Categories: IndiaNATIONAL NEWS

രാജ്യം ഉറ്റുനോക്കുന്ന കേന്ദ്ര ബജറ്റ്, പ്രതീക്ഷകളേറെ; കടലാസ് രഹിതമായ, ചരിത്രത്തിലെ ആദ്യ കേന്ദ്ര ബഡ്ജറ്റ് ഇന്ന്; തത്സമയ സംപ്രേഷണം തത്വമയി നെറ്റ്വര്‍ക്കില്‍

ദില്ലി: പൂർണമായും കടലാസ് രഹിതമായ, ചരിത്രത്തിലെ ആദ്യ കേന്ദ്ര ബഡ്ജറ്റ് ഇന്ന് കേന്ദ്ര ധനകാര്യമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും. രാവിലെ 11ന് ബഡ്ജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങൾ പ്രത്യേകം വികസിപ്പിച്ച ആപ്പിൽ ലഭ്യമാകും. ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും ആപ്പിൾ ആപ് സ്റ്റോറിൽ നിന്നും ആപ് ഡൗൺലോഡ് ചെയ്യാം. കർഷക സമരങ്ങളടേയും സംഘർഷത്തിന്റേയും പശ്ചാത്തലത്തിൽ ബഡ്ജറ്റ് സമ്മേളനം രാഷ്ട്രീയ പോരാട്ടങ്ങളുടെ വേദിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബഡ്ജറ്റിന്റെ തത്സമയ സംപ്രേഷണം തത്വമയി നെറ്റ്വര്‍ക്കിലൂടെ ഉണ്ടായിരിക്കുന്നതാണ്.

അതേസമയം കർഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിലും പരിസരത്തും സുരക്ഷാ സംവിധാനങ്ങൾ വർദ്ധിപ്പിച്ചിട്ടുണ്ട്. കൊവിഡ് പശ്ചാത്തലത്തിൽ മുമ്പൊരിക്കലുമുണ്ടാകാത്ത ബഡ്ജറ്റായിരിക്കുമെന്ന് ധനമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. രോഗബാധിതമായ സമ്പദ് വ്യവസ്ഥയ്ക്ക് സർക്കാരിന്റെ കൈത്താങ്ങ് ആവശ്യമാണ്. നിർമ്മാണ പ്രവർത്തനങ്ങൾ, ടൂറിസം, ഹോസ്പിറ്റാലിറ്റി, ബാങ്ക് വായ്പാ രംഗം എന്നിവ ആവശ്യാനുസരണം പുനരുജ്ജീവിപ്പിക്കുന്നതിന് അടിയന്തര നടപടികൾ വേണം. അതേസമയം രാജ്യസഭയിലെ ഒന്നാം ഘട്ട സമ്മേളനം ഫെബ്രുവരി 13ന് അവസാനിപ്പിക്കും. ലോക്‌സഭയിലേത് 15വരെ തുടരും. ഇരുസഭകളുടെയും രണ്ടാം ഘട്ട സമ്മേളനം മാർച്ച് 8ന് ആരംഭിച്ച് ഏപ്രിൽ 8ന് അവസാനിക്കും. രാജ്യസഭ രാവിലെ ഒൻപത് മുതൽ ഉച്ചയ്ക്ക് രണ്ടുവരെയും ലോക്‌സഭ വൈകിട്ട് നാലു മുതൽ രാത്രി ഒൻപത് വരെയുമാണ് സമ്മേളിക്കുക.

admin

Recent Posts

വിവേകാനന്ദ പാറയിൽ കാവിയണിഞ്ഞ് പ്രണവമന്ത്ര പശ്ചാത്തലത്തിൽ ധ്യാനിക്കുന്ന മോദിയുടെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് ! ദൃശ്യങ്ങൾ തടയാനുള്ള പ്രതിപക്ഷ ശ്രമം വിഫലമായി; സോഷ്യൽ മീഡിയ വൈറലാക്കിയ ദൃശ്യങ്ങൾ കാണാം

കന്യാകുമാരി: പുണ്യഭുമിയായ കന്യാകുമാരിയിൽ സ്വാമി വിവേകാനന്ദന്റെ സ്‌മരണ നിറഞ്ഞു നിൽക്കുന്ന സ്മാരകത്തിൽ മൂന്നു സമുദ്രങ്ങളെയും സാക്ഷിയാക്കി ധ്യാനിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ…

43 mins ago

പാകിസ്ഥാനിൽ പെൺകുട്ടികൾക്കായുള്ള സ്കൂൾ കത്തിച്ചതായി റിപ്പോർട്ട്; നഷ്ടമായത് 400 ലധികം പെൺകുട്ടികളുടെ വിദ്യാഭ്യാസം!

ഇസ്ലാമാബാദ്: പാകിസ്ഥാനിൽ പെൺകുട്ടികൾക്കായുള്ള സ്കൂൾ കത്തിച്ചതായി റിപ്പോർട്ട്. വടക്കൻ വസീറിസ്ഥാനിലെ റസ്മാക് സബ് ഡിവിഷനിൽ ഷാഖിമർ ഗ്രാമത്തിലെ ഗോൾഡൻ ആരോ…

2 hours ago

ലോക്‌സഭാ തെരഞ്ഞെടുപ്പിന് നാളെ തിരശീല വീഴും; ഇന്ന് നിശ്ശബ്ദ പ്രചരണം

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിന് നാളെ തിരശ്ശീല വീഴും. ശനിയാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികൾ ഇന്ന് നിശബ്ദ പ്രചരണം നടത്തും.…

2 hours ago