ദില്ലി: ലോക്‌സഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് ഉഗ്രൻ മറുപടിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്ത്. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് ബജറ്റ് വിഹിതം കുറഞ്ഞെന്ന പ്രതിപക്ഷ ആരോപണം വാസ്തവമല്ലെന്ന് ധനമന്ത്രി ശക്തമായി തുറന്നടിച്ചു. വിലക്കയറ്റം യു പി എ ഭരണകാലത്തേക്കാള്‍ കുറവാണെന്നാണ് ധനമന്ത്രി തിരിച്ചടിച്ചത്.
മാത്രമല്ല ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് കൂടുതല്‍ വിഹിതം വകയിരുത്തിയെന്നും ധനമന്ത്രി സഭയില്‍ പറഞ്ഞു.ലോക്സഭയിൽ തൊഴിലിലായ്മ, വിലക്കയറ്റം, സ്വകാര്യവല്‍ക്കരണം മുതലായ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം വിമര്‍ശനം തുടരുന്നതിനിടെയായിരുന്നു ധനമന്ത്രിയുടെ മറുപടി.
യു പി എ ഭരണകാലത്ത് പണപ്പെരുപ്പ നിരക്ക് രണ്ടക്കത്തിലായിരുന്നു. രണ്ടക്കം കടന്ന പണപ്പെരുപ്പവും വ്യാപകമായ അഴിമതിയും പൊള്ളുന്ന വിലക്കയറ്റവും യു പി എ ഭരണത്തിന്റെ ഇരുണ്ട കാലത്തിന്റെ സവിശേഷതകളാണെന്നും ധനമന്ത്രി പരിഹസിച്ചു.
എന്നാൽ പുതിയ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ നല്ല പ്രോത്സാഹനം നല്‍കുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഇക്കാലയളവില്‍ യൂണികോണുകളാക്കപ്പെട്ട 44 കമ്പനികളുണ്ടായി.
എന്നാൽ ഇത് രാജ്യത്തിന്റെ മുന്നേറ്റമാണ് തെളിയിക്കുന്നതന്നും ധനമന്ത്രി പറഞ്ഞു. ജന്‍ ധന്‍ യോജനയുടെ ഭാഗമായി 44.58 കോടി അക്കൗണ്ടുകളുണ്ടായെന്നും നിര്‍മല സീതാരാമന്‍ വിശദീകരിച്ചു.
കൂടാതെ കോണ്‍ഗ്രസ് ഭരണത്തിന്റെ ഇരുണ്ട കാലം അവസാനിച്ചെന്നും ഇപ്പോള്‍ രാജ്യത്തെ ഗ്രാമങ്ങളിലെല്ലാം വൈദ്യുതിയുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അതേസമയം ആവശ്യം കൂടുന്നതിനനുസരിച്ച് തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുമെന്ന സുപ്രധാന പ്രഖ്യാപനവും ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തി. പദ്ധതി വിഹിതം വെട്ടിക്കുറച്ചില്ലെന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തിലും കൂടുതല്‍ തുക അനുവദിച്ചെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…