Tuesday, December 16, 2025

അപ്രതീക്ഷിതം !! ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ച് ജഗധീപ് ധൻകർ

ഉപരാഷ്ട്രപതി ജഗധീപ് ധൻകർ രാജിവെച്ചു. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് രാജി.രാഷ്ട്രപതി ദ്രൗപദി മുർമുവിനാണ് രാജിക്കത്ത് നൽകിയിരിക്കുന്നത്. മെഡിക്കൽ ഉപദേശങ്ങൾ കൂടി കണക്കിലെടുത്താണ് രാജിവെക്കുന്നത് എന്നും അഭിമാനത്തോടെയാണ് പടിയിറങ്ങുന്നത് എന്നും രാജിക്കത്ത് എക്സിൽ പങ്കുവെച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ കുമയോൺ സർവകലാശാലയുടെ സുവർണ ജൂബിലി ആഘോഷങ്ങളിൽ പങ്കെടുക്കുന്നതിനിടെ കഴിഞ്ഞ മാസം ജഗധീപ് ധൻകർ ബോധരഹിതനായിരുന്നു.

അനുച്ഛേദം 67(എ) പ്രകാരമാണ് തന്റെ രാജിയെന്നും കത്തിൽ ജഗധീപ് ധൻകർ പറയുന്നുണ്ട്. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ എന്നിവർക്ക് കൃതജ്ഞത അർപ്പിക്കുന്നുവെന്നും കത്തിൽ ജഗദീപ് ധൻകർ പറയുന്നു. ഉപരാഷ്ട്രപതി രാജിവച്ച് 60 ദിവസത്തിനുള്ളിൽ പുതിയ ഉപരാഷ്ട്രപതിയെ നിയമിക്കണം. ഇതിനുവേണ്ടി തെരഞ്ഞെടുപ്പ് നടത്തണം. പാർലമെന്റിന്റെ ഇരുസഭകളിലെയും എല്ലാ അംഗങ്ങളെയും ഉൾക്കൊള്ളുന്നതാണ് വോട്ടർമാരുടെ തെരഞ്ഞെടുപ്പ്.

Related Articles

Latest Articles