ദില്ലി: സ്വാതന്ത്ര്യസമര സേനാനിയും ഗോത്രവർഗ്ഗ നേതാവുമായിരുന്ന ഭഗവാൻ ബിർസ മുണ്ടയുടെ ജന്മദിനം രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും വിവിധ പരിപാടികളോടെ ആഘോഷിക്കണമെന്ന് നിർദ്ദേശം നൽകി യു ജി സി. നവമ്പർ 15 മുതൽ ഭരണഘടനാ ദിനമായ 26 വരെയാണ് ആഘോഷ പരിപാടികൾ സംഘടിപ്പിക്കേണ്ടത്. 2020 മുതൽ കേന്ദ്ര സർക്കാർ ബിർസ മുണ്ടയുടെ ജന്മദിനം ജൻ ജാതീയ ഗൗരവ് ദിവസ് ആയിട്ടാണ് ആഘോഷിക്കുന്നത്. കേന്ദ്ര പട്ടികവർഗ്ഗ ക്ഷേമ വകുപ്പിന്റെ നേതൃത്വത്തിലാണ് ജൻ ജാതീയ ഗൗരവ് ദിവസ് ആഘോഷിക്കുന്നത്.
നാലാമത് ജൻ ജാതീയ ഗൗരവ് ദിവസ് ഈ മാസം 15 മുതൽ ഭരണഘടനാ ദിനമായ 26 വരെ ആഘോഷിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും ഇതനുസരിച്ച് രാജ്യത്തെ എല്ലാ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ആഘോഷ പരിപാടികൾ സംഘടിപ്പിക്കണമെന്നും ഈ മാസം 12 ന് പുറത്തിറങ്ങിയ സർക്കുലറിൽ പറയുന്നു. ബിർസ മുണ്ടയുടെ നൂറ്റി അൻപതാം ജന്മദിനം അടുത്ത വർഷം ആഘോഷിക്കുകയാണ്. അതുകൊണ്ട് തന്നെ 2024 നവംബർ 15 മുതൽ 2025 നവംബർ 25 വരെ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ കേന്ദ്ര സർക്കാർ ആസൂത്രണം ചെയ്തിട്ടുണ്ട്.
1875 നവംബർ 15 ന് ഇന്നത്തെ ജാർഖണ്ഡ് സംസ്ഥാനത്തെ റാഞ്ചി ജില്ലയിലെ ഉലിഹാതുവിലാണ് ബിർസ മുണ്ട ജനിച്ചത്. ഗോത്ര വർഗ്ഗ വിഭാഗങ്ങളുടെ ഭൂമി തട്ടിയെടുക്കുന്ന ഭൂപ്രമുഖന്മാർക്കും അവരെ പിന്തുണയ്ക്കുന്ന ബ്രിട്ടീഷ് ഭരണകൂടത്തിനുമെതിരെ സായുധ സമരം നടത്തിയ ധീര ദേശാഭിമാനിയായിരുന്നു അദ്ദേഹം. ‘രാജ്ഞിയുടെ രാജ്യം തകരട്ടെ നമ്മുടെ രാജ്യം സ്ഥാപിക്കപ്പെടട്ടെ’ എന്ന മുദ്രാവാക്യത്തോടെ അദ്ദേഹം ഗോത്രവർഗ്ഗ ജനതയെ സംഘടിപ്പിച്ച് ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ അദ്ദേഹം സമരം നടത്തി. 1900 ഫെബ്രുവരി 3 ന് അദ്ദേഹത്തെ ബ്രിട്ടീഷ് ഭരണകൂടം അറസ്റ്റ് ചെയ്‌ത് ജയിലിലടച്ചു. കേസ് വിചാരണയ്ക്കിടെ അതേവർഷം ജൂൺ 9 ന് അദ്ദേഹം അന്തരിച്ചു. ഇതേ കേസിൽ ജയിലിൽ അടക്കപ്പെട്ട 9 പേരാണ് വിചാരണയ്ക്കിടെ മരിച്ചത്.
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം…
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ…
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ…
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക്…
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ…
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ…