Unhygienic chicken shops closed; Kozhikode city and Perampra
കോഴിക്കോട് : വൃത്തിഹീനമായി പ്രവർത്തിച്ച കോഴിക്കടകൾ അടപ്പിച്ചു.കോഴിക്കോട് നഗരത്തിലും പേരാമ്പ്രയിലുമായാണ് കടകൾ അടപ്പിച്ചത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനയിൽ മതിയായ രേഖകൾ ഇല്ലാതെയും വൃത്തിഹീനമായും പ്രവർത്തിച്ചതിനെ തുടർന്നാണ്]
അടപ്പിച്ചത്.
കോഴിക്കോട് നഗരത്തിൽ ചത്ത കോഴികളെ വിൽപ്പന നടത്തിയ സംഭവത്തിൽ വിശദീകരണവുമായി നേരത്തെ വ്യാപാര സമിതി രംഗത്തെത്തിയിരുന്നു. അസുഖം ബാധിച്ച കോഴികളെ ഇതര സംസ്ഥാനങ്ങളിൽ നിന്ന് നിസ്സാര വിലയ്ക്ക് കൊണ്ടു വന്നു വിൽക്കുന്നതാണ് കാരണമെന്നാണ് ചിക്കൻ കടയുടമകളുടെ ആരോപണം.
ഇത്തരക്കാർ ഓഫറുകൾ നൽകി ചെറിയ വിലയ്ക്ക് ചിക്കൻ വിറ്റ് ആളുകളെ കബളിപ്പിക്കുകയാണെന്നും ഇവർ കുറ്റപ്പെടുത്തുന്നു. സംഘടന തന്നെ പലപ്പോഴായി പരാതി പറഞ്ഞിട്ടും അധികൃതർ നടപടി എടുക്കുന്നില്ലെന്നാണ് മറ്റൊരു പരാതി. കോഴികളെ തിങ്ങിനിറച്ചു കൊണ്ടുവന്നതാണ് ചത്തുപോകാൻ കാരണമെന്ന് കോർപറേഷൻ ആരോഗ്യ വിഭാഗം പറയുന്നത് ശരിയല്ല. അസുഖം ബാധിച്ച കോഴികളെ തന്നെയാണ് കൊണ്ടുവരുന്നതെന്നും ചിക്കൻ വ്യാപാര സമിതി ആരോപിച്ചു.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…