Categories: IndiaNATIONAL NEWS

കര്‍ഷകര്‍ക്ക് ഇനി നേട്ടത്തിന്റെയും, ലാഭത്തിന്റെയും നാളുകള്‍; രാജ്യത്തെ ആദ്യ സിഎന്‍ജി ട്രാക്ടര്‍ നിധിന്‍ ഗഡ്കരി ഇന്ന് പുറത്തിറക്കും | India’s first CNG tractor

ദില്ലി: രാജ്യത്തെ ആദ്യ സിഎന്‍ജി ട്രാക്ടര്‍ ഗതാഗത മന്ത്രി നിധിന്‍ ഗഡ്കരി ഇന്ന് പുറത്തിറക്കും. കര്‍ഷകരുടെ ചെലവ് ചുരുക്കുന്നതിനൊപ്പം മലിനീകരണ തോത് കുറയ്ക്കുക എന്നതാണ് പുതിയ ട്രാക്ടര്‍ പുറത്തിറക്കുന്നതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യം വയ്ക്കുന്നത്. സിഎന്‍ജി ഇന്ധനമായി ഉപയോഗിക്കുക വഴി എഞ്ചിന്‍ ദീര്‍ഘനാള്‍ കേടു കൂടാതെയിരിക്കും. അറ്റകുറ്റപ്പണിയും കുറച്ചു മതി. ഇത് ചെലവ് വീണ്ടും കുറയ്ക്കുമെന്നും കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം ഇത് ഭാവിയിലേക്കുള്ള ചുവടുവെയ്പ്പാണ്. നിലവില്‍ ലോകമെമ്പാടുമുള്ള 12 ദശലക്ഷം വാഹനങ്ങള്‍ ഇതിനകം തന്നെ സിഎന്‍ജി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. കൂടാതെ കൂടുതല്‍ കമ്പനികളും മുനിസിപ്പാലിറ്റികളും ദിവസവും സിഎന്‍ജിയിലേക്കുള്ള മാറ്റത്തില്‍ അണി ചേരുന്നുവെന്നും പ്രസ്താവനയില്‍ പറയുന്നു.

അതേസമയം ഡീസല്‍ മോഡല്‍ ട്രാക്ടറുകള്‍ സിഎന്‍ജിയിലേക്ക് മാറ്റി പരിഷ്‌കരിച്ചവയാണ് ഇത്. സുരക്ഷിതമായ കവചത്തോടെയാണ് സിഎന്‍ജി ടാങ്കുകള്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. ഇത് അപകട സാധ്യത കുറയ്ക്കുന്നു. റോമാറ്റ് ടെക്‌നോ സൊല്യൂഷന്‍, ടോമാസെറ്റോ അച്ചില്ലെ ഇന്ത്യ എന്നിവയുടെ സംയുക്ത പദ്ധതി കൂടിയാണിത്. കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിയ്ക്കല്‍, ചെലവ് കുറക്കല്‍, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയാണ് ഇതിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. ഇന്ധനച്ചെലവില്‍ പ്രതിവര്‍ഷം ലക്ഷത്തിലധികം രൂപ കര്‍ഷകന് സിഎന്‍ജി ട്രാക്ടറിലൂടെ ലാഭിക്കാമെന്നും ഇതുവഴി അവരുടെ ഉപജീവന മാര്‍ഗം മെച്ചപ്പെടുത്താന്‍ കഴിയുമെന്നുമാണ് ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്. ഡീസല്‍ വിലയും സിഎന്‍ജി വിലയും തമ്മില്‍ ഏറെ അന്തരമുള്ളതിനാല്‍ കര്‍ഷകര്‍ക്ക് ഇത് ഏറെ ലാഭകരമായിരിക്കും. കേന്ദ്രമന്ത്രിമാരായ ധര്‍മ്മേന്ദ്ര പ്രധാന്‍, നരേന്ദ്ര സിംഗ് തോമര്‍, പാര്‍ഷോത്തം രൂപാല, ജനറല്‍ വി.കെ സിംഗ് എന്നിവരും ചടങ്ങില്‍ പങ്കെടുക്കും.

B4 Admin

Share
Published by
B4 Admin

Recent Posts

ഒക്ടോബര്‍ 10ലെ ജന്തര്‍ മന്തര്‍ പ്രതിഷേധത്തിന് അനുമതിയില്ല. ഒത്തുചേരലുകള്‍ നിയമവിരുദ്ധം, പങ്കെടുത്താല്‍ ദീര്‍ഘകാലം നിയമനടപടി നേരിടേണ്ടിവരും. സിജെപിക്ക് ദില്ലി പൊലീസ് ഡിസിപിയുടെ ശക്തമായ മുന്നറിയിപ്പ്

ദില്ലി : ഒക്ടോബര്‍ 10ന് ജന്തര്‍ മന്തറില്‍ നടത്താന്‍ ആഹ്വാനം ചെയ്ത സിജെപിയുടെ പ്രതിഷേധത്തിന് അനുമതി നല്‍കാനാകില്ലെന്ന് ദില്ലി പൊലീസ്…

20 minutes ago

വോട്ട് മോഷണം ആരോപണങ്ങള്‍ക്ക് തെളിവെവിടെ. ഭരണഘടനാ സ്ഥാപനങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങള്‍ക്കെതിരെ 42 മുന്‍ ജഡ്ജിമാര്‍. ജനാധിപത്യത്തെ അസ്ഥിരപ്പെടുത്തരുതെന്ന് മുന്നറിയിപ്പ്

തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉള്‍പ്പെടെയുള്ള ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി 42 മുന്‍ ജഡ്ജിമാര്‍ തുറന്ന കത്ത് പുറത്തിറക്കി. ഇത്തരം…

35 minutes ago

ജാഗ്രത പാലിക്കുക, വീടുകള്‍ക്കുള്ളില്‍ തന്നെ തുടരുക. ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ സൗദിയിലെ ഇന്ത്യന്‍ പൗരന്മാര്‍ക്ക് എംബസിയുടെ മുന്നറിയിപ്പ്

യമനിലെ ഹൂത്തി വിമതര്‍ സൗദി അറേബ്യയിലെ വിമാനത്താവളങ്ങള്‍ക്ക് നേരെ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍, സൗദിയിലുള്ള ഇന്ത്യന്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്നും…

1 hour ago

യുപിയില്‍ ടാങ്കര്‍ മറിഞ്ഞ് 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍. അപകടസാധ്യത വകവെക്കാതെ ഡീസല്‍ സംഭരിക്കാന്‍ ബക്കറ്റുകളുമായി നാട്ടുകാരുടെ പരക്കംപാച്ചില്‍

ഉത്തര്‍പ്രദേശിലെ സോണ്‍ഭദ്ര ജില്ലയില്‍ നിയന്ത്രണം വിട്ട ഇന്ധന ടാങ്കര്‍ മറിഞ്ഞ് ഏകദേശം 14,000 ലിറ്റര്‍ ഡീസല്‍ റോഡില്‍ ഒഴുകിപ്പരന്നതിനെ തുടര്‍ന്ന്…

2 hours ago

ചൂതാട്ടത്തിന് പണം കണ്ടെത്താന്‍ 14 വിവാഹങ്ങള്‍. ഒടുവില്‍ യുഎസ് യുവതിക്ക് തടവും കോടികളുടെ പിഴയും

തന്റെ ചൂതാട്ട ഭ്രമം തീര്‍ക്കാനായി ലാസ് വേഗാസില്‍ വെച്ച് 14 പുരുഷന്മാരെ വിവാഹം കഴിച്ച യുഎസ് വനിതയ്ക്ക് തടവുശിക്ഷയും 280,000…

2 hours ago