Tuesday, December 16, 2025

രാഹുൽ ഗാന്ധിയുടെ നാലാം തലമുറ വിചാരിച്ചാലും മതാടിസ്ഥാനത്തിലുള്ള സംവരണം നടപ്പിലാക്കാൻ കഴിയില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ; പ്രഖ്യാപനം മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് സമ്മേളനവേദിയെ അഭിസംബോധന ചെയ്യവേ

മതാടിസ്ഥാനത്തിൽ രാജ്യത്ത് സംവരണം നടപ്പിലാക്കാൻ ബിജെപി ഒരിക്കലും അനുവദിക്കില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് സമ്മേളനവേദിയിൽ ജനങ്ങളെയും പ്രവർത്തകരെയും അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ തങ്ങൾ അധികാരത്തിലെത്തിയാൽ മുസ്ലിം വിഭാഗത്തിന് പ്രത്യേക സംവരണം നടപ്പിലാക്കും എന്ന രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിനുള്ള മറുപടിയായാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

“രാഹുൽ ഗാന്ധിയുടെ നാലാം തലമുറ വിചാരിച്ചാൽ പോലും രാജ്യത്ത് മതാടിസ്ഥാനത്തിലുള്ള സംവരണം നടപ്പിലാക്കാൻ കഴിയില്ല. ബിജെപി ഈ രാജ്യത്തുള്ളിടത്തോളം കാലം അതിന് അനുവദിക്കില്ല. ഭരണഘടനയുടെ വ്യാജ പകർപ്പ് കാണിച്ച് ജനങ്ങളെ കബളിപ്പിക്കുകയും ഭരണഘടനയെ അപഹസിക്കുകയും ആണ് രാഹുൽ ഗാന്ധി ചെയ്യുന്നത് .

നിലവിൽ ഈ രാജ്യത്ത് നടക്കുന്നതുപോലെ പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗങ്ങൾക്കാണ് സംവരണം ആവശ്യമുള്ളത്. ഒബിസികൾ, ആദിവാസികൾ, ദലിതർ എന്നിവരിൽ നിന്ന് സംവരണം തട്ടിയെടുക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. എല്ലാ സംവരണവും ന്യൂനപക്ഷങ്ങൾക്ക് നൽകാനാണ് കോൺഗ്രസ് പദ്ധതിയിടുന്നത്.”- അമിത് ഷാ പറഞ്ഞു.

Related Articles

Latest Articles