Tuesday, May 14, 2024
spot_img

‘വിലക്കയറ്റം യു പി എ ഭരണകാലത്തേക്കാള്‍ കുറഞ്ഞു’; പ്രതിപക്ഷ ആരോപണം വാസ്തവമല്ല; ബജറ്റ് ചര്‍ച്ചയ്ക്ക് ചുട്ടമറുപടിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍

ദില്ലി: ലോക്‌സഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്ക് ഉഗ്രൻ മറുപടിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍ രംഗത്ത്. സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ക്ക് ബജറ്റ് വിഹിതം കുറഞ്ഞെന്ന പ്രതിപക്ഷ ആരോപണം വാസ്തവമല്ലെന്ന് ധനമന്ത്രി ശക്തമായി തുറന്നടിച്ചു. വിലക്കയറ്റം യു പി എ ഭരണകാലത്തേക്കാള്‍ കുറവാണെന്നാണ് ധനമന്ത്രി തിരിച്ചടിച്ചത്.

മാത്രമല്ല ആരോഗ്യ, വിദ്യാഭ്യാസ മേഖലകള്‍ക്ക് കൂടുതല്‍ വിഹിതം വകയിരുത്തിയെന്നും ധനമന്ത്രി സഭയില്‍ പറഞ്ഞു.ലോക്സഭയിൽ തൊഴിലിലായ്മ, വിലക്കയറ്റം, സ്വകാര്യവല്‍ക്കരണം മുതലായ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടി പ്രതിപക്ഷം വിമര്‍ശനം തുടരുന്നതിനിടെയായിരുന്നു ധനമന്ത്രിയുടെ മറുപടി.

യു പി എ ഭരണകാലത്ത് പണപ്പെരുപ്പ നിരക്ക് രണ്ടക്കത്തിലായിരുന്നു. രണ്ടക്കം കടന്ന പണപ്പെരുപ്പവും വ്യാപകമായ അഴിമതിയും പൊള്ളുന്ന വിലക്കയറ്റവും യു പി എ ഭരണത്തിന്റെ ഇരുണ്ട കാലത്തിന്റെ സവിശേഷതകളാണെന്നും ധനമന്ത്രി പരിഹസിച്ചു.

എന്നാൽ പുതിയ സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ നല്ല പ്രോത്സാഹനം നല്‍കുന്നുണ്ടെന്നും ധനമന്ത്രി വ്യക്തമാക്കി. രാജ്യത്ത് ഇക്കാലയളവില്‍ യൂണികോണുകളാക്കപ്പെട്ട 44 കമ്പനികളുണ്ടായി.

എന്നാൽ ഇത് രാജ്യത്തിന്റെ മുന്നേറ്റമാണ് തെളിയിക്കുന്നതന്നും ധനമന്ത്രി പറഞ്ഞു. ജന്‍ ധന്‍ യോജനയുടെ ഭാഗമായി 44.58 കോടി അക്കൗണ്ടുകളുണ്ടായെന്നും നിര്‍മല സീതാരാമന്‍ വിശദീകരിച്ചു.

കൂടാതെ കോണ്‍ഗ്രസ് ഭരണത്തിന്റെ ഇരുണ്ട കാലം അവസാനിച്ചെന്നും ഇപ്പോള്‍ രാജ്യത്തെ ഗ്രാമങ്ങളിലെല്ലാം വൈദ്യുതിയുണ്ടെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

അതേസമയം ആവശ്യം കൂടുന്നതിനനുസരിച്ച് തൊഴിലുറപ്പ് പദ്ധതി വിഹിതം കൂട്ടുമെന്ന സുപ്രധാന പ്രഖ്യാപനവും ധനമന്ത്രി നിര്‍മല സീതാരാമന്‍ നടത്തി. പദ്ധതി വിഹിതം വെട്ടിക്കുറച്ചില്ലെന്നും നടപ്പ് സാമ്പത്തിക വര്‍ഷത്തിലും കൂടുതല്‍ തുക അനുവദിച്ചെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Latest Articles