Tuesday, April 30, 2024
spot_img

വിദ്യാര്‍ത്ഥിയെ കുത്തി വീഴ്‌ത്തിയ എസ്‌എഫ്‌ഐ നേതാക്കള്‍ മുങ്ങിയിട്ട് ദിവസം മൂന്ന്; പ്രതിഷേധം ശക്തമായതോടെ നടപടി സ്വീകരിക്കാനൊരുങ്ങി പൊലീസ്; എ​ട്ടു പ്ര​തി​ക​ള്‍​ക്കെ​തി​രേ ലു​ക്കൗ​ട്ട് നോട്ടീസിറങ്ങി

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ല്‍ എ​സ്‌എ​ഫ്‌ഐ പ്ര​വ​ര്‍​ത്ത​ക​ന്‍ അ​ഖി​ലി​നെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ച എ​സ്‌എ​ഫ്‌ഐ നേ​താ​ക്ക​ള്‍​ക്കെ​തി​രേ പൊ​ലീ​സ് ലു​ക്ക്‌ഔട്ട് നോ​ട്ടീ​സ് പു​റ​ത്തി​റ​ക്കി. എ​ട്ടു പ്ര​തി​ക​ള്‍​ക്കെ​തി​രെ​യാ​ണു ലു​ക്ക്‌ഔട്ട് നോ​ട്ടീ​സ്. ഏ​ഴു പേ​രെ​യാ​ണു നേ​ര​ത്തെ പ്ര​തി ചേ​ര്‍​ത്തി​രു​ന്ന​ത്. എ​ന്നാ​ല്‍ ലു​ക്ക്‌ഔട്ട് നോ​ട്ടീ​സി​ല്‍ എ​ട്ടു പേ​ര്‍ പ്ര​തി​ചേ​ര്‍​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്.

കേ​സി​ലെ എ​ല്ലാ പ്ര​തി​ക​ളും ഒ​ളി​വി​ലാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ള​ജി​ലെ യൂ​ണി​റ്റ് ക​മ്മി​റ്റി അം​ഗം ഇ​ജാ​ബി​നെ മാ​ത്ര​മാ​ണ് പൊ​ലീ​സി​ന് ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ക​ഴി​ഞ്ഞ​ത്. കേ​സി​ല്‍ പ്ര​തി​ക​ളാ​യ ക​ണ്ടാ​ല​റി​യു​ന്ന 30 പേ​ര്‍​ക്കെ​തി​രേ​യും പൊ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ഇ​വ​രി​ല്‍ ഒ​രാ​ളാ​ണ് ഇ​ജാ​ബ്.

എ​സ്‌എ​ഫ്‌ഐ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ശി​വ​ര​ഞ്ജി​ത്താ​ണ് ത​ന്നെ കു​ത്തി​യ​തെ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലു​ള്ള യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് മൂ​ന്നാം വ​ര്‍​ഷ പൊ​ളി​റ്റി​ക്സ് വി​ദ്യാ​ര്‍​ഥി അ​ഖി​ല്‍ ഡോ​ക്ട​ര്‍​ക്കു മൊ​ഴി ന​ല്‍​കി​യി​രു​ന്നു. പൊ​ലീ​സി​ന്‍റെ എ​ഫ്‌ഐ​ആ​റി​ലും അ​ഖി​ലി​നെ കു​ത്തി​യ​തു ശി​വ​ര​ഞ്ജി​ത്താ​ണെ​ന്നു രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ല്‍ ക​ഴി​യു​ന്ന​തി​നാ​ല്‍ അ​ഖി​ലി​ന്‍റെ മൊ​ഴി​യെ​ടു​ക്കാ​ന്‍ പോ​ലീ​സി​നു ക​ഴി​ഞ്ഞി​ട്ടി​ല്ല. വ​ധ​ശ്ര​മ​മു​ണ്ടാ​യി ര​ണ്ടു ദി​നം പി​ന്നി​ട്ടി​ട്ടും പ്ര​തി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടി​ല്ല. സം​ഭ​വ​ത്തെ തു​ട​ര്‍​ന്ന് കോ​ള​ജി​ലെ എ​സ്‌എ​ഫ്‌ഐ യൂ​ണി​റ്റ് പി​രി​ച്ചു​വി​ട്ടി​രു​ന്നു.

Related Articles

Latest Articles