തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളജിലെ ബോയ്‌സ് ഹോസ്റ്റല്‍ റെയ്ഡ് ചെയ്ത എസ്‌ഐയെ സ്ഥലം മാറ്റി. ഒരു മാസം മുമ്പ് കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ചാര്‍ജെടുത്ത എസ്‌ഐയെയാണ് സ്ഥലംമാറ്റിയത്. കന്റോണ്‍മെന്റ് സിഐക്കെതിരെയും നടപടിക്ക് സാധ്യതയുണ്ടെന്നാണ് വിവരം.
കഴിഞ്ഞ ആഴ്ചയാണ് യൂനിവേഴ്‌സിറ്റി കോളജ് ഹോസ്റ്റലില്‍ ഡിസിപിയുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്. കെഎസ്യു നേതാവിന് ഹോസ്റ്റലില്‍ മര്‍ദനമേല്‍ക്കുകയും തുടര്‍ന്ന് കെഎസ്യു – എസ്എഫ്ഐ സംഘര്‍ഷം വ്യാപിക്കുകയും ചെയ്ത സാഹചര്യത്തിലായിരുന്നു റെയ്ഡ്.
ആ ദിവസം തന്നെ സിപിഎം പ്രവര്‍ത്തകരില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഭീഷണിയുണ്ടായിരുന്നു. എസ്‌ഐക്കും സിഐക്കും എതിരെ ഭീഷണി മുഴക്കി എസ്എഫ്‌ഐ നഗരത്തില്‍ പ്രകടനം നടത്തിയിരുന്നു

