India

ഇന്ത്യൻ സമ്പദ് വ്യവസ്ഥക്ക് ലോകത്തിന്റെ കയ്യടി ! ഇന്ന് കേന്ദ്ര ബജറ്റ്; ആത്മവിശ്വാസത്തോടെ രാജ്യം; പ്രതീക്ഷകളോടെ കേരളവും

ദില്ലി: ആഗോള സമ്പദ് വ്യവസ്ഥ ഇടിയുമ്പോഴും ഇന്ത്യൻ സമ്പദ് വ്യവസ്ഥ ലോകത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ് വ്യവസ്ഥയായി തുടരുമെന്ന ഐ എം എഫ് അടക്കമുള്ള അന്താരാഷ്‌ട്ര ഏജൻസികളുടെ പ്രവചനങ്ങൾക്കിടെ കേന്ദ്ര ബജറ്റ് ഇന്ന്. കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ഇന്ന് 11:30 ന് പാർലമെന്റിൽ 2023-24 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് അവതരിപ്പിക്കും. ഇന്നലെയാണ് പാർലമെന്റിന്റെ ബജറ്റ് സമ്മേളനം രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തോടെ ആരംഭിച്ചത്. സാമ്പത്തിക സർവേയും ഇന്നലെ പാർലമെന്റിൽ അവതരിപ്പിച്ചിരുന്നു. നടപ്പ് സാമ്പത്തിക വർഷം ഇന്ത്യയുടെ സാമ്പത്തിക വളർച്ച 7 ശതമായിരിക്കുമെന്നും അടുത്തവർഷം 6.8 ശതമായിരിക്കുമെന്നും സാമ്പത്തിക സർവ്വേയിൽ ചൂണ്ടിക്കാട്ടുന്നു.

അതേസമയം കോവിഡ് കാലത്തിനു ശേഷം ലോകത്തിലെ പ്രമുഖ സമ്പദ് വ്യവസ്ഥകൾ പൂർവ്വസ്ഥിതിയിലായിട്ടില്ലെന്നും ഇന്ത്യ ഇതിനൊരു അപവാദമാണെന്നും ഐ എം എഫ് കണക്കുകൾ സൂചിപ്പിക്കുന്നു. ഇന്ത്യ നടപ്പ് സാമ്പത്തിക വർഷം 6.1% വളരുമെന്നാണ് ഐ എം എഫ് പ്രവചനം. അമേരിക്ക 1.4%, ജർമ്മനി 0.1% ഫ്രാൻസ് 0.7% യൂ കെ 0.6% ചൈന 5.2% എന്നിങ്ങനെയാണ് ഐ എം എഫ് കണക്കുകൾ പ്രകാരം വിവിധ രാജ്യങ്ങളുടെ വളർച്ചാ നിരക്ക്.

രാജ്യത്തിന്റെ ത്വരിത വികസനം സാധ്യമാക്കുന്ന ജനകീയ ബജറ്റാകും അവതരിപ്പിക്കപ്പെടുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നലെ മാധ്യമങ്ങളോട്‌ പറഞ്ഞിരുന്നു. ഖജനാവ് കാലിയായതോടെ കേരളവും വലിയ പ്രതീക്ഷയോടെയാണ് കേന്ദ്ര ബജറ്റിനെ നോക്കിക്കാണുന്നത്. സിൽവർ ലൈൻ പദ്ധതിക്ക് അനുമതി വേണമെന്നും കടമെടുപ്പ് പരിധി വർദ്ധിപ്പിക്കണമെന്നും ജി എസ ടി വിഹിതം അറുപത് ശതമാക്കണമെന്നും ജി എസ് ടി നഷ്‌ടപരിഹാരം അഞ്ചു വർഷത്തേക്ക് കൂടി നീട്ടണമെന്നും, കിഫ്‌ബി ഉൾപ്പെടെയുള്ള ഏജൻസികൾ എടുത്ത വായ്‌പകൾ സർക്കാരിന്റെ വായ്പ്പയായി കണക്കാക്കി പരിധി വെട്ടിക്കുറച്ചത് പിൻവലിക്കണമെന്നും സംസ്ഥാനം ബജറ്റിന്റെ പശ്ചാത്തലത്തിൽ കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ധൂർത്തും കടമെടുപ്പും കുറച്ച് വരുമാന വർദ്ധനവ് ഉറപ്പുവരുത്തനുള്ള ശ്രമങ്ങൾ സംസ്ഥാന സർക്കാർ നടപ്പിലാക്കണമെന്നാണ് കേന്ദ്ര നിലപാട്. എങ്കിലും കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് ഉതകുന്ന പദ്ധതികൾ ബജറ്റിലുണ്ടാകുമെന്നാണ് പ്രതീക്ഷ.

anaswara baburaj

Recent Posts

കോടതിയിലും കള്ളന്മാരുടെ വിളയാട്ടം! വയനാട് മജിസ്ട്രേറ്റ് കോടതിയിൽ മോഷണം; പൂട്ട് പൊളിച്ച് പ്രോപ്പര്‍ട്ടി റൂം കുത്തി തുറന്നു

വയനാട് : സുല്‍ത്താന്‍ ബത്തേരി കോടതിയിൽ കയറി മോഷണം നടത്തി കള്ളന്മാർ. ബത്തേരി മുന്‍സിഫ് മജിസ്‌ട്രേറ്റ് കോടതി രണ്ടിലാണ് മോഷണം…

23 mins ago

കുഞ്ഞു ബാലന്റെ മോദിയോടുള്ള സ്നേഹം കണ്ടോ ?

നരേന്ദ്രമോദിക്ക് വോട്ട് ചെയ്യാൻ പോകണമെന്ന് ക-ര-ഞ്ഞ് വി-ളി-ച്ച് കുഞ്ഞു ബാലൻ ! വീഡിയോ കാണാം...

53 mins ago

സതീഷ് കൊടകരയുടെ വിജ്ഞാന ദായകമായ പ്രഭാഷണം ! അർജ്ജുനനും യുവ സമൂഹവും

അഖിലഭാരത പാണ്ഡവീയ മഹാവിഷ്‌ണു സത്രം ! സതീഷ് കൊടകരയുടെ പ്രഭാഷണത്തിന്റെ പൂർണ്ണരൂപം I ARJUNA AND THE YOUTH

60 mins ago

ആം ആദ്മി പാർട്ടിയുടെ വിശ്വാസ്യത പൂജ്യമല്ല, മൈനസ് ! അരവിന്ദ് കെജ്‌രിവാളിന്റെ യഥാർത്ഥ മുഖം വെളിവായി ; നേതാക്കളെ പോലെ നുണകളുടെ കൂമ്പാരത്താൽ കെട്ടിപ്പൊക്കിയ പാർട്ടിയാണിതെന്ന് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ

ദില്ലി : രാജ്യസഭാ എംപിയായ സ്വാതി മലിവാൾ ആക്രമണത്തിനിരയായ സംഭവത്തിൽ ആം ആദ്മി പാർട്ടിക്കും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനുമെതിരെ…

1 hour ago

ബോംബ് നിർമ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് സ്മാരകം നിർമ്മിച്ച് സിപിഎം; പാനൂരിൽ ഈ മാസം 22 ന് എം വി ഗോവിന്ദൻ സ്മാരകം ഉദ്‌ഘാടനം ചെയ്യും!

കണ്ണൂർ: ബോംബ് നിർമ്മാണവും പാർട്ടി പ്രവർത്തനമാണെന്ന പ്രഖ്യാപനത്തോടെ രക്തസാക്ഷി സ്മാരകം നിർമ്മിച്ച് സിപിഎം. പാനൂരിൽ ബോംബ് നിർമ്മിക്കുന്നതിനിടെ ഉണ്ടായ സ്‌ഫോടനത്തിൽ…

1 hour ago

ഒടുവിൽ ഗണഗീതവും… ! വീണ്ടും ദീപയുടെ കോപ്പിയടി !

കോപ്പിയടിയിൽ പിഎച്ച്ഡി! ഇത്തവണ പകർത്തിയെഴുതിയത് 'ഗണഗീതം'; ദീപ നിശാന്ത് വീണ്ടും എയറിൽ

2 hours ago