യുക്രൈനിന്റെ യുദ്ധഭൂമിയില് നിന്ന് ദില്ലി വിമാനത്താവളത്തിലെത്തിയതോടെയാണ് ഇന്ത്യൻ വിദ്യാര്ത്ഥികള്ക്ക് ശ്വാസം നേരെ വീണത്. ജീവന് തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് എല്ലാവരും. നാട്ടിലെത്തിയതിന്റെ സന്തോഷവും വിദ്യാര്ത്ഥികളുടെ മുഖത്ത് പ്രകടമായിരുന്നു.
യുദ്ധമുഖത്ത് നിന്ന് ഭാരതത്തിലേക്ക് തിരികെ എത്തിയ വിദ്യാര്ത്ഥികള്ക്ക് വലിയ സ്വീകരണമാണ് കേന്ദ്രസര്ക്കാരും ഒരുക്കിയിരിക്കുന്നത്. കേന്ദ്രമന്ത്രിമാരാണ് വിദ്യാര്ത്ഥികളെ സ്വീകരിക്കാന് വിമാനത്താവളങ്ങളില് എത്തുന്നത്.
ഇപ്പോഴിതാ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ദില്ലിയിലെത്തിയ വിമാനത്തിലെത്തി കുട്ടികളോട് സ്നേഹാന്വേഷണം നടത്തുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. മലയാളി കുട്ടികളോട് മലയാളത്തിലായിരുന്നു സ്മൃതി ഇറാനിയുടെ സംസാരം. എങ്ങനെയുണ്ടെന്ന മന്ത്രിയുടെ ചോദ്യത്തിന് കുട്ടികള് ഒറ്റസ്വരത്തില് അടിപൊളിയെന്ന് മറുപടി നല്കി. ഇതുകേട്ട് സ്മൃതി പുഞ്ചിരിക്കുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോ സ്മൃതി ഇറാനി തന്നെയാണ് തന്റെ ട്വിറ്റര് അക്കൗണ്ടില് പോസ്റ്റ് ചെയ്തത്.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…