India

ദില്ലിക്ക് ദൗർഭാഗ്യകരമായ ദിനം !അഫ്‌സൽ ഗുരുവിനെ വധശിക്ഷയിൽ നിന്ന് രക്ഷിക്കാൻ സുദീർഘപോരാട്ടം നടത്തിയവരാണ് അതിഷിയുടെ കുടുംബമെന്ന് തുറന്നടിച്ച് സ്വാതി മലിവാൾ എംപി

ദില്ലി : നിയുക്ത ദില്ലി മുഖ്യമന്ത്രിയായി ആം ആദ്മി പാർട്ടി തെരഞ്ഞെടുത്ത അതിഷിയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി സ്വാതി മലിവാൾ എംപി. പാര്‍ലമെന്റ് ആക്രമണക്കേസിലെ പ്രതി അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയില്‍നിന്ന് രക്ഷിക്കാന്‍ പോരാട്ടം നടത്തിയവരാണ് അതിഷിയുടെ മാതാപിതാക്കള്‍ എന്നായിരുന്നു സ്വാതിയുടെ വിമര്‍ശനം. സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു സ്വാതി മലിവാളിന്റെ പ്രതികരണം.

“ദില്ലിക്ക് അത്രമേല്‍ ദൗര്‍ഭാഗ്യകരമായ ദിനമാണ് ഇന്ന്. അതിഷിയെ പോലൊരു സ്ത്രീ ദില്ലിയുടെ മുഖ്യമന്ത്രിയാകാന്‍ പോകുന്നു. ഭീകരവാദിയായ അഫ്‌സല്‍ ഗുരുവിനെ വധശിക്ഷയില്‍നിന്ന് രക്ഷിക്കാന്‍ സുദീര്‍ഘപോരാട്ടം നടത്തിയവരാണ് അവരുടെ കുടുംബം. അഫ്‌സൽ ഗുരു നിരപരാധിയാണെന്നും തൂക്കിലേറ്റരുതെന്നും രാഷ്ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്നും പറഞ്ഞ് അതിഷയുടെ മാതാപിതാക്കള്‍ പലവട്ടം രാഷ്ട്രപതിക്ക് ദയാഹര്‍ജികള്‍ സമര്‍പ്പിച്ചു. എത്രമാത്രം തെറ്റാണിത്. ഇന്ന് അതിഷി മുഖ്യമന്ത്രിയാകും. പക്ഷേ നമുക്കെല്ലാം അറിയാം, അവര്‍ ഒരു ഡമ്മി മുഖ്യമന്ത്രിയായിരിക്കുമെന്ന്. എന്നിരുന്നാലും ഇത് ഒരു പ്രധാനപ്പെട്ട വിഷയമാണ്. കാരണം അവര്‍ മുഖ്യമന്ത്രിയാകും. ഇത് രാജ്യത്തിന്റെയും ഒപ്പം ദില്ലിയുടെയും സുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു. ഇത്തരമൊരു മുഖ്യമന്ത്രിയില്‍നിന്ന് ദില്ലിയിലെ ജനങ്ങളെ ദൈവം രക്ഷിക്കട്ടേ “- സ്വാതി മലിവാൾ പറഞ്ഞു.

Anandhu Ajitha

Recent Posts

തൊണ്ടിമുതൽ കേസിൽ നടപടി ! ആന്റണി രാജുവിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി വിജ്ഞാപനമിറക്കി

തിരുവനന്തപുരം: തൊണ്ടിമുതൽ തിരുമറിക്കേസിൽ മൂന്നു വർഷം തടവ് ശിക്ഷ ലഭിച്ച മുന്‍ മന്ത്രിയും എംഎല്‍എയുമായ ആന്റണി രാജുവിന് എംഎൽഎ പദവി…

7 seconds ago

സഹപ്രവർത്തകയുടെ മകളായ 16-കാരിയെ ബലാത്സംഗം ചെയ്തു, ദൃശ്യം പകർത്തി ഭീഷണിപ്പെടുത്തി!! പ്രതി അബ്ദുൾ സലാം അറസ്റ്റിൽ

ഹമീർപൂർ : ഉത്തർപ്രദേശിലെ ഹമീർപൂർ ജില്ലയിൽ സഹപ്രവർത്തകയുടെ മകളായ പതിനാറുകാരിയെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തുകയും ചെയ്ത ജൽ…

41 minutes ago

ജമ്മു കശ്മീർ പൂർണ്ണമായും ഭാരതത്തിന്റേത് ; പാകിസ്ഥാൻ, അധിനിവേശ പ്രദേശം ഒഴിഞ്ഞുപോകണമെന്ന് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ

ജയ്പൂർ: ജമ്മു കശ്മീർ വിഷയത്തിൽ ഭാരതത്തിന്റെ നിലപാടിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് ബ്രിട്ടീഷ് എംപി ബോബ് ബ്ലാക്ക്മാൻ. ജമ്മു കശ്മീർ…

2 hours ago

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ‌കൂർ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി | SABARIMALA GOLD SCAM

ദൈവത്തെ പോലും നിങ്ങൾ വെറുതെ വിട്ടില്ല ! സ്വർണ്ണക്കൊള്ളയിൽ ബോർഡംഗമെന്ന നിലയിൽ ഉത്തരവാദിത്തമുണ്ട് ! സിപിഎം നേതാവ് ശങ്കരദാസിന്റെ മുൻ‌കൂർ…

3 hours ago

ഗ്രീൻലാൻഡ് പിടിച്ചെടുക്കാൻ ട്രമ്പിന്റെ നീക്കം: ദിവാസ്വപ്നം മാത്രമെന്ന് പ്രധാനമന്ത്രി ജെൻസ് ഫ്രെഡറിക് നീൽസൺ!! അസംബന്ധമെന്ന് ഡെന്മാർക്ക്

വാഷിംഗ്ടൺ : ആർട്ടിക് മേഖലയിലെ തന്ത്രപ്രധാന ദ്വീപായ ഗ്രീൻലാൻഡ് അമേരിക്കയുടെ ഭാഗമാക്കുമെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ പ്രസ്താവനയിൽ അതൃപ്തി പരസ്യമാക്കി…

3 hours ago

ബിഎംസി തെരഞ്ഞെടുപ്പിന് 10 ദിവസം മാത്രം ശേഷിക്കെ ഉദ്ധവ് പക്ഷത്തിന് വൻ തിരിച്ചടി!! മുൻ മേയർ ശുഭ റൗൾ ബിജെപിയിൽ

മുംബൈ: ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേന (യുബിടി) വിഭാഗത്തിന്…

4 hours ago