Kerala

കോവിഡ് തീവ്ര വ്യാപനം; കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് കേരളത്തിൽ; സംസ്ഥാനം കൈക്കൊണ്ട നടപടികള്‍ വിലയിരുത്തും

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് വ്യാപന സാഹചര്യം വിലയിരുത്താൻ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ ഇന്ന് സംസ്ഥാനത്തെത്തും. കോവിഡ് കേസുകള്‍ ഉയരുന്നതിനുള്ള കാരണം സംഘം വിലയിരുത്തും. സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും വാക്‌സിനേഷനിലെ പുരോഗതിയും അദ്ദേഹം വിലയിരുത്തും.

ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി ചർച്ച നടത്തും. എച്ച്എൽഎൽ, തിരുവനന്തപുരം മെഡിക്കൽ കോളേജ് എന്നിവിടങ്ങളിൽ സന്ദർശനം നടത്തും. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിക്കുമെന്നാണ് സൂചന. രാജ്യത്ത് തന്നെ കോവിഡ് വ്യാപനം ഏറ്റവും കൂടുതലുള്ള സംസ്ഥാനമാണ് കേരളം. കഴിഞ്ഞ ഏഴുദിവസം രാജ്യത്ത് രേഖപ്പെടുത്തിയ കോവിഡ് കേസുകളില്‍ ശരാശരി 51.51 ശതമാനവും കേരളത്തില്‍ നിന്നാണെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

തൊഴിലാളി സംഘടനകളുമായി ചര്‍ച്ച നടത്തണം! പരിഹാരം കാണണം;ഡ്രൈവിങ് ടെസ്റ്റ് പരിഷ്‌കരണത്തില്‍ ഗതാഗതമന്ത്രിക്കെതിരെ സിപിഐഎം

ഡ്രൈവിങ് ടെസ്റ്റ് സമരത്തില്‍ പരിഹാരം വൈകുന്നതില്‍ ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ സിപിഐഎം. തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റിയംഗം…

29 mins ago

ജൂൺ നാലുവരെ ജാമ്യം വേണമെന്ന കെജ്‌രിവാളിന്റെ ആവശ്യം കോടതി തള്ളി

കെജ്‌രിവാളിന് കിട്ടിയ ഇടക്കാല ജാമ്യം ബിജെപിക്ക് നല്ലത് ! കാരണം ഇതൊക്കെയാണ്

1 hour ago

ഭരണത്തിൽ ഇടപെടരുത്, സെക്രട്ടേറിയറ്റ് സന്ദർശിക്കരുത്; കെജ്‍രിവാളിന് ജാമ്യം കർശന വ്യവസ്ഥകളോടെ

ദില്ലി : ദില്ലി മദ്യനയ അഴിമതിക്കേസിൽ ക‍ർശന നി‍ർദ്ദേശത്തോടെയാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചത്.…

1 hour ago

പാക് അധീന കശ്മീർ ഭാരതത്തിന്റെ അവിഭാജ്യ ഘടകം ! ഒരു ശ്കതിക്കും തട്ടിയെടുക്കാൻ കഴിയില്ല ; മണിശങ്കർ അയ്യർക്കും ഫാറൂഖ് അബ്ദുള്ളക്കും ചുട്ടമറുപടിയുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ

റാഞ്ചി: പാക് അധീന കശ്മീർ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ആ മണ്ണ് ഭാരത്തതിന്റേതാണെന്നും ഒരു…

2 hours ago

ദില്ലി മദ്യനയ അഴിമതിക്കേസ് : കുരുക്ക് മുറുക്കി ഇ ഡി ; കെ കവിതയ്‌ക്കെതിരെ പുതിയ കുറ്റപത്രം സമർപ്പിച്ചു

ദില്ലി മദ്യനയ അഴിമതി കേസിൽ ബിആർഎസ് നേതാവ് കെ കവിതയ്‌ക്കെതിരെ കോടതിയിൽ പുതിയ കുറ്റപത്രം സമർപ്പിച്ച് ഇ ഡി. റോസ്…

2 hours ago