India

വിദേശകാര്യമന്ത്രി എന്നാല്‍ വിദേശത്ത് സ്ഥിരമായി താമസിക്കുന്ന മന്ത്രിയല്ല!: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി എന്തിനാണ് ഇത്ര അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്ന് വി.മുരളീധരന്‍

തിരുവനന്തപുരം: കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിന്റെ തിരുവനന്തപുരം സന്ദര്‍ശനത്തില്‍ മുഖ്യമന്ത്രി എന്തിനാണ് ഇത്ര അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്ന് വിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍. വിദേശകാര്യമന്ത്രി എന്നാല്‍ വിദേശത്ത് സ്ഥിരമായി താമസിക്കുന്ന മന്ത്രിയല്ലെന്നും അത്തരം ധാരണ മുഖ്യമന്ത്രി മാറ്റണമെന്നും മുരളീധരന്‍ വ്യക്തമാക്കി.

കഴക്കൂട്ടം ഫ്‌ളൈ ഓവര്‍ സന്ദര്‍ശിച്ച ജയ്ശങ്കറിനെ മുഖ്യമന്ത്രി വിമര്‍ശിച്ചിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മന്ത്രി വി.മുരളീധരന്‍. ലോകകാര്യങ്ങള്‍ നോക്കേണ്ട വിദേശകാര്യ മന്ത്രി കഴക്കൂട്ടത്തെ ഫ്‌ളൈ ഓവര്‍ നോക്കാന്‍ വന്നിരിക്കുന്നുവെന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി.

‘ജനങ്ങളുമായി സംവദിക്കാനും വികസനപ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനുമുള്ള അധികാരം ഈ രാജ്യത്തെ എല്ലാ മന്ത്രിമാര്‍ക്കുമുണ്ട്. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങിചെന്ന് പ്രവര്‍ത്തിക്കുന്ന സമീപനമാണ് മോദി സര്‍ക്കാരിന്റേത്. ഓഖി ചുഴലിക്കാറ്റുണ്ടായപ്പോള്‍ സെക്രട്ടേറിയറ്റിന്റെ വിളിപ്പാടകലെ പോലും പോകാത്ത കേരളത്തിന്റെ മുഖ്യമന്ത്രിക്ക് കേന്ദ്ര ജയ്ശങ്കര്‍ ഇത്തരത്തില്‍ പെരുമാറുമ്പോള്‍ അസ്വസ്ഥതയും അത്ഭുതവും ഉണ്ടാകും’ മുരളീധരന്‍ പറഞ്ഞു.

ജനങ്ങള്‍ ഇത്രയും ദുരിതത്തിലായിരിക്കുമ്പോള്‍ പോലും തിരിഞ്ഞ് നോല്‍ക്കാത്ത ഒരു മുഖ്യമന്ത്രിക്ക് ജനക്ഷേമം അന്വേഷിക്കാന്‍ കേന്ദ്ര മന്ത്രി പോകുന്നതില്‍ അത്ഭുതമുണ്ടാകുന്നതില്‍ കൗതുകമില്ലെന്നും അദ്ദേഹം പറഞ്ഞു.

‘വിദേശകാര്യ മന്ത്രി എന്നു പറഞ്ഞാല്‍ വിദേശത്ത് സ്ഥിരമായി താമസിക്കുന്ന മന്ത്രി എന്നാണ് നമ്മുടെ മുഖ്യമന്ത്രി ധരിച്ചിട്ടുള്ളതെങ്കില്‍ ആ ധാരണയൊന്ന് തിരുത്തണം. വകുപ്പുകള്‍ക്കപ്പുറത്ത് കേന്ദ്ര മന്ത്രിമാര്‍ക്ക് ഈ സര്‍ക്കാറിന്റെ പദ്ധതികളില്‍ മേല്‍നോട്ടം വഹിക്കുന്നതിനും നിരീക്ഷിക്കാനുമുള്ള ചുമതലയുണ്ട്. പദ്ധതികള്‍ കാണാന്‍ പോകുന്നതില്‍ എന്തിനാണ് ഇത്ര അസ്വസ്ഥത എന്ന് തനിക്ക് മനസ്സിലാകുന്നില്ല’ വി.മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.

B4 Admin

Recent Posts

ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നില്‍. വാങ്ങുന്ന രാജ്യത്തു നിന്ന് വില്‍ക്കുന്ന ശക്തിയായി. ആഗോള വിപണി പിടിക്കാന്‍ ഭാരതത്തിന്റെ തരംഗ് ശക്തി

ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…

6 hours ago

4.5 മണിക്കൂര്‍ കൊണ്ട് യമുനാ നദീതീരത്തെ മാലിന്യം നീക്കം ചെയ്ത് ബിട്ടു തബാഹി, ഒരൊറ്റ മനുഷ്യന് സമൂഹത്തില്‍ എത്രമാത്രം മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്നതിന്റെ മികച്ച ഉദാഹരണം

നമ്മുടെ പരിസരം എത്രത്തോളം വൃത്തിയാകണമെങ്കിലും നമ്മള്‍ സ്വയം തീരുമാനിയ്ക്കണം. വ്യക്തിശുചിത്വം പോലെ തന്നെ പ്രധാനപ്പെട്ടതാണ് പരിസര ശുചിത്വവും. ചില ആളുകള്‍…

7 hours ago

കത്തിജ്വലിച്ച ആ സൂര്യപ്രഭ അണഞ്ഞു. തികഞ്ഞ ഗണേശഭക്തനായ സൂര്യകൃഷ്ണമൂര്‍ത്തിയുടെ വിടവാങ്ങല്‍ ഗണേശചതുര്‍ത്ഥി കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍

കേരളത്തിന്റെ സാംസ്‌കാരിക രംഗത്ത് സമാനതകളില്ലാത്ത സംഭാവനകള്‍ നല്‍കിയ പ്രമുഖ നാടകപ്രവര്‍ത്തകനും സംഘാടകനും ചലച്ചിത്രകാരനുമാണ് സൂര്യ കൃഷ്ണമൂര്‍ത്തി. ലോകത്തെ ഏറ്റവും വലിയ…

7 hours ago

പിണറായിയ്ക്കും റിയാസിനുമെതിരെ എസ്‌ഐടി അന്വേഷണം, സര്‍ക്കാരിന്റെ നീക്കം പുതിയ രാഷ്ട്രീയ പോരിലേക്കോ ?

തിരുവനന്തപുരം : സി എം ആര്‍ എല്‍-എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി പിണറായി വിജയനും മുന്‍മന്ത്രി പി.എ.…

9 hours ago

മുഖ്യമന്ത്രിയുടെ ചാര്‍ട്ടേര്‍ഡ് വിമാനയാത്രയിലെ ദുരൂഹത വര്‍ദ്ധിക്കുന്നു. യാത്രയുടെ സ്‌പോണ്‍സര്‍ ആരെന്ന് സോഷ്യല്‍ മീഡിയ. പേര് പറയാന്‍ മുഖ്യമന്ത്രി മടിക്കുന്നതെന്തുകൊണ്ടെന്നും ചോദ്യം

തിരുവനന്തപുരം : മലപ്പുറത്തെ മഴക്കെടുതി ബാധിത പ്രദേശങ്ങളിലേക്ക് ചാര്‍ട്ടേഡ് വിമാനത്തില്‍ യാത്ര നടത്തിയതിന് പണം മുടക്കിയത് ആരെന്ന് ഇനിയും മുഖ്യമന്ത്രി…

15 hours ago

മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരുടെ വേര്‍പിരിയലില്‍ കലാശിയ്ക്കുമോ സ്വത്ത് തര്‍ക്കം. പരസ്പരം പഴി ചാരുമ്പോള്‍ ആരുടെ ഭാഗത്താണ് ന്യായം. രാധയ്ക്കതിരെ തെളിവുകള്‍ ഒന്നൊന്നായി നിരത്തി അംബിക

ഒരു കാലത്ത് മലയാള സിനിമയില്‍ മിന്നിത്തിളങ്ങിയിരുന്ന താരസഹോദരിമാരായിരുന്നു അംബികയും അനുജത്തി രാധയും. ഇരുവരും തുടര്‍ന്ന് 'എ.ആര്‍.എസ്. സ്റ്റുഡിയോസ്' എന്ന പേരില്‍…

15 hours ago