സുരേഷ് ഗോപി
തൃശൂർ : നഗര മധ്യത്തിൽ കേന്ദ്ര സർക്കാർ ഫണ്ട് ഉപയോഗിച്ച് പണിത ആകാശപ്പാതയുടെ ഉദ്ഘാടനത്തിന് കേന്ദ്രമന്ത്രി വി .മുരളീധരനെ ക്ഷണിക്കാത്തതിൽ രൂക്ഷ വിമർശനവുമായി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി രംഗത്ത് വന്നു. ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും ഇത്തരം അവഗണനകൾ ഏറ്റവും മ്ലേച്ഛകരമായ ചിന്താഗതിയാണെന്ന് സുരേഷ് ഗോപി അഭിപ്രായപ്പെട്ടു.
‘‘കേന്ദ്രമന്ത്രി വി.മുരളീധരനെക്കൂടി ഈ ചടങ്ങിൽ പങ്കെടുക്കുപ്പിക്കണമായിരുന്നു. അത് അപേക്ഷയല്ല, ആവശ്യം തന്നെയാണ്. അത് ഇനിയും തിരുത്താവുന്നതാണ്. ഏതു രാഷ്ട്രീയത്തിന്റെ പേരിലായാലും അവരെ അവഗണിക്കുന്നത് ഏറ്റവും മ്ലേച്ഛകരമായ ചിന്താഗതിയാണ്. ഇതെല്ലാം ജനങ്ങൾ അറിയട്ടെ. സത്യമല്ലേ അവർ അറിയുന്നത്. അതിൽ എന്താണ് പ്രശ്നം. രണ്ടു തവണയായി 270 കോടിയും 251 കോടിയും നൽകിയത് ജനങ്ങൾ അറിയുന്നില്ലേ. ഇതെല്ലാം ഞങ്ങൾ വിളംബരം ചെയ്തു തന്നെ നടക്കണോ? കിറ്റിൽ വരെ പടം വച്ച് അടിച്ചല്ലേ കൊടുത്തത്? പിന്നെ ഇതെന്താ അറിയിക്കാൻ ഇത്ര ബുദ്ധിമുട്ട്? കിറ്റിനകത്തെ പൊരുൾ ആരുടേതായിരുന്നുവെന്നും എല്ലാവർക്കും അറിയാമല്ലോ. ജനങ്ങളിലേക്ക് നിങ്ങൾ അസത്യമെത്തിച്ചോളൂ. പക്ഷേ, സത്യം മൂടിവയ്ക്കരുത്. സിനിമയിൽ പറഞ്ഞതുപോലെ തന്നെ സ്മരണ വേണം, സ്മരണ.’
ഇത്രയും വിസ്തൃതിയുള്ള സ്ഥലത്ത് റോഡ് ക്രോസ് ചെയ്യുന്നത് വളരെയധികം അപകടസാധ്യതയുള്ള ഒന്നാണ്. പ്രത്യേകിച്ചും കൊച്ചുകുട്ടികൾക്കും പ്രായമായവർക്കും ഇത് പ്രയാസം സൃഷ്ടിക്കും. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു പദ്ധതി വിഭാവനം ചെയ്തത്. ബസ് സ്റ്റാൻഡും മാർക്കറ്റും ഉൾപ്പെടുന്ന സ്ഥലത്ത് വളരെ ജനോപകാരപ്രദമായ സംവിധാനമാണ് ഇത്. ഒരു പ്രോജക്ട് തയാറാക്കി കൊടുത്തതിൽ കോർപറേഷന്റെ മിടുക്കിനെ അംഗീകരിക്കുന്നു. അതുപക്ഷേ, കൃത്യമായി മനസ്സിലാക്കി പൂർണമായും കേന്ദ്രസർക്കാരിന്റെ അമൃതം പദ്ധതിയിൽ ഉൾപ്പെടുത്തി 2016ൽ 270 കോടി രൂപയും 2022ൽ 251 കോടിയും വകയിരുത്തിയാണ് പൂർത്തിയാക്കിയത്. ഇത്തരം ഫണ്ടുകൾ ഇതുപോലുള്ള പദ്ധതികൾക്കായി കൃത്യമായി വിനിയോഗിച്ചാൽ അത് തൃശൂരുകാരുടെ ജീവിതത്തിലേക്ക് നല്ലൊരു സംഭാവനയാകും എന്നുള്ളതിന്റെ ആദ്യത്തെ മുദ്രചാർത്തലാണ് ഇത്. ഇതിൽ ഇനിയും അടിസ്ഥാന സൗകര്യങ്ങൾ വ്യാപൃതമായി ചെയ്യാനുണ്ടാകും. അത് കോർപറേഷൻ ചെയ്യട്ടെ. പണം എന്തായാലും കേന്ദ്രസർക്കാർ കൃത്യമായി കൊടുക്കുന്നുണ്ട്. അത് നമ്മുടെ തന്നെ പണമാണ്. പക്ഷേ, ഏതു സർക്കാരായാലും അത് കൊടുക്കണമല്ലോ. കുത്തിത്തിരിപ്പുകൾ അധികമുണ്ടാകാതെ ധാരാളം പദ്ധതികൾ വരട്ടെ” സുരേഷ് ഗോപി പറഞ്ഞു.
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…