India

അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്നവർക്കും മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്കും അഭയം നൽകേണ്ടത് ഭാരതത്തിന്റെ ധാർമികവും ഭരണഘടനാപരവുമായ ഉത്തരവാദിത്തം ! പൗരത്വ നിയമ ഭേദഗതിയിലെ കുപ്രചാരണങ്ങൾക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ

അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്നവർക്കും മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്കും അഭയം നൽകേണ്ടത് ഭാരതത്തിന്റെ ധാർമികവും ഭരണഘടനാപരവുമായ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പൗരത്വ നിയമ ഭേദഗതിയോടനുബന്ധിച്ചുള്ള ചോദ്യത്തോട് ഒരു ദേശീയ വാർത്താ ഏജൻസിയോട് പ്രതികരിക്കവെയാണ് അക്കാര്യം ഇക്കാര്യം വ്യക്തമാക്കിയത്.

‘‘മുസ്‌ലിം ജനതയുള്ളതിനാൽ ആ പ്രദേശം (പാക്കിസ്ഥാൻ) ഇപ്പോൾ ഭാരതത്തിന്റെ ഭാഗമല്ല. അത് അവർക്കു നൽകിയതാണ്. അഖണ്ഡ ഭാരതത്തിന്റെ ഭാഗമായിരുന്നവർക്കും മതപരമായ പീഡനങ്ങൾ അനുഭവിച്ചവർക്കും അഭയം നൽകേണ്ടത് ഭാരതത്തിന്റെ ധാർമികവും ഭരണഘടനാപരവുമായ ഉത്തരവാദിത്തമാണെന്നാണു ഞാൻ വിശ്വസിക്കുന്നത്

പാകിസ്ഥാനിൽ വിഭജന കാലത്ത് 23% ഹിന്ദുക്കൾ ഉണ്ടായിരുന്നു. എന്നാൽ ഇന്നത് 3.7 ശതമാനമായി ചുരുങ്ങി. പാകിസ്ഥാനിലെ ഹിന്ദുക്കൾ എവിടെയാണ് പോയത്? അവർ ഭാരതത്തിലേക്ക് വന്നിട്ടില്ല. നിർബന്ധിത മതപരിവർത്തനമാണ് അവിടെ നടന്നത്. അവർ അപമാനിക്കപ്പെട്ടു, അവരെ രണ്ടാംതരം പൗരന്മാരായാണു കണക്കാക്കിയിരുന്നത്. അവർ എവിടെ പോകും. നമ്മുടെ പാർലമെന്റും രാഷ്ട്രീയ പാർട്ടികളും ഇക്കാര്യത്തിൽ എന്തെങ്കിലും തീരുമാനമെടുക്കേണ്ടേ?

ബംഗ്ലദേശ് ജനസംഖ്യയുടെ 22% ഹിന്ദുക്കളായിരുന്നു. എന്നാൽ ഇന്നത് 10 ശതമാനമായി ചുരുങ്ങി92ൽ അഫ്ഗാനിസ്ഥാനിൽ രണ്ടുലക്ഷം സിഖുകാരും ഹിന്ദുക്കളും ഉണ്ടായിരുന്നു. ഇന്നത് 500 ആയി ചുരുങ്ങി. അവർക്കാർക്കും തങ്ങളുടെ വിശ്വാസത്തിന് അനുസരിച്ചു ജീവിക്കാൻ അവകാശമില്ലേ? ഭാരതം ഒന്നായിരുന്ന സമയത്ത് അവരെല്ലാവരും നമ്മുടെ സഹോദരീസഹോദരന്മാരും അമ്മമാരുമായിരുന്നു. മുസ്‌ലിംങ്ങൾക്കും പൗരത്വത്തിന് അപേക്ഷിക്കാം. എന്നാൽ ദേശീയ സുരക്ഷ ഉൾപ്പെടെയുള്ള കാര്യങ്ങൾ കണക്കിലെടുത്തായിരിക്കും അവരുടെ കാര്യത്തിൽ തീരുമാനമെടുക്കുക” – അമിത് ഷാ പറഞ്ഞു.

B4 Admin

Recent Posts

ട്രെയിനിൽ ഉച്ചത്തിൽ പാട്ടുകേട്ടാലും ഫോണിൽ സംസാരിച്ചാലും പിഴ; കർശന നടപടിയുമായി ദക്ഷിണ റെയിൽവേ

ട്രെയിൻ യാത്രയ്ക്കിടെ മൊബൈൽ ഫോണിൽ ഉച്ചത്തിൽ പാട്ടുകൾ കേൾക്കുന്നതും വീഡിയോകൾ കാണുന്നതും മറ്റ് യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ ഫോണിൽ സംസാരിക്കുന്നതും…

23 hours ago

പന്തളം കൊട്ടാരം അംഗം കെ.സി. രാജരാജ വർമ്മ തമ്പുരാൻ അന്തരിച്ചു; ആചാരപ്രകാരം വലിയകോയിക്കൽ ക്ഷേത്രനട അടച്ചു, ഒക്ടോബർ 30-ന് നട തുറക്കും

പന്തളം കൈപ്പുഴ തുണ്ടത്തിൽ കോയിക്കൽ കൊട്ടാരത്തിൽ തിരുവോണം നാൾ അംബ തമ്പുരാട്ടിയുടെയും ലക്കിടി കൈമുക്ക് മന രാമൻ നമ്പൂതിരിയുടെയും മകനും…

1 day ago

റോയെ ഭയന്ന പാക് ഭീകരന് ദുരൂഹ അന്ത്യം; ലഷ്കർ സ്ഥാപക നേതാവ് അബു ഹാഷിം ലാഹോറിൽ കെട്ടിടത്തിൽ നിന്ന് വീണു മരിച്ചു

അമേരിക്ക ഭീകരവാദിയായി പ്രഖ്യാപിച്ച ലഷ്കർ-ഇ-തൊയ്ബയുടെ (LeT) ഉന്നത നേതാവും സ്ഥാപകരിലൊരാളുമായ ചൗധരി മുഹമ്മദ് സർവാർ എന്ന അബു ഹാഷിം പാകിസ്ഥാനിലെ…

1 day ago

സൂപ്പർ എൽനിനോ വരുന്നു? കേരളത്തെ കാത്തിരിക്കുന്നത് കൊടുംചൂടോ, മഴക്കെടുതിയോ?

ലോകത്തിന്റെ കാലാവസ്ഥാ ക്രമത്തെ വലിയ രീതിയിൽ സ്വാധീനിക്കാൻ കഴിയുന്ന എൽനിനോ പ്രതിഭാസം വീണ്ടും ആഗോളതലത്തിൽ ആശങ്കകൾ ഉയർത്തുകയാണ്. സാധാരണ എൽനിനോയേക്കാൾ…

1 day ago

അവലോകന യോഗത്തിന്റെ പേരിൽ അയ്യപ്പഭക്തരെ മണിക്കൂറുകളോളം തടഞ്ഞിട്ടു; വിഐപി സംസ്കാരത്തിനെതിരെ പ്രതിഷേധം ശക്തം, ഹൈക്കോടതി അടിയന്തരമായി ഇടപെടണമെന്ന് ക്ഷേത്രാചാര സംരക്ഷണ സമിതി

ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…

2 days ago

സ്വയംസേവക് സംഘ് 101-ന്റെ നിറവിൽ ആർഎസ്എസ് നാഗ്പൂർ വിജയദശമി മഹോത്സവം ഒക്ടോബർ 20-ന്, ഡോ. മോഹൻ ഭാഗവത് സന്ദേശം നൽകും

രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…

2 days ago