴിയുന്നില്ല. ഇടതു…

2 hours ago