Categories: Indiapolitics

ആദായ നികുതി ദായകര്‍ക്ക് ആശ്വാസം: നികുതി കുത്തനെ കുറച്ചു , സ്ലാബുകള്‍ അടിമുടി പരിഷ്‌കരിച്ചു

ദില്ലി: കേന്ദ്ര ബജറ്റ് 2020 ല്‍ ആദായ നികുതി സ്ലാബുകളില്‍ അടിമുടി മാറ്റം. കേന്ദ്രസര്‍ക്കാര്‍ ആദായ നികുതി കുറയ്ക്കുകയും സ്ലാബുകള്‍ പരിഷ്‌കരിക്കുകയും ചെയ്തു. അഞ്ച് ലക്ഷം വരെ വരുമാനമുള്ളവര്‍ നികുതിയടക്കേണ്ടതില്ലെന്ന് പറഞ്ഞ ധനമന്ത്രി, അഞ്ച് ലക്ഷം മുതല്‍ 15 ലക്ഷം വരെയാണ് നികുതി ഘടന പരിഷ്‌കരിച്ചിരിക്കുന്നത്.

അഞ്ച് ലക്ഷം മുതല്‍ 7.5 ലക്ഷം വരെ നേരത്തെയുണ്ടായിരുന്നത് 20 ശതമാനം നികുതിയായിരുന്നുവെന്നും ഇത് 10 ശതമാനമാക്കി കുറക്കുന്നതായി ധനമന്ത്രി പറഞ്ഞു. 7.5 ലക്ഷം മുതല്‍ പത്ത് ലക്ഷം വരെയാണ് അടുത്ത സ്ലാബ്. ഇവിടെ നികുതി നിരക്ക് 20 ശതമാനത്തില്‍ നിന്ന് 15 ശതമാനമാക്കി കുറച്ചു. പത്ത് ലക്ഷം മുതല്‍ 12.5 ലക്ഷം വരെയുള്ള നികുതി ഘടനയില്‍ നിരക്ക് 30 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി കുറച്ചു.

പത്ത് ലക്ഷത്തിന് മുകളില്‍ ഒറ്റ നികുതി ഘടനയായിരുന്നത് ഇനി മുതല്‍ മൂന്ന് നികുതി സ്ലാബുകളായിരിക്കും. 12.5 ലക്ഷം മുതല്‍ 15 ലക്ഷം വരെ വരുമാനമുള്ളവര്‍ 25 ശതമാനം നികുതിയടക്കണം. 15 ലക്ഷത്തിന് മുകളില്‍ വരുമാനമുള്ളവര്‍ നിലവിലെ 30 ശതമാനം തന്നെയാണ് നികുതിയായി അടക്കേണ്ടത്.

കഴിഞ്ഞ തവണ അവതരിപ്പിച്ച ബജറ്റിലാണ് അഞ്ച് ലക്ഷത്തില്‍ താഴെ വാര്‍ഷിക വരുമാനമുള്ളവരെ ആദായ നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചത്.

B4 Admin

Recent Posts

പാക് വനിതയുടെ ഹണിട്രാപ്പില്‍ കുരുങ്ങി. പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയ നാവികസേനാ ഉദ്യോഗസ്ഥന്‍ കോയമ്പത്തൂരില്‍ അറസ്റ്റില്‍

കോയമ്പത്തൂര്‍ : പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പില്‍ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ കേസില്‍ 31-കാരനായ ഇന്ത്യന്‍…

17 minutes ago

പ്രാര്‍ത്ഥിക്കാനെന്ന വ്യാജേന എഴുന്നേറ്റു നിന്ന് ക്യാപ്റ്റന്‍ സ്മിത് മച്ഛാറിന്റെ തലയ്ക്കടിച്ച് കൊല്ലാന്‍ ഹമാം അല്‍ ഹമ്മാമിന്റെ ശ്രമം, വധശ്രമത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി സ്മിത് മച്ഛാര്‍

ന്യൂഡല്‍ഹി : ഫ്‌ലൈ ദുബായ് വിമാനത്തില്‍ സഹപൈലറ്റ് നടത്തിയ കൊലപാതക ശ്രമത്തിന്റെയും കോക്പിറ്റില്‍ നടന്ന ജീവന്മരണ പോരാട്ടത്തിന്റെയും ഞെട്ടിക്കുന്ന വിവരങ്ങള്‍…

44 minutes ago

അദാനിയുടെ കൊള്ളഫീസ്. തിരുവനന്തപുരം വിമാനത്താവളത്തില്‍ പാര്‍ക്കിങ് നിരക്കുകള്‍ കുത്തനെ കൂട്ടി, യാത്രക്കാര്‍ക്കും തൊഴിലാളികള്‍ക്കും വെല്ലുവിളി

തിരുവനന്തപുരം : അന്താരാഷ്ട്ര വിമാനത്താവളത്തില്‍ യാത്രക്കാരെ കൊണ്ടുവിടാനും വന്നിറങ്ങുന്നവരെ കൂട്ടിക്കൊണ്ടുപോകാനുമെത്തുന്ന വാഹനങ്ങള്‍ക്ക് അദാനി ഗ്രൂപ്പ് താങ്ങാനാവാത്ത പാര്‍ക്കിങ് ഫീസ് ഏര്‍പ്പെടുത്തി.…

51 minutes ago

പന്തളം കൊട്ടാരത്തിൽ ദുഃഖസാന്ദ്രമായ അന്തരീക്ഷം; മൂലം നാൾ വിജയലക്ഷ്മി തമ്പുരാട്ടി അന്തരിച്ചു, വലിയ കോയിക്കൽ ക്ഷേത്രം അടച്ചു

ശബരിമല ധർമ്മശാസ്താവിന്റെ പിതൃസ്ഥാനീയരായ പന്തളം രാജകൊട്ടാരത്തിൽ തികഞ്ഞ ദുഃഖസാന്ദ്രമായ അന്തരീക്ഷം. പന്തളം സ്രാമ്പിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും…

15 hours ago

നോയിഡയിലെ സൂപ്പർനോവ കെട്ടിടത്തിൽ ദാരുണ സംഭവം: 43-ാം നിലയിൽ നിന്ന് ചാടി യുവാവ് മരിച്ചു; യുപി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി

നോയിഡയിലെ ഉത്തർപ്രദേശ് പോലീസിന്റെ കാര്യക്ഷമമായ അന്വേഷണ സംവിധാനങ്ങൾക്ക് മുന്നിൽ വെല്ലുവിളിയുയർത്തി സൂപ്പർനോവ കെട്ടിട സമുച്ചയത്തിൽ ദാരുണമായ ഒരു ദുരന്തം സംഭവിച്ചു.…

16 hours ago

‘ധീരതയുടെ ഉന്നത മാതൃക’: ഇന്ത്യൻ വീരനായകൻ ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി; ആഗോള തലത്തിൽ ഭാരതത്തിന്റെ പെരുമ വാനോളമുയർത്തി പൈലറ്റ്

അസാമാന്യ ധീരതയിലൂടെ 174 ജീവനുകൾ രക്ഷിച്ച് ലോകത്തിന്റെ ആദരവ് ഏറ്റുവാങ്ങിയ ഭാരതീയ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ നേരിൽ സന്ദർശിച്ച്…

16 hours ago