Kerala

കേരളത്തിൽ ജീവിക്കാൻ പറ്റാത്ത സാഹചര്യം; മുഖ്യമന്ത്രിക്കും സിപിഎം നേതാക്കൾക്കും ഒഴികെ ആർക്കും ഒരു സുരക്ഷയുമില്ല’ – സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ

തിരുവനന്തപുരം : ആലുവയിൽ ബിഹാർ സ്വദേശിനിയായ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ കടുത്ത വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്ത് വന്നു. കേരളത്തിൽ നടക്കുന്ന ദാരുണമായ കുറ്റകൃത്യങ്ങളുടെ ഏറ്റവും ഒടുവിലത്തേതാണിതെന്ന് അദ്ദേഹം പറഞ്ഞു.

“സംസ്ഥാനത്ത് ജീവിക്കാൻ പറ്റാത്ത സാഹചര്യമാണുള്ളത്. ക്രമസമാധാനം പൂർണമായും തകർന്ന നാട്ടിൽ ജനങ്ങൾ എല്ലാം ഭയത്തോടെയാണ് ജീവിക്കുന്നത്. ഇവിടെ മുഖ്യമന്ത്രിക്കും സിപിഎം നേതാക്കൾക്കും ഒഴികെ ആർക്കും ഒരു സുരക്ഷയുമില്ല. പിണറായി വിജയന്റെ ഭരണത്തിൽ ജനങ്ങൾ അരക്ഷിതാവസ്ഥയിലാണ്. പട്ടാപകൽ കുട്ടികളെ കടത്തികൊണ്ടു പോയി കൊല ചെയ്യുന്ന സംഭവങ്ങൾ ആവർത്തിക്കപ്പെടുകയാണ്. സ്ത്രീകൾക്കു പുറത്തിറങ്ങാനാവാത്ത അവസ്ഥയാണ് കേരളത്തിലെ നഗരങ്ങളിലുള്ളത്. ലോകത്തെവിടെയും കാണാത്ത തരത്തിലുള്ള കുറ്റകൃത്യങ്ങളാണ് കേരളത്തിൽ നടക്കുന്നത്. പട്ടികജാതി – വർഗ വിഭാഗത്തിൽപെട്ട നിരവധി പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ ആൾക്കൂട്ട കൊലപാതകങ്ങൾക്ക് ഇരയായത്. ഏതു നിമിഷവും ആക്രമിക്കപ്പെടുമെന്ന ഭീതിയിലാണ് ജനങ്ങൾ കഴിയുന്നത്. എല്ലാം ശരിയാക്കുമെന്നു പറഞ്ഞ് ഭരണത്തിൽ വന്ന പിണറായി വിജയൻ സംസ്ഥാനത്ത് ആത്മവിശ്വാസത്തോടെ ജീവിക്കാനുള്ള അവസരം ഇല്ലാതാക്കിയിരിക്കുകയാണ്. ഇതര സംസ്ഥാന തൊഴിലാളികളെ കുറിച്ചുള്ള ഒരു വിവരവും സംസ്ഥാന സർക്കാരിന്റെ പക്കൽ ഇല്ല. ബംഗ്ലാദേശിൽ നുഴഞ്ഞുകയറിയ നിരവധി പേർ കേരളത്തിലുണ്ട്. വോട്ടുബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി അവരെ പ്രീണിപ്പിക്കുന്ന നിലപാട് സർക്കാർ ഉപേക്ഷിച്ചില്ലെങ്കിൽ കേരളം മറ്റൊരു ബംഗാളാകുമെന്നുറപ്പാണ്. ഒരു വിഭാഗം ജനങ്ങളെ അവരുടെ ആരാധനാലയത്തിനു മുന്നിലിട്ട് പച്ചയ്ക്ക് കെട്ടിത്തൂക്കുമെന്നു മതതീവ്രവാദികൾ പരസ്യമായി മുദ്രാവാക്യം മുഴക്കുന്ന സംസ്ഥാനമായി കേരളം മാറി.

ഭരണകക്ഷിയിലെ പ്രധാനപ്പെട്ട നേതാക്കൾ കൊലവിളി പ്രസംഗം തുടരുകയാണ്. സ്പീക്കറെ പോലെ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നവർ ഒരു വിഭാഗത്തെ പരസ്യമായി അവഹേളിക്കുകയാണ്. ഏതു നിമിഷവും തങ്ങൾ അക്രമിക്കപ്പെടുമെന്ന മാനസികനിലയിലേക്കു ജനങ്ങളെ തള്ളവിടുന്ന ഭരണകൂടമാണ് കേരളത്തിലുള്ളത്” – കെ.സുരേന്ദ്രൻ പറഞ്ഞു.

Anandhu Ajitha

Recent Posts

21 തവണ “ഓം ശ്രീറാം” എഴുതിക്കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിയായി ചുമതലയേറ്റെടുത്ത് രാം മോഹൻ നായിഡു; വീഡിയോ വൈറൽ

വെള്ള കടലാസിൽ 21 തവണ "ഓം ശ്രീറാം" എന്ന് എഴുതിക്കൊണ്ട് കേന്ദ്ര വ്യോമയാന മന്ത്രിയായി ചുമതലയേറ്റെടുത്ത് രാം മോഹൻ നായിഡു.…

5 hours ago

കുവൈറ്റ് തീപിടിത്തം : ലോകകേരള സഭ ഉദ്ഘാടനം വൈകുന്നേരം 3 മണിയിലേക്ക് നീട്ടി ;സമ്മേളനം രാത്രിയിലും തുടരും

കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ മൃതദേഹങ്ങൾ രാവിലെ കൊച്ചി വിമാനത്താവളത്തിൽ എത്തുന്ന സാഹചര്യത്തിൽ കേരള നിയമസഭാ സമുച്ചയത്തിൽ നാളെ നടക്കുന്ന…

5 hours ago

തിരുപ്പതിയെ തൊട്ടുകളിക്കാൻ അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ച് ചന്ദ്രബാബു തുടങ്ങി |OTTAPRADHAKSHINAM|

ഹിന്ദുത്വ അജണ്ടകൾ നടപ്പിലാക്കാൻ കഴിയില്ലെന്ന് വിശ്വസിപ്പിച്ചവർ ഞെട്ടി ! തിരുപ്പതി ക്ഷേത്രത്തിന് ഇനി ചന്ദ്രബാബുവും പവൻ കല്യാണും കാവൽക്കാർ |CHANDRABABU…

5 hours ago

സിക്കിമിൽ പേമാരി തുടരുന്നു !മണ്ണിടിച്ചിലിൽ മൂന്ന് മരണം; മൂന്ന് പേരെ കാണാനില്ല

ഗാങ്ടോക്ക് : സിക്കിമിൽ പേമാരി തുടരുന്നു. കനത്ത മഴയെ തുടർന്നുള്ള മണ്ണിടിച്ചിലിൽ സംസ്ഥാനത്ത് മൂന്ന് പേർ മരിച്ചു. മൂന്ന് പേരെ…

6 hours ago

ഇനി പാക്ക താന പോറ അജ്ഞാതന്റെ ആട്ടത്തെ ! |MODI|

ഇന്ത്യ വിരുദ്ധർ ജാഗ്രതൈ ! അവൻ വീണ്ടും വരുന്നു ; മോദിയുടെ കണക്കുകൂട്ടലുകൾ ഇങ്ങനെ... |AJIT DOVEL| #ajithdovel #modi…

6 hours ago

ജി 7 ഉച്ചകോടി !പ്രധാനമന്ത്രി നരേന്ദ്രമോദി ഇറ്റലിയിലേക്ക് തിരിച്ചു ; നാളെ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കൂടിക്കാഴ്ച

ദില്ലി : ജി 7 ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റലിയിലേക്ക് തിരിച്ചു. മൂന്നാം മോദി സർക്കാർ അധികാരത്തിലെത്തിയ…

7 hours ago