Wednesday, October 14, 2026

‘എങ്ങനെയുണ്ടെന്ന്’ സ്മൃതി ഇറാനി, അടിപൊളിയെന്ന് ഒറ്റസ്വരത്തിൽ മലയാളി വിദ്യാര്‍ത്ഥികള്‍; കേന്ദ്രമന്ത്രിയുടെ മലയാള സംഭാഷണം വൈറൽ

യുക്രൈനിന്റെ യുദ്ധഭൂമിയില്‍ നിന്ന് ദില്ലി വിമാനത്താവളത്തിലെത്തിയതോടെയാണ് ഇന്ത്യൻ വിദ്യാര്‍ത്ഥികള്‍ക്ക് ശ്വാസം നേരെ വീണത്. ജീവന്‍ തിരിച്ചുകിട്ടിയ ആശ്വാസത്തിലാണ് എല്ലാവരും. നാട്ടിലെത്തിയതിന്റെ സന്തോഷവും വിദ്യാര്‍ത്ഥികളുടെ മുഖത്ത് പ്രകടമായിരുന്നു.

യുദ്ധമുഖത്ത് നിന്ന് ഭാരതത്തിലേക്ക് തിരികെ എത്തിയ വിദ്യാര്‍ത്ഥികള്‍ക്ക് വലിയ സ്വീകരണമാണ് കേന്ദ്രസര്‍ക്കാരും ഒരുക്കിയിരിക്കുന്നത്. കേന്ദ്രമന്ത്രിമാരാണ് വിദ്യാര്‍ത്ഥികളെ സ്വീകരിക്കാന്‍ വിമാനത്താവളങ്ങളില്‍ എത്തുന്നത്.

ഇപ്പോഴിതാ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ദില്ലിയിലെത്തിയ വിമാനത്തിലെത്തി കുട്ടികളോട് സ്‌നേഹാന്വേഷണം നടത്തുന്ന വീഡിയോയും പുറത്ത് വന്നിട്ടുണ്ട്. മലയാളി കുട്ടികളോട് മലയാളത്തിലായിരുന്നു സ്മൃതി ഇറാനിയുടെ സംസാരം. എങ്ങനെയുണ്ടെന്ന മന്ത്രിയുടെ ചോദ്യത്തിന് കുട്ടികള്‍ ഒറ്റസ്വരത്തില്‍ അടിപൊളിയെന്ന് മറുപടി നല്‍കി. ഇതുകേട്ട് സ്മൃതി പുഞ്ചിരിക്കുകയും ചെയ്യുന്നുണ്ട്. ഈ വീഡിയോ സ്മൃതി ഇറാനി തന്നെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത്.

Related Articles

Latest Articles