the-children-got-burnt-after-drinking-acid-from-a-shop-selling-salted-food
ഉന്നാവ് : പിന്നാലെ നടന്ന ശല്യം ചെയ്ത യുവാവിനെതിരെ യുവതി ആസിഡ് ആക്രമണം നടത്തി. ഇരുപതിനാലുകാരനായ രോഹിത് യാദവിനാണ് ആസിഡ് ആക്രമണം ഉണ്ടായത്. ഇയാള്‍ യുവതിയുടെ പിന്നാലെ നടന്ന് ശല്യം ചെയ്തുവരികയായിരുന്നു. ഒടുവില്‍ ശല്യം സഹിക്കാതായപ്പോഴാണ് യുവതി ഇയാള്‍ക്കെതിരെ ആസിഡ് ആക്രമണം നടത്തിയത്. യുവാവിന്റെ പിന്‍കഴുത്തിലും നെഞ്ചിലും ഇടത് ചുമലിലും ഗുരുതരമായി പൊള്ളലേറ്റു. മൊറാവന്‍ പോലീസ് സ്റ്റേഷന്റെ പരിധിയിലുള്ള ഗൊഡാമൗവിലാണ് സംഭവം.
പെണ്‍കുട്ടിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയ യുവാവ് നിരന്തരം ശല്യം ചെയ്തിരുന്നതായി പോലീസ് വ്യക്തമാക്കി. സംഭവത്തില്‍ യുവതിക്കെതിരെ ഇതുവരെ കേസെടുത്തിട്ടില്ല. ആക്രമിക്കപ്പെട്ട യുവാവ് പരാതി നല്‍കിയാല്‍ കേസെടുക്കേണ്ടി വരുമെന്ന് പോലീസ് അറിയിച്ചു. ജോലി ചെയ്യുന്ന ഡയറി ഫാമില്‍ വച്ചാണ് രോഹിത് ആക്രമിക്കപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഫാമില്‍ എത്തിയ പെണ്‍കുട്ടി, യുവാവ് എത്തുന്നത് വരെ കാത്തിരുന്ന് ആക്രമിക്കുകയായിരുന്നു.പോലീസ് എത്തി ഇയാളെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി.
മുഖ്യമന്ത്രി വി ഡി സതീശന്റെ യാത്രകളിലെ പൈലറ്റ്, എസ്‌കോര്‍ട്ട് വാഹന വ്യൂഹത്തിന്റെ വലുപ്പം വര്‍ധിപ്പിക്കാതെ തന്നെ സുരക്ഷാ സംവിധാനം അടിമുടി…
അയല്‍ സംസ്ഥാനങ്ങളിലുണ്ടായ ശക്തമായ മഴയും വെള്ളപ്പൊക്കവും തമിഴ്നാട്, കര്‍ണാടക തുടങ്ങിയ സംസ്ഥാനങ്ങളിലെ കാര്‍ഷിക മേഖലയെയും ചരക്കുനീക്കത്തെയും കഠിനമായി ബാധിച്ചതോടെ കേരളത്തില്‍…
തിരുവനന്തപുരം : ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ മീഡിയ സെല്‍ കണ്‍വീനര്‍ മോഹന്‍ കുമാറിന്റെ പിതാവ് കാലടി കൈലാസില്‍ (കൊടിയില്‍…
മന്ത്രി കെ.എം. ഷാജി കാസര്‍കോട്ട് ഔദ്യോഗിക പരിപാടികള്‍ക്കായി ലീഗ് നേതാവിന്റെ സ്വകാര്യ വാഹനം ഉപയോഗിച്ച സംഭവത്തില്‍, 'ഗസ്റ്റ് ഹൗസ് അനുവദിച്ച…
ചെന്നൈ : കൊച്ചി-സേലം ദേശീയപാതയില്‍ തമിഴ്നാട് പൊലീസിനെപ്പോലും ഞെട്ടിച്ച അതീവ അപകടകരവും ധീരവുമായ പൊലീസ് ഇടപെടല്‍. വാഹന പരിശോധനയ്ക്കിടെ ഉദ്യോഗസ്ഥരെ…
ഭീഷണികളെ അതിവേഗം പ്രതിരോധിക്കാനും ആവശ്യമായ ഘട്ടങ്ങളില്‍ ശക്തമായ തിരിച്ചടി നല്‍കാനും ഇന്ത്യന്‍ സായുധസേന പൂര്‍ണ്ണസജ്ജമാണെന്ന് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ്…