തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജില്‍ എസ്എഫ്ഐ പ്രവര്ത്തകന് അഖിലിനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച എസ്എഫ്ഐ നേതാക്കള്‍ക്കെതിരേ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കി. എട്ടു പ്രതികള്‍ക്കെതിരെയാണു ലുക്ക്ഔട്ട് നോട്ടീസ്. ഏഴു പേരെയാണു നേരത്തെ പ്രതി ചേര്‍ത്തിരുന്നത്. എന്നാല്‍ ലുക്ക്ഔട്ട് നോട്ടീസില്‍ എട്ടു പേര് പ്രതിചേര്‍ക്കപ്പെട്ടിട്ടുണ്ട്.
കേസിലെ എല്ലാ പ്രതികളും ഒളിവിലാണ്. സംഭവവുമായി ബന്ധപ്പെട്ട് കോളജിലെ യൂണിറ്റ് കമ്മിറ്റി അംഗം ഇജാബിനെ മാത്രമാണ് പൊലീസിന് ഇതുവരെ അറസ്റ്റ് ചെയ്യാന്‍ കഴിഞ്ഞത്. കേസില്‍ പ്രതികളായ കണ്ടാലറിയുന്ന 30 പേര്‍ക്കെതിരേയും പൊലീസ് കേസെടുത്തിരുന്നു. ഇവരില്‍ ഒരാളാണ് ഇജാബ്.
എസ്എഫ്ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്താണ് തന്നെ കുത്തിയതെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലുള്ള യൂണിവേഴ്സിറ്റി കോളജ് മൂന്നാം വര്‍ഷ പൊളിറ്റിക്സ് വിദ്യാര്‍ഥി അഖില്‍ ഡോക്ടര്‍ക്കു മൊഴി നല്‍കിയിരുന്നു. പൊലീസിന്റെ എഫ്ഐആറിലും അഖിലിനെ കുത്തിയതു ശിവരഞ്ജിത്താണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.
തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്നതിനാല്‍ അഖിലിന്റെ മൊഴിയെടുക്കാന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. വധശ്രമമുണ്ടായി രണ്ടു ദിനം പിന്നിട്ടിട്ടും പ്രതികളെ പൊലീസ് പിടികൂടിയിട്ടില്ല. സംഭവത്തെ തുടര്‍ന്ന് കോളജിലെ എസ്എഫ്ഐ യൂണിറ്റ് പിരിച്ചുവിട്ടിരുന്നു.
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ഇന്ന് 64-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ, മലയാള ചലച്ചിത്രാസ്വാദകരുടെ സിനിമാകാഴ്ചകൾക്ക്…
ദില്ലി: തനിക്കെതിരെ പ്രചരിപ്പിക്കുന്ന ഓരോ വ്യാജ ആരോപണങ്ങൾക്കും ആം ആദ്മി പാർട്ടി നേതാക്കളെ കോടതി കയറ്റുമെന്ന മുന്നറിയിപ്പുമായി ആം ആദ്മിയുടെ…
തിരുവനന്തപുരം: കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദുവിനെതിരെ നല്കിയ പരാതിയില്‍ തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യമൊഴി ഇന്ന് രേഖപ്പെടുത്തും. വൈകിട്ട് മൂന്ന്…
കൊച്ചി: എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജനെ വെടിവച്ച് കൊല്ലാൻ ശ്രമിച്ചെന്ന കേസിൽ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് കെപിസിസി .അദ്ധ്യക്ഷൻ കെ. സുധാകരൻ…